പോലീസുകാർക്ക് പ്രഥമശുശ്രൂഷ പരിശീലന പരിപാടി നടത്തി

  കൽപ്പറ്റ: പോലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പോലീസുകാർക്കായി പ്രഥമശുശ്രൂഷ-പരിശീലന പരിപാടിയും ക്ലാസ്സും സംഘടിപ്പിച്ചു. വയനാട് ജില്ലാ പോലീസും, കേരളാ പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയും, ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് (DMMC) ആശുപത്രിയും സംയുക്തമായി കൽപ്പറ്റ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി വയനാട് അഡീഷണൽ എസ്.പി വിനോദ് പിള്ള ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി ടി.എൻ. സജീവ് മുഖ്യാതിഥിയായി. കെ.പി.എ ജില്ലാ പ്രസിഡന്റ് വിപിൻ സണ്ണി അധ്യക്ഷത…

Read More

ദാറുൽ ഉലൂം മദ്റസ വിദ്യാർത്ഥികൾക്ക് അനുമോദനം

പരിയാരമുക്ക്: തരുവണ റെയ്ഞ്ച് നബിദിന റാലിയിലും വിവിധ തലങ്ങളിൽ നടന്ന ദഫ് മത്സരങ്ങളിലും മികച്ച വിജയം നേടി ചാമ്പ്യന്മാരായ ദാറുൽ ഉലൂം മദ്റസയിലെ വിദ്യാർത്ഥികളെ മാനേജ്‌മെന്റും സ്റ്റാഫ് കൗൺസിലും ചേർന്ന് അനുമോദിച്ചു. വിജയികളായ പ്രതിഭകൾക്കും ദഫ് പരിശീലകർക്കുമുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സദർ മുഅല്ലിം ഉസ്മാൻ ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം അനസ് വാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

Read More

    തെരഞ്ഞെടുപ്പ് ഫലം: കർഷകരെ മറന്ന സർക്കാറിനും മുന്നണിക്കുമുള്ള മറുപടി: പി.കെ.എ അസീസ്

    കൽപ്പറ്റ: കാർഷിക മേഖലയെയും കർഷകരെയും മറക്കുകയും, അവഗണിക്കുകയും, നിരാശപ്പെടുത്തുകയും ചെയ്ത സർക്കാരിനെതിരെയുള്ള മലയോര കർഷകരുടെ വിധിയെഴുത്താണ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചതെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്. ഇടത് മുന്നണിക്കും പിണറായി സർക്കാറിനുമേറ്റ കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലം. കേരളത്തിൽ രൂപം കൊള്ളുന്ന യു.ഡി.എഫ് സർക്കാർ കർഷക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കർഷക സൗഹൃദ സമീപനം സ്വീകരിക്കുന്നതിനും മുന്തിയ പരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ സർക്കാറിനു മുൻപിൽ കർഷകരുടെ വിവിധ ആവശ്യങ്ങളടങ്ങിയ അവകാശ…

    Read More

    അനുമോദനവും, വിവിധ സ്കോളർഷിപ്പ് വിതരണവും നിർവഹിച്ചു

    തരിയോട് : ഗവ.ഹയര്‍സെക്കൻഡറി സ്കൂളില്‍ നിന്നു മികച്ച വിജയം കരസ്ഥമാക്കിയ എസ്.എസ്.എല്‍.സി-പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരവും വിവിധ സ്കോളര്‍ഷിപ്പ് വിതരണവും, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. അറക്കപ്പറമ്പില്‍ തോമസ് എജ്യുകേഷൻ എന്‍ഡോവ്മെൻ്റ്, ശാരദാമ്മ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, മാത്യു മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, ശ്രീമതി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് എന്നിവ മികച്ച വിജയം നേടിയവര്‍ക്ക് നല്‍കി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ബെന്നിമാത്യു സ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ശ മറിയം…

    Read More

    ‘സുധിയോർമയിൽ സ്മൃതി പർവ്വം’ പരിപാടി സംഘടിപ്പിച്ചു

    മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ‘സുധിയോർമയിൽ സ്മൃതി പർവ്വം ‘ എന്ന പരിപാടി സംഘടിപ്പിച്ചു. 2019 സെപ്തംബർ 19 ന് നമ്മെ വിട്ടു പിരിഞ്ഞ സുധീഷ് കരിങ്ങാരിയുടെ ഓർമ്മദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പഴശ്ശി ഗ്രന്ഥാലയം മുൻ സെക്രട്ടറി തോമസ് സേവ്യർ സ്വാഗതമാശംസിച്ചു. ഗ്രന്ഥാലയം സെക്രട്ടറി വി കെ പ്രസാദ് അധ്യക്ഷത വഹിച്ചു. മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസി.പ്രൊഫസർ ഡോ.സുമേഷ് എ…

    Read More

    മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ഭൂമി ഏറ്റെടുപ്പ്; എൽസ്റ്റൺ ഹാരിസൺ എസ്റ്റേറ്റുകൾക്ക് തിരിച്ചടി

    കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എൽസ്റ്റൺ, ഹാരിസൺസ് എസ്റ്റേറ്റുകൾ നൽകിയ അപ്പീലുകൾ തീർപ്പാക്കിയായിരുന്നു ഹൈക്കോടതി ഉത്തരവ്. ഭൂമിയേറ്റെടുക്കൽ നടപടിക്ക് പലപ്പോഴും പ്രതിസന്ധിയായത് എസ്റ്റേറ്റ് ഉടമകളുടെ നിലപാടുകൾ ആയിരുന്നു. ഹൈക്കോടതി ഉത്തരവോടെ സർക്കാരിന് മുന്നിൽ പ്രതിസന്ധികൾ ഒഴിവാവുകയാണ്. എൽസ്റ്റൺ ഏറ്റെടുക്കാനുള്ള നഷ്ടപരിഹാരത്തുക 26 കോടി രൂപ സർക്കാർ ഉടൻ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തുക സ്വീകരിക്കാൻ ഹൈക്കോടതി രജിസ്ട്രാർക്ക്…

    Read More

      ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

      തിരുവല്ല: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് പള്ളിയാൽ ജൂബിലിവയൽ സ്വദേശി മുഹമ്മദ് ഷിഫാൻ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.   തിരുവല്ല കുരിശുകവലയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിഫാൻ. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിലേക്കാണ് ഷിഫാൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഇടിച്ചത്.   അപകടത്തെ തുടർന്ന് പരിക്കേറ്റ ഷിഫാനെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും മറ്റ് രണ്ട് ആംബുലൻസുകളിലായാണ് ആശുപത്രികളിലേക്ക്…

      Read More

      തദ്ദേശ സ്ഥാപനം ഒരാശയം ആശയങ്ങള്‍ ക്ഷണിച്ചു

      പ്രാദേശിക തലത്തില്‍ നൂതനാശയധാതാക്കളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതിയിലേക്ക് ആശയങ്ങള്‍ ക്ഷണിച്ചു. നല്‍കുന്ന ആശയങ്ങള്‍ക്ക് കെ ഡിസ്‌ക് സഹായങ്ങള്‍ നല്‍കും. ആശയം പുതിയതാകണം , പുതിയ ഉത്പന്നമോ നിലവിലെ ഉല്‍പ്പന്നതിന്റെ പരിഷ്‌കരിച്ച രൂപമോ ആവാം. ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളും പങ്കുവെക്കാം. നിലവിലെ സംവിധാന രീതികളിലെ നവീകരണത്തിനും പുതിയ ആശയങ്ങള്‍ നല്‍കാം. രജിസ്‌ട്രേഷന്‍ https://oloi.kerala.gov.in ഫോണ്‍: 9048441796.

      Read More

        കെ.സി.വൈ.എം. ‘റിഫൈൻ 3.0’ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.

        തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു. തരിയോട് നിർമല ഹൈസ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് തരിയോട് ഫൊറോന വികാരിയും മേഖല ഡയറക്ടറുമായ ഫാ. തോമസ് പ്ലാശനാൽ ഉദ്ഘാടനം ചെയ്തു. രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 48 യുവജനങ്ങൾ രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു. പ്രൊഫസറും ട്രെയിനറുമായ ഡോ. അലക്സ് ജോർജ്, കെ.സി.വൈ.എം….

        Read More

          ഗാന്ധിയൻ ദർശനങ്ങളെ ഈ രാജ്യത്തുനിന്നും ഇല്ലാതാക്കാൻ കഴിയില്ല: സംഷാദ് മരക്കാർ

          മാനന്തവാടി: മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ “ഗാന്ധിയുടെ ഇന്ത്യ” സായാഹ്ന സദസ് സംഘടിപ്പിച്ചു.സദസ് ഡി സി സി വൈസ് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉത്ഘാടനം ചെയ്തു.ഗാന്ധിയൻ ദർശനങ്ങളെ ഈ രാജ്യത്തുനിന്നും തുടർച്ചയായി നീക്കം ചെയ്യാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ മഹാത്മാവിന്റെ ആദർഷങ്ങളെയും, നിലപാടുകളെയും ഭയക്കുന്നത്കൊണ്ടാനെന്നും, പാഠപുസ്തകത്തിൽനിന്നും, ഗാന്ധിയൻ ചരിത്രങ്ങൾ നീക്കം ചെയ്തുകൊണ്ടും, ഗാന്ധിജിയുടെ പേര് വരുന്ന തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും പേര് നീക്കം ചെയ്ത്…

          Read More