കഞ്ചാവും ചരസുമായി ബംഗാൾ സ്വദേശി പിടിയിൽ

ബത്തേരി : വെസ്റ്റ്‌ ബംഗാൾ കൊൽക്കത്ത സ്വദേശിയായ റാം പ്രസാദ് ദത്ത് (30) ആണ് പിടിയിലായത്. മുത്തങ്ങ തകരപ്പാടിയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. ബത്തേരി ഭാഗത്തേക്ക് കെ.എ 04 എം.എക്സ് 1794 നമ്പർ കാറിൽ സഞ്ചരിച്ചു വന്ന ഇയാളെ തടഞ്ഞു പരിശോധിച്ചതിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന വാലറ്റ് ബാഗിൽ നിന്നാണ് 5.51 ഗ്രാം ചരസ്സും, 3.16 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ കെ.കെ സോബിന്റെ നേതൃത്വത്തിൽ…

Read More

ജുനൈദ് കൈപ്പാണിയെ മാപ്പിളകലാ അസോസിയേഷൻ അനുമോദിച്ചു

പനമരം: സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ നടത്തി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ജനപ്രതിനിധിയുമായ ജുനൈദ് കൈപ്പാണിയെ വയനാട് മാപ്പിളകല അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പനമരം ക്രസന്റ് പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ ഭാരവാഹികൾ ചേർന്ന്‌ സ്നേഹോപഹാരം കൈമാറി. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ…

Read More

ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം നടത്തി

മേപ്പാടി: ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 22-ാം വാർഷികം ‘ദീപ്തം 2025’- നോടനുബന്ധിച്ച് നിർമ്മിക്കുന്ന ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപന കർമ്മം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് മാനേജിംഗ് ട്രസ്റ്റി ശ്രീ. യു. ബഷീർ നിർവ്വഹിച്ചു. ഭിന്നശേഷി കുട്ടികളുടെ പഠനവും പരിശീലനവും ലക്ഷ്യമാക്കി അത്യാധുനിക സൗകര്യങ്ങളോടെയാണ് ചൈൽഡ് ഡവലപ്മെന്റ് സെന്റർ നിർമ്മിക്കുന്നത്. കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി ശാരീരിക മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ സമഗ്ര പരിചരണം ലക്ഷ്യമാക്കി മേപ്പാടി,മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്യോതിയുടെ നേതൃത്വത്തിൽ 9…

Read More

ക്ഷീരകർഷകർക്ക് ആശ്വാസമായി കൗ ലിഫ്ടിംഗ് മെഷീൻ

ചെന്നലോട്: കാൽസ്യ കുറവുമൂലം നിലത്ത് വീഴുന്ന പശുക്കളെ ഉയർത്തി നിർത്തി ചികിത്സിക്കാൻ സഹായിക്കുന്ന കൗ ലിഫ്റ്റിംഗ് മെഷീൻ ഇറക്കുമതി ചെയ്ത് തരിയോട് ഗ്രാമപഞ്ചായത്ത്. ഇതോടെ ക്ഷീര കർഷകർ നേരിടുന്ന വലിയൊരു പ്രതിസന്ധിക്ക് പരിഹാരമായിരിക്കുകയാണ്. ഇതിൻറെ പ്രവർത്തന ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിൻസൺ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ശരത് കെ എസ്, ഡോ സീന കെ എം പദ്ധതി വിശദീകരണം നടത്തി. തരിയോട് വെറ്റിനറി ഡിസ്പെൻസറിയിൽ…

Read More

ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ

വെള്ളമുണ്ട: ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ യുവതീയുവാക്കൾ പിടിയിൽ. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാം പീടിക, കീരിരകത്ത് വീട്ടിൽ കെ. ഫസൽ(24), തളിപറമ്പ, സുഗീതം വീട്ടിൽ, കെ. ഷിൻസിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കെ.എ 02 എം.ആർ 4646 ബി.എം.ഡബ്ല്യു കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. 02.05.2025 തീയതി മൊതക്കര, ചെമ്പ്രത്താം പൊയിൽ ജംഗ്ഷനിൽ വാഹനപരിശോധനക്കിടെയാണ് ഇവർ വലയി ലായത്. കാറിന്റെ…

Read More

മെഡിക്കൽ കോളേജിന് വീൽചെയറുകൾ നൽകി.

മാനന്തവാടി :- വയനാട് മെഡിക്കൽ കോളേജിന് ഐ.എൻ.ടി.യു.സി 78-ാം സ്ഥാപക ദിനത്തിൽ വീൽചെയറുകൾ നല്കി.KGHDS എംപ്ലോയിസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി മാനന്തവാടി യുണിറ്റിൻ്റെ നേതൃത്ത്വത്തിൽ നല്കിയ വീൽ ചെയറുകൾ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി.ആലിയിൽ നിന്നും ഡോ:സക്കീർ ഏറ്റുവാങ്ങി.വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി മുഖ്യ പ്രഭാഷണം നടത്തി.എ.എം.നിശാന്ത്,എ.പി.ബാവ,ജിജി.എം.ജെ,കെ.കൃഷ്ണൻ,നെഴ്സിംഗ് സുപ്രണ്ട് ജാസ്മിൻ,എ.റെയിസ്,ശ്രിവിദ്യ അസ്മാബീവി എന്നിവർ പ്രസംഗിച്ചു.

Read More

സർക്കാരിന്റെ അനാസ്ഥ; വയനാട് മെഡിക്കൽ കോളേജിലേക്ക് മുസ്ലിം ലീഗ് മാർച്ചും, ധർണയും സംഘടിപ്പിച്ചു

മാനന്തവാടി :മെഡിക്കൽ കോളേജിനോടുള്ള സർക്കാരിന്റെ അനാസ്ഥക്കെതിരെ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും, ധർണയും സംഘടിപ്പിച്ചു. മുമ്പ് ജില്ലാ ആശുപത്രിയിൽ നിന്നും കിട്ടിയ സേവനം പോലും രോഗികൾക്ക് ലഭിക്കാതെ മെഡിക്കൽ കോളേജ് വെറും കടലാസ്സിലും, ബോർഡിലും ഒതുക്കി ഗവണ്മെന്റും,മാനന്തവാടിക്കാരുടെ മന്ത്രിയും വയനാട്ടുകാരെ വഞ്ചിക്കുകയാണന്നു ഉൽഘാടനം ചെയ്തു കൊണ്ട് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ് പറഞ്ഞു.ദയനീയമായി പരാജയപ്പെട്ട ഒരു മന്ത്രിയാണ് ഒ.ആർ.കേളു വെന്നും,ഇങ്ങനെ ഒരു മന്ത്രിയെ വയനാട്ടുകാർക്ക് ആവശ്യമില്ലെന്നും,മെഡിക്കൽ…

Read More

ചികിൽസാലയങ്ങൾ ദുരന്തഭൂമികയാവരുത്: എ.യൂസുഫ്.

മേപ്പാടി :- ജീവൻ രക്ഷിക്കേണ്ട ആതുരാലയങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം അത്യന്തം അപലപനീയമാണെന്നും നഷ്ടപരിഹാരവും ഖേദപ്രകടനങ്ങളും ഒന്നിനും പകരമാവില്ലെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡൻ്റ് എ.യൂസുഫ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ശ്വസിച്ച് മരണപ്പെട്ട മേപ്പാടി കോട്ടത്തറവയൽ പാറോളി നെസീറ (44)യുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജിലുണ്ടായ സംഭവത്തിൽ നാല് ജീവനുകളാണ് നഷ്ടപ്പെട്ടത്. ആയിരങ്ങൾ ചികിൽസ തേടിയെത്തുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ദാരുണമായ സംഭവം സർക്കാറിൻ്റെ കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറാനാണ്…

Read More

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

മുട്ടിൽ : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി. മുട്ടിൽ വെറ്ററിനറി ഡിസ്പെൻസറിയിൽ പദ്ധതിയുടെ ആറാംഘട്ട ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി കെ രമാദേവി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്ര നാഥ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സജി…

Read More

ടീച്ചറ് ഫോൺ വിളിച്ചുവെച്ചില്ല! മെമ്പർ സൈക്കിളുമായി സ്കൂൾ മുറ്റത്ത്

കെല്ലൂർ:1969 ൽ സ്ഥാപിതമായ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ നല്ലൂർനാട് ഗവ.യു.പി.സ്കൂ‌ളിൽ ഇനി മുതൽ സൈക്കിൾ ക്ലബ്ബും. വിദ്യാർത്ഥികൾക്ക് ആരോഗ്യ സന്ദേശവും- വ്യായാമ പ്രാധാന്യവും തിരിച്ചറിയാവാൻ രൂപീകരിക്കുന്ന സൈക്കിൾ ക്ലബ്ബിലേക്ക് സൈക്കിൾ വേണമെന്നകാര്യം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജുനൈദ് കൈപ്പാണിയോട് ഹെഡ്മിസ്ട്രസ് ബെറ്റ്സി ടീച്ചർ സൂചിപ്പിച്ച മുറക്കാണ് സൈക്കിളുമായി മെമ്പർ എത്തിയത്. ഗോത്രവിദ്യാർത്ഥികളടക്കം പഠിക്കുന്ന ഗ്രാമീണ ചുറ്റുപാടിലുള്ള വിദ്യാലയമാണിത്.രൂപീകരിക്കാൻ പോവുന്ന ക്ലബ്ബിലേക്ക് ആദ്യ സൈക്കിൾ സമ്മാനിച്ച മെമ്പറോട് അധ്യാപകരും വിദ്യാർത്ഥികളും സന്തോഷം രേഖപെടുത്തി.

Read More