കരുതലും കൈത്താങ്ങും അദാലത്തുകള്‍ മാതൃകാപരം; പരാതികള്‍ പരിഹരിക്കും: മന്ത്രി ഒ.ആര്‍.കേളു

മാനന്തവാടി: കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന പരാതികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കരുതലും കൈത്താങ്ങും അദാലത്തിന് കഴിഞ്ഞതായി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു. മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ മാനന്തവാടി താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പരാതികള്‍ കൂട്ടത്തോടെ പരിഹരിക്കാനും ഫയലുകള്‍ തീര്‍പ്പാക്കാനുമായാണ് സര്‍ക്കാര്‍ അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. നവകേരള മിഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച് വരികയാണ്. അതോടൊപ്പം തന്നെയാണ് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന്…

Read More

കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.

കണിയാമ്പറ്റ: കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംശാദ് മരക്കാർ നിർവഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കണിയാമ്പറ്റ പഞ്ചായത്തിലെ നാലാം വാർഡായ ചിത്രമൂലയിൽ കൃഷി ചെയ്ത നെല്ല് കൊയ്തു കൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചത്. യന്ത്ര സഹായമില്ലാതെ പരമ്പരാഗത രീതി മാത്രം പിന്തുടർന്ന് കൊണ്ട് ചെയ്ത നെൽ കൃഷി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. നിലമൊരുക്കലിൽ തുടങ്ങി കൊയ്ത്തുവരെ തീർത്തത്…

Read More

തോല്‍പ്പെട്ടിയില്‍ മയക്കുമരുന്നുവേട്ട; 200 ഗ്രാം എംഡിഎംഎ, രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

തോല്‍പ്പെട്ടി: കര്‍ണാടകയില്‍നിന്നുള്ള സ്വകാര്യ ബസിലെ പാഴ്‌സല്‍ ബോക്‌സില്‍ കടത്തുകയായിരുന്ന 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോഗ്രാം കഞ്ചാവും തോല്‍പ്പെട്ടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയില്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ബസിന്റെ അടിഭാഗത്തെ കാബിനില്‍ ഹാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും എംഎഡിഎംഎയും. ഹാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ മധ്യഭാഗത്ത് ജിപിഎസ് സംവിധാനവും കണ്ടെത്തി. ആരെയും അറസ്റ്റുചെയ്തിട്ടില്ല. പിടിച്ചെടുത്ത എംഡിഎംഎയ്ക്കു മാത്രം ആറ് ലക്ഷം രൂപ വിലവരും. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ…

Read More

കല്ലോടി എസ്.ജെ.എച്ച്‌.എസ്.എസ് സിൽവർ ജൂബിലി: സ്നേഹസംഗമം സംഘടിപ്പിച്ചു

കല്ലോടി: 25 വർഷം പിന്നിടുന്ന കല്ലോടി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒരിക്കൽകൂടി സ്കൂൾ അങ്കണത്തിൽ.. ഒരുമിച്ചുകൂടി. പാട്ടുപാടിയും ഓർമ്മകൾ പങ്കുവെച്ചും പരസ്പരം കുശലങ്ങൾ പറഞ്ഞും വിരുന്നൊരുക്കിയും സെൽഫികൾ എടുത്തും മണിക്കൂറുകൾ ചിലവിട്ടു.

Read More

പൊഴുതന ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ചു:കുടുംബത്തിലെ നാല് പേർക്ക് ഗുരുതര പരിക്ക്

പൊഴുതന: ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ചു.കല്പറ്റയിൽ നിന്നും പാറത്തോട് ലേക്ക് സർവീസ് നടത്തുന്ന കുഞ്ഞാറ്റ ബസും വടകര സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.വടകര സ്വദേശികളായ സഹോദരങ്ങളും കുടുംബവും രണ്ട് കാറുകളിലായി വയനാട്ടിൽ എത്തിയതാണെന്നാണ് പ്രാഥമിക വിവരം. വടകര കണ്ണൂ ക്കര സ്വദേശികൾ ആണെന്നാണ് വിവരം. പരിക്കേറ്റ വരിൽ റിയാസ്(54) ഫിദ, സൈഫുന്നിസ എന്നിവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ➖➖➖➖➖➖➖➖➖

Read More

എസ്ഡിപിഐ റീത്ത് വെച്ച് പ്രതിഷേധിച്ചു

കാട്ടേരിക്കുന്ന് : കാട്ടേരിക്കുന്നിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള സ്ട്രീറ്റ് മൈനും,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്1 കൺട്രോളറും സ്ഥാപിച്ചിട്ട് പത്ത് മാസം കഴിഞ്ഞിട്ടും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാത്ത തവിഞ്ഞാൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെയും, 5,10 വാർഡ് മെമ്പർമാരുടെ അനാസ്ഥയിലും പ്രതിഷേധിച്ച് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

Read More

ആർദ്ര ജീവന് ഉജ്ജ്വലബാല്യം പുരസ്കാരം

വ്യത്യസ്തമായ മേഖലകളിൽ അസാധാരണ മികവ് തെളിയിച്ച കുട്ടികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന ഉജ്ജ്വലബാല്യം പുരസ്കാരത്തിന് (പൊതു വിഭാഗം) കാക്കവയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനി ആർദ്ര ജീവൻ അർഹയായി. 2023 ലെ പുരസ്കാര ജേതാക്കളെ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജാണ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ചിത്രരചനയിലെയും, മറ്റു കലാ, സാമൂഹ്യ പ്രവർത്തനങ്ങളിലെയും മികവു പരിഗണിച്ച് ജില്ലാ കളക്ടർ അധ്യക്ഷയായ സമിതിയാണ് ആർദ്രയെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും പ്രവൃത്തി പരിചയ…

Read More

മുണ്ടക്കൈ ചൂരൽമല ദുരന്തപുനരധിവാസ പാക്കേജ്; ഇരകളുടെ അഭിപ്രായത്തെ പരിഗണിക്കണം: എസ്ഡിപിഐ

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പിൽ ഇരകളുടെ ഭാഗത്തു നിന്നുള്ള അഭിപ്രായത്തേയും പരിഗണിക്കണമെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൽപ്പറ്റ ടൗൺഷിപ്പിലെ 5 സെൻ്റ് ഭൂമി എന്നുള്ളത് 10 സെൻ്റാക്കി ഉയർത്തെണമെന്നാണ് ഇരകളാക്കപ്പെട്ടവരുടെ ആവശ്യം. 5 സെൻ്റ് എന്നുള്ളത് മാലിന്യ പ്രശ്നം അടക്കം മറ്റ് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നുള്ളതാണ് ഇരകളുടെ ആശങ്ക. പുനരധിവാസത്തിന് സർക്കാർ ഏറ്റെടുക്കുന്ന ഭൂമി തോട്ടം നടത്തിപ്പുകാരെ സഹായിക്കാനാണെന്ന ആരോപണത്തിനും സർക്കാർ വ്യക്തത വരുത്തണം. പാട്ടക്കാലാവധി തീർന്നിട്ടും സർക്കാർ ഭൂമി കയ്യടക്കി വെച്ചിരിക്കുന്ന…

Read More

കാന്റീൻ കാറ്ററിംഗ് മേഖലയിൽ സംഘടിപ്പിച്ച നൈപുണ്യ പരിശീലനം സമാപിച്ചു.

സൂക്ഷ്മ സംരഭം ആരംഭിക്കാൻ താല്പര്യമുള്ള സുൽത്താൻബത്തേരി ബ്ലോക്കിലെ വിവിധ സിഡിഎസ് കളിൽ നിന്നും തിരഞ്ഞെടുത്ത 34 കുടുംബശ്രീ വനിതകൾക്കാണ് കാൻറീൻ കാറ്ററിങ് മേഖലയിൽ പരിശീലനം നൽകിയത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ല ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഐഫ്രം ഏജൻസി ആണ് പരിശീലനം നൽകിയത്. പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി നുസ്രത്ത് നിർവഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യപ്രഭാഷണം കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി…

Read More

സ്‌കാമ്പിലോ യുവ കപ്പ് സീസൺ -2-ജില്ലാ സ്കൂൾ ലീഗ് ഫുട്ബോൾ ടൂർണമെന്റ് ഉദ്‌ഘാടനം നാളെ

കൽപ്പറ്റ : വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്‌കാമ്പിലോ യുവ കപ്പ് സീസൺ -2-ജില്ലാ സ്കൂൾ ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ജില്ലാ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ 5-2ന് ഇ. എം.ആർ.എസ്. പൂക്കോട് വിജയിച്ചു. നാളെ 4 മണിക്ക് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരയ്ക്കർ നിർവ്വഹിക്കും, മുനിസിപ്പൽ ചെയർമാൻ അഡ്വ: ടി.ജെ.ഐസക്,സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌. എം. മധു,…

Read More