ഡാറ്റ എൻറോൾമെൻ്റ് ക്യാംപ്; ആദ്യ ദിനം 89 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി.

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകും. സർക്കാർ നിബന്ധനകൾ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി എന്നീ ലിസ്റ്റിൽ ഉൾപ്പെട്ടതും മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം നേരിട്ട് ബാധിച്ചതുമായ 402 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്. പുനരധിവാസ ഗുണഭോക്ത്യ പട്ടികകളിലെ കുടുംബങ്ങൾക്കായി കളക്ടറേറ്റിലെ എപിജെ ഹാളിൽ സംഘടിപ്പിച്ച ഡാറ്റ എൻറോൾമെന്റ് ക്യാമ്പിന്റെ ആദ്യ ദിനം 89 ഗുണഭോക്താക്കൾ…

Read More

വന മഹോത്സവം; വിത്തൂട്ടും ശിൽപശാലയും നടത്തി

മുത്തങ്ങ : വനമഹോത്സവ വാരാചരണത്തിൻ്റെ ഭാഗമായി കേരള വനം – വന്യജീവി വകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗം മുത്തങ്ങ വന്യജീവി സങ്കേതത്തിൽ വച്ച് വിത്തൂട്ടും, സർപ്പ ബോധവൽക്കരണ ശിൽപശാലയും സംഘടിപ്പിച്ചു.ഐ.സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കപ്പെടുക എന്നതുപോലെ പ്രധാനമാണ്, വനത്തിൻ്റെയും വന്യജീവികളുടെയും സംരക്ഷണവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിച്ചാൽ മാത്രമേ, മനുഷ്യരുടെ നിലനിൽപ്പും സാധ്യമാവുകയുള്ളൂ എന്ന തിരിച്ചറിവ് പ്രധാനമാണ്.നൂൽപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ…

Read More

വന്യമൃഗ ശല്യം രൂക്ഷം, എസ്ഡിപിഐ ജനകീയ ഒപ്പ് ശേഖരണം നാളെ.

  വടുവഞ്ചാൽ : വന്യമൃഗശലം രൂക്ഷമായ മൂപ്പൈനാട് പഞ്ചായത്തിൽ വന്യമൃഗശല്യം അവസാനിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണ മെന്നാവശ്യപ്പെട്ട് എസ്ഡി പിഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി അധികാരികൾക്കു നൽകുന്ന നിവേദനത്തിലേക്ക് ആവശ്യമായ ജനകീയ ഒപ്പ് ശേഖരണം നാളെ (13/07/2025) നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അസീസ് വരിക്കോടൻ സെക്രട്ടറി നൗഫൽ പി.ടി എന്നിവർ അറിയിച്ചു.

Read More

തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു

പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും, സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസും പനമരം പഞ്ചായത്ത് ഹാളിൽ നടത്തി. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കമുറ്റം ഉത്ഘാടനം ചെയ്തു. പനമരം പോലീസ് സ്റ്റേഷൻ എസ് ഐ ദാമോദരൻ ചീക്കല്ലൂർ സ്വാഗതം പറഞ്ഞു. അഡ്വ: വിദ്യ വസന്തകുമാർ ക്ലാസ് നയിച്ചു. പനമരംവ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം കെ അബ്‌ദുൽനാസർ അദ്ധ്യക്ഷനായി. സെക്രട്ടറി…

Read More

മാനന്തവാടി മെഡിക്കൽ കോളേജ് ; സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ കാപട്യം വെടിയണം- പി ടി സിദ്ധീഖ്.

മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജിന്റെ ദയനീയ അവസ്ഥക്ക് സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഉത്തരവാദികളാണെന്നും അവർ നടത്തുന്ന പൊറാട്ടു നാടകങ്ങൾ അവസാനിപ്പിക്കണമെന്നും എസ്‌ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിവിധങ്ങളായ കമ്മിറ്റികളിൽ രാഷ്ട്രീയ പ്രതിനിധികളുടെ സാന്നിധ്യം ഉണ്ട്. എന്നാൽ അവിടെങ്ങളിൽ ഹോസ്പിറ്റലിന്റെ ദയനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇടപെടൽ നടത്തുന്നതിന് പകരം ജനങ്ങളെ കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള പ്രതിഷേധങ്ങളുമായി അവർ…

Read More

ലോക ജനസംഖ്യാ ദിനാചരണം ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ബത്തേരി: ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. ഗര്‍ഭധാരണം ശരിയായ പ്രായം, ഇടവേള, കുടുംബാസൂത്രണ മാര്‍ഗങ്ങള്‍, ലൈംഗിക വിദ്യാഭ്യാസം ആരോഗ്യ ജീവിതത്തിന്, വ്യക്തിശുചിത്വം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഗര്‍ഭധാരണത്തിന്റെ ശരിയായ പ്രായവും ഇടവേളയും ആരോഗ്യകരമായ കുടുംബത്തിന്റെ അടിത്തറ എന്നതാണ് സന്ദേശം. സഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി…

Read More

രക്തദാന ക്യാമ്പ് നടത്തി

 മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. അവയവദാന സമ്മതി പത്രം മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചടങ്ങിൽ ശതാവരി മകര ആയുർവേദ ചീഫ് മെഡിക്കൽ കൺസൾട്ടന്റ് ഡോ. അരുൺ വി.നായർ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, ആർഎംഒ ഡോ.ആർ.ജി.ഫെസിൻ, ഡെപ്യൂട്ടി സൂപ്രണ്ട്…

Read More

സ്‌കൂട്ടറിന് മുന്നില്‍ തെരുവുനായ്ക്കള്‍ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്.

മീനങ്ങാടി : മീനങ്ങാടി അമ്പലപ്പടിയിലാണ് അപകടം.തെരുവുനായ്ക്കള്‍ സ്‌കൂട്ടറിന് മുന്നില്‍ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രികര്‍ക്ക് പരിക്ക്.മില്ലുമുക്ക് സ്വദേശിനി സല്‍മത്ത്, പച്ചിലക്കാട് സ്വദേശിനി സുബൈദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മീനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു

Read More

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് സമരസംഗമം ജൂലൈ 15ന് കൽപ്പറ്റയിൽ

കൽപ്പറ്റ:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 15ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ സമര സംഗമം സംഘടിപ്പിക്കാൻ ജില്ലാ ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കെ.പി.സി.സി. പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം. എൽ. എ., എ. ഐ. സി. സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് ,കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ടുമാരായ എ. പി. അനിൽകുമാർ…

Read More

ഗുരുകുലത്തിൽ അനുമോദനസദസ്സും കോട്ടിംഗ് സെറിമണിയും സംഘടിപ്പിച്ചു

ദ്വാരക: ഉ ദ്യോഗ് യോജനാ മിഷന്റെ വയനാട് ജില്ലാ പഠനകേന്ദ്രമായ ദ്വാരക ഗുരുകുലം കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ചെന്നൈ ജി.കെ.എം. മറൈൻ കോളേജിൽ പ്രായോഗിക പരിശീലനത്തിന് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ വിജയൻ കോട്ടിംഗ് സെറിമണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ…

Read More