ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്ബോള്‍ കാര്‍ണിവലിന് ആവേശ തുടക്കം

കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ എന്ന പേരില്‍ വയനാട് ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന അണ്ടര്‍-19 ഫുട്ബോള്‍ കാര്‍ണിവലിന് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആവേശ തുടക്കം. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ഇഷ്ടം ആരോഗ്യകരമായ കാര്യങ്ങളോട് മാത്രമാകണമെന്നും മറ്റൊരു ലഹരിക്കും അടിമപ്പെടരുതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.കെ. രമേശ് അദ്ധ്യക്ഷത വഹിച്ചു….

Read More

ചീരാലിൽ വീണ്ടും പുലി ആക്രമണം; മൂരിക്കുട്ടിയെ കൊന്നു.

ചീരാൽ: ചീരാൽ കരിങ്കാളിക്കുന്ന് താവരിമല രാജേഷിൻറെ മൂരിക്കുട്ടിയെ പുലി കൊന്നു തിന്നു. പാതിഭക്ഷിച്ച മുരികിടവിനെയാണ് കണ്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പുലി ശല്ല്യം രൂക്ഷമാണ്. ആടുകൾ ഉൾപ്പെടെ പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെ പുലി ആക്രമിച്ചു.

Read More

എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഉബൈദുള്ള സഖാഫിക്ക് സ്വീകരണം നൽകി

പനമരം: എസ് എസ് എഫ് ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ മർകസ് ഡയറക്ടർ കൂടിയായ സി.പി ഉബൈദുള്ള സഖാഫിക്ക് പനമരം ബദ്റുൽ ഹുദയിൽ ഉൾ്മള സ്വീകരണം നൽകി.ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി, റഷീദുദീൻ ശാമിൽ ഇർഫാനി , നൗഫൽഅഹ്സനി, ഹാഫിള് താജുദ്ദീൻ സഖാഫി, അബ്ദുസമദ് ( യൂനിവേഴ്സിറ്റി) എന്നിവർ സമ്പന്ധിച്ചു.

Read More

മാപ്പിള കലാ അസോസിയേഷൻ സമ്മേളനം നടത്തി

പനമരം: വയനാട് മാപ്പിള കലാ അസോസിയേഷൻ ‘ലഹരി മുക്ത കേരളത്തോടൊപ്പം’ എന്ന പ്രമേയത്തോടെ സംഘടിപ്പിച്ച ആറാം വാർഷിക സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പനമരം ക്രസന്റ് പബ്ലിക് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്‌ ഹിപ്സ് റഹ്മാൻ അധ്യക്ഷത വഹിച്ചു.പനമരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ടി സുബൈർ,റംല എ, നാസർ കെ,മുഹമ്മദ്‌ സാലി, ഹാരിസ് ഇ,വള്ളി ഇബ്രാഹിം,റഷീദ് മോങ്ങം, മനോജ്‌ മാനന്തവാടി,…

Read More

എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

  വൈത്തിരി: എം.ഡി. എം.എ യുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട്, താമരശ്ശേരി, അരയാറ്റകുന്നുമ്മേൽ, എ.കെ ഹബീബ് റഹ്മാൻ (25), ആല പ്പുഴ, സജീന മൻസിൽ,ടി.കെ. സജീന (47) എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും പിടികൂടിയത്. 0.98 ഗ്രാം എം.ഡി.എം. എ യാണ് പിടിച്ചെടുത്തത്. 30.04.2025 തിയ്യതി ഉച്ചയോടെ വൈത്തിരി താലൂക്ക് ആശുപത്രി ജംഗ്ഷനിൽ വെച്ചാണ് വാഹന പരിശോധനക്കിടെ ഇവർ പിടിയിലായത്. ലക്കിടി ഭാഗത്തേക്ക് കെ.എൽ 22 എച്ച് 3414 കാറിൽ യാത്ര ചെയ്യുകയായിരുന്നു…

Read More

വെള്ളമുണ്ടയിൽ ലഹരിവിരുദ്ധ സംഗമം നടത്തി

  വെളളമുണ്ട: വിജ്ഞാൻ ലൈബ്രറി, ജനമൈത്രി പോലീസ്, വെറ്ററൻ അസോസിയേഷൻ, എന്നിവയുടെ ആഭിമുഖ്യത്തിൽ സ്ട്രൈക്കേഴ്സ് ക്ലബ്ബ് വെള്ളമുണ്ട, വ്യാപാരി വ്യവസായി ഏകോപന സമിതി,മെക് സെവൻ എന്നിവയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സ്കിറ്റ്, മനുഷ്യച്ചങ്ങല, ലഹരിമുക്ത പ്രതിജ്ഞ , പൊതുയോഗം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.രാധ അധ്യക്ഷത വഹിച്ചു. വിജ്ഞാൻ ലൈബ്രറി സെക്രട്ടറി എം. അബ്ദുൽ അസീസ് ഗ്രാമപഞ്ചായത്ത് അംഗം സഫീല…

Read More

അധ്യാപകർ സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടത്തിന്റെ മുന്നണി പോരാളികൾ ആകണം: മന്ത്രി എ കെ ശശീന്ദ്രൻ

  ബത്തേരി : അക്രമം, ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടത്തിൽ അധ്യാപകർ മുന്നണി പോരാളികൾ ആകണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. സുൽത്താൻബത്തേരിയിൽ നടന്ന നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എൻ എസ് ടി എ ) ദ്വിദിന സംസ്ഥാന “ലീഡേഴ്സ് ക്യാമ്പ് ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ അധ്യാപകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് വിനോദ് മേച്ചേരി അധ്യക്ഷത വഹിച്ചു. എൻസിപി സംസ്ഥാന…

Read More

വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകാന്‍ കാരണം ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം പിണറായി സര്‍ക്കാര്‍ കേരളത്തിന് ശാപമായി മാറി: ടി എന്‍ പ്രതാപന്‍

  കല്‍പ്പറ്റ: അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ ശവദാഹമാകും കേരളത്തില്‍ നടത്താന്‍ പോകുന്നതെന്നും, കേരളത്തിന് ശാപമായി മാറിയ സര്‍ക്കാറിനെ താഴെ ഇറക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമായി മാറിയെന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ പറഞ്ഞു. കല്‍പറ്റയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് ഇവിടെയുള്ളത്. ഈ ഭരണ പരാജയം മറച്ചുവെക്കാനാണ് കോടിക്കണക്കിന് രൂപമുടക്കി ഓരോ ജില്ലയിലും ആഘോഷങ്ങള്‍ നടത്തുന്നത്….

Read More

ഉരുൾ ദുരന്തം, യുഎഫ് പിഎയുടെ ബഡ്സ് സ്കൂൾ ശിലാസ്ഥാപനം നാളെ

  കൽപറ്റ: ചൂരൽമല – മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിൻ്റെ ഭാഗമായി മറുനാടൻ കർഷക സംഘടനയായ യുഎഫ്പിഎ നിർമിക്കുന്ന ബഡ്സ് സ്കൂൾ ശിലാസ്ഥാപനം നാളെ രാവിലെ 11 ന് മേപ്പാടിയിൽ മന്ത്രി ഒ. ആർ. കേളു നിർവഹിക്കും. പ്രദേശത്തെ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് മെച്ചപ്പെട്ട കെട്ടിടമില്ലാത്തതിനാലാണു കാൽ കോടി രൂപ ചെലവിൽ മേപ്പാടിയിൽ സ്കൂൾ കെട്ടിടം നിർമിക്കുന്നത്. യുഎഫ് പി എ യുടെ ഹൃദയപൂർവം പദ്ധതിയിൽ ആർദ്രം ചാരിറ്റബിൾ ട്രസ്റ്റിലൂടെയാണ് ഇതിനായുള്ള തുക സമാഹരിച്ചത്….

Read More

കേരളത്തിലെ മറ്റു മെഡിക്കൽ കോളേജുകളിലെ ചികിത്സാ സംവിധാനങ്ങൾ വയനാട് മെഡിക്കൽ കോളേജിലും ഏർപ്പെടുത്തണം* *ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്

  മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിനോടുള്ള സർക്കാർ അവഗണനയിൽ പ്രതിക്ഷേധിച്ച് കൊണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ധർണാ സമരം നാളെ (03/05/2025) വയനാട് മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് നടക്കും. വയനാട് മെഡിക്കൽ കോളേജിൽ വേണ്ട പരിശോധനാ/ജീവൻ രക്ഷാ ഉപകരണങ്ങൾ ഒരുക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, അവതാളത്തിലായ ഒ പി സംവിധാനം കാര്യക്ഷമമാക്കുക. അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്റ്റർമാരെ നിയമിക്കുകയും ചികിത്സാ സംവിദാനം കാര്യക്ഷമമാക്കുകയും ചെയ്യുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്…

Read More