കടമാൻതോട് തൊണ്ടാർ ഡാം പദ്ധതികൾ ജനങ്ങളോടുള്ള വെല്ലുവിളി-എസ്ഡിപിഐ
കൽപ്പറ്റ: പുൽപ്പള്ളി മേഖലയിലെ കടമാൻ തോട്, എടവക പഞ്ചായത്ത് പരിധിയിലെ തൊണ്ടാർ ഡാം പദ്ധതികളുടെ ഡി പി ആർ തയാറാക്കുന്നതിനു ഭരണാനുമതി നൽകിയ ജലവിഭവ വകുപ്പിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പദ്ധതി ഉപേക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്നും എസ്ഡിപിഐ ജില്ലാ വൈ:പ്രസിഡൻറ് എൻ.ഹംസ ആവശ്യപ്പെട്ടു. വയനാട് ജില്ലയിൽ നിലവിലുള്ള രണ്ട് ഡാമുകളും കൃഷിക്കാവശ്യമാവുന്ന ജലം ലഭ്യമാക്കും എന്ന വാഗ്ദാനം നൽകി നിർമിച്ചതാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പദ്ധതികൾ പൂർത്തീകരിക്കാനും കൃഷി ആവശ്യത്തിന് ജലസേചനം നടപ്പിലാക്കാനും സാധിച്ചിട്ടില്ല. ഡിപിആർ തയ്യാറാക്കുന്നതിനു തൊട്ടുമുൻപുള്ള…
