വയനാട്ടിലെ പകുതിയോളം ടൂറിസം സംരംഭങ്ങളും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയെന്ന് സര്‍ക്കാര്‍ പഠനം
കൽപ്പറ്റ: വയനാട്ടിലെ ടൂറിസവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങളില്‍ പകുതിയോളം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പഠനം കണ്ടെത്തി. വയനാട് ടൂറിസം മേഖലയിലുടനീളം നിയന്ത്രണ ലംഘനങ്ങളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനത്തിലെയും വ്യാപ്തി വെളിപ്പെടുത്തന്നതാണ് വയനാട്ടിലെ സുസ്ഥിര- ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം. റിസോർട്ടുകള്‍, ഹോംസ്റ്റേകള്‍, സർവീസ്ഡ് വില്ലകള്‍ എന്നീമേഖലകളില്‍ പകുതിയോളം സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി തദ്ദേശ സ്വയംഭരണ വകുപ്പിലെ ആസൂത്രണ വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഇവിടെയുള്ള ടൂറിസവുമായി ബന്ധപ്പെട്ട കെട്ടിടങ്ങളില്‍ 56 ശതമാനത്തിന്…
