‘അരങ്ങ് 2025’ മാനന്തവാടി ക്ലസ്റ്ററിൽ കിരീടമുയർത്തി പനമരം സി ഡി എസ്
ദ്വാരക :കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാപരമായ കഴിവുകൾ ഉണർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കുന്ന അരങ്ങ് 25 ന്റെ മാനന്തവാടി ക്ലസ്റ്റർ തല മത്സരങ്ങൾ പൂർത്തിയായി.231 പോയിന്റ് നേടി പനമരം സി ഡി എസ് ഒന്നാം സ്ഥാനവും 145 പോയിന്റ് നേടി മാനന്തവാടി സി ഡി എസ് 1 രണ്ടാം സ്ഥാനവും 106 പോയിന്റ് വെള്ളമുണ്ട സി ഡി എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്…
