മനുഷ്യ വിഭവ സെൻസസുമായി കരിങ്ങാരി ഗവൺമെൻ്റ് യു പി സ്കൂൾ

ജൂലൈ 11 ലോക ജനസംഖ്യ ദിന ആചരണത്തിന്റെ ഭാഗമായികരിങ്ങാരി ഗവൺമെൻറ് യുപി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ മനുഷ്യ വിഭവ സെൻസസ് നടത്തി.വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി,പാലിയാണ പ്രദേശങ്ങളിൽ അധിവസിക്കുന്ന ജനങ്ങളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ,ഏർപ്പെടുന്ന തൊഴിലുകൾ,തൊഴിൽരഹിതരെ സംബന്ധിച്ച വിവരങ്ങൾ,തൊഴിലില്ലാത്തവർ ആഗ്രഹിക്കുന്ന തൊഴിലിനെ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയെല്ലാം മുൻകൂട്ടി തയ്യാറാക്കിയ വിഭവശേഖരണ ഫോർമാറ്റ് ഉപയോഗിച്ച് കണ്ടെത്തുകയും ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് പ്രദേശത്തെ മനുഷ്യ വിഭവത്തെ സംബന്ധിച്ച് സമഗ്ര ധാരണ ഉണ്ടാക്കുകയും ആണ് ഈ പ്രവർത്തനത്തിന്റെ…

Read More

മുഅല്ലിം ഡേയും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

വെള്ളിലാടി : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ പതിനൊന്നായിരത്തോളം മദ്രസകളിൽ ഇന്ന് മുഅല്ലിം ഡെ ആഘോഷിച്ചു. വെസ്റ്റ് വെള്ളിലാടി മഖ്സനുൽ ഉലൂം മദ്രസയിൽ നടന്ന പരിപാടിയിൽ മഹല്ല് ഖത്തീബും വെള്ളമുണ്ട റൈഞ്ച് സെക്രട്ടറിയുമായമുഹമ്മദലി റഹ്മാനി അദ്ധ്യക്ഷനായി. മദ്രസ ആദ്യാപകർക്കുള്ള ശാഖ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി. നൗഫൽ യമാനി , സിദ്ധീഖ് അസ്ഹരി’ അജ്നാസ് മൗലവി ജലീൽ മൗലവി അസ്ഹർ അലി തുടങ്ങിയവർ സംസാരിച്ചു. മഹല്ല് സെക്രട്ടറി അഷ്റഫ് ‘ കമ്മിറ്റി…

Read More

അടിസ്ഥാന-പശ്ചാത്തല മേഖലയിലെ വികസനം സർക്കാർ ലക്ഷ്യം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

മാനന്തവാടി: അടിസ്ഥാന പശ്ചാത്തല മേഖലയിൽ സാധ്യമാവുന്ന വികസനം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാളിന്ദി പുഴക്ക് കുറുകെ 12.74 കോടി ചെലവിൽ നിർമ്മിച്ച നെട്ടറ പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്‌ബിയിലുൾപ്പെടുത്തിയാണ് പാലം പൂർത്തീകരിച്ചത്. കാളിന്ദി നദിക്കു കുറുകെ 25 മീറ്റർ നീളത്തിൽ രണ്ട് സ്‌പാനുകൾ അടങ്ങിയ ആർ.സി.സി.ടി ഭീം സ്ലാബ് തരത്തിലുള്ള പാലമാണ് നിർമിച്ചത്. 56.7 മീറ്റർ നീളമുള്ള പാലത്തിന്റെ…

Read More

മുസ്ലിംലീഗിൻ്റെ പൂനരധിവാസ ഭവന പദ്ധതിക്കെതിരെ സർക്കാർ തലത്തിൽ ഗൂഢാലോചന നടന്നു: മുസ്ലിം ലീഗ്.

കൽപ്പറ്റ : മുസ്ലിംലീഗിൻ്റെ പൂനരധിവാസ ഭവന പദ്ധതിക്കെതിരെ സർക്കാർ തലത്തിൽ ഗൂഢാലോചന നടന്നുവെന്ന് മുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി. ഏത് തരത്തിൽ നീക്കം നടന്നാലും മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ലീഗ് നേതാക്കൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൃക്കൈപ്പറ്റ വെള്ളിത്തോട് എന്ന സ്ഥലത്ത് പലരിൽ നിന്നായി പതിനൊന്നര ഏക്കർ ഭൂമിയാണ് മുസ്ലിം ലീഗ് ചൂരൽമല മുണ്ടക്കൈ പുനരധിവാസ പദ്ധതിക്കായി വിലയ്ക്ക് വാങ്ങിയത്. ഏപ്രിൽ 29 -ന് ഭവന പദ്ധതിക്ക് തറക്കല്ലിടുകയും…

Read More

ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

കൈതക്കൽ: കൈതക്കൽ ശാഖാ വനിതാ ലീഗ് മടിത്തട്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി സൗജത്ത് ഉസ്മാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.കൈതക്കൽ ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പുളിക്കണ്ടി നാസർ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡണ്ട് എടപ്പാറ നാസർ മുഖ്യപ്രഭാഷണം നടത്തി. പനമരം സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഹീം.എ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. മണ്ഡലം ജോയിൻ സെക്രട്ടറി ആസ്യ ഉസ്മാൻ ആശംസയർപ്പിച്ച് സംസാരിച്ചു. കൈതക്കൽ ശാഖാ വനിതാ ലീഗ്…

Read More

പേപ്പർ ബാഗ് ദിനം ആചരിച്ചു

കമ്പളക്കാട് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് ദിനം ആചരിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. സ്കൂളിലും പരിസരത്തും പേപ്പർ ബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരിക്കുകയും ഫ്രൈഡേ ക്ലീൻ അപ്പ് പരിപാടി ആചരിക്കുകയും, ബുക്ക് മാർക്കുകൾ ഗിഫ്റ്റ് ബാഗുകൾ എന്നിവയുടെ ക്രാഫ്റ്റ് വർക്ക് ഷോപ്പ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെയും പേപ്പർ ഉപയോഗിക്കുന്നതിന്‍റെയും പ്രാധാന്യത്തിൽ…

Read More

നെഹ്‌ല ഫാത്തിമക്ക് അഖില കേരള ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്. നിർമ്മിത ബുദ്ധി വിപ്ലവം ,അവസരങ്ങളും വെല്ലുവിളികളും എന്നതായിരുന്നു വിഷയം. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 55 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. പാലാ എം.എൽ.എ മാണി സി കാപ്പൻ സമ്മാനദാനം നിർവ്വഹിച്ചു. 500I,രൂപയും അനുമോദന പത്രവും ട്രോഫിയുമാണ് ലഭിച്ചത്. നെഹ്‌ല ഫാത്തിമ മാനന്തവാടി…

Read More

ചൂരൽ മല ദുരന്ത ബാധിതർക്കൊരു ഭവനം ശിലാസ്ഥാപനം നിർവ്വഹിച്ചു.

മേപ്പാടി: ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്നേഹഭവനത്തിൻ്റെ ശിലാ സ്ഥാപന കർമ്മം കൽപറ്റ എം എൽ എ ടി. സിദ്ധിഖ് നിർവ്വഹിച്ചു. മേപ്പാടി പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ റിസർച്ച് സെൻ്റർ ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്ര വ്യാസ് മുഖ്യാതിഥിയായി. തുടർന്ന് നടന്ന വിജയോത്സവം മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. Sslc, ഹയർ സെക്കന്ററി പരീക്ഷകളിൽ 100% വിജയം കരസ്ഥമാക്കിയ ജില്ലയിലെ വിദ്യാലയങ്ങൾക്കും…

Read More

വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചന് മുള്ളൻകൊല്ലിയിലെ പാർട്ടി യോഗത്തിനിടെ പ്രവർത്തകരുടെ മർദ്ദനം ഏറ്റു എന്ന് റിപ്പോർട്ട്

ഡിസിസി പ്രസിഡന്റ്റ് എൻ.ഡി അപ്പച്ചന് കോൺഗ്രസ് യോഗത്തിനിടെ മർദ്ദനമേറ്റതായി വിവരം. മുള്ളൻകൊല്ലി കോൺഗ്രസ് വികസന കമ്മിറ്റി യോഗത്തിൽ വച്ചാണ് അദ്ദേഹത്തിന് നേരെ കൈയേറ്റമുണ്ടായത്. പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളിൽ നടന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഉണ്ടായ ഗ്രൂപ്പ് തർക്കമാണ് അടിയിൽ കലാശിച്ചത് പ്രദേശത്തെ പ്രധാന കുടുംബമായ കടുപ്പിൽ കുടുമ്പക്കാരാണ് ഡിസിസി പ്രസിഡന്റിനെ മർദ്ദിച്ചതെന്നാണ് പ്രാഥമിക വിവരം. മറ്റ് വിഭാഗത്തിൽ നിന്നുള്ളവരെ ബാങ്ക് ഭരണസമിതിയിലോ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലോ ഉൾപ്പെടുത്തുന്നില്ല എന്നുപറഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്….

Read More

ശമ്പള പരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ഇടക്കാല ആശ്വാസം പ്രഖ്യാപിക്കണം- ഐസി ബാലകൃഷ്ണൻ എംഎൽഎ

 കൽപ്പറ്റ: ശമ്പള പരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഇടക്കാല ആശ്വാസം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. കേരള എൻ ജി ഒ അസോസിയേഷൻ വയനാട് ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സിവിൽ സർവീസ് മേഖല ഇന്ന് ഇരുണ്ട യുഗത്തിലൂടെയാണ് കടന്നുപോകുന്നത്, കഴിഞ്ഞ 9 വർഷക്കാലം സിവിൽ സർവീസ് മേഖലയെ തകർക്കുന്ന നിലപാടുകളാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു പോരുന്നത്. ജീവനക്കാർക്ക് ലഭിക്കേണ്ട മുഴുവൻ ആനുകൂല്യങ്ങളും തടഞ്ഞു…

Read More