വയനാട് പുനരധിവാസം;രാവും പകലും അവധിയുമില്ലാതെലക്ഷ്യം പൂര്‍ത്തിയാക്കി സര്‍വ്വേ സംഘം

കല്‍പ്പറ്റ: വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്താണ് വയനാട്ടിലെ സര്‍വേ വിഭാഗം പൂര്‍ത്തിയാക്കിയത്. അത്യന്താധുനിക സര്‍വേ ഉപകരണമായ ആര്‍ ടി കെ ഉപയോഗിച്ചാണ് 48 മണിക്കൂറിനുള്ളില്‍ ഏകദേശം 160 ഏക്കറിനുള്ളിലെ ടൗണ്‍ഷിപ്പിന് ഉപയോഗിക്കാന്‍ പറ്റുന്ന 100 ഏക്കറോളം വേര്‍തിരിച്ചെടുത്തത്. പാറക്കെട്ട്, വനഭൂമി, വനഭൂമിയുടെ ബഫര്‍ സോണ്‍, ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനിന്റെ ബഫര്‍ സോണ്‍, കുത്തനെ ചരിവുള്ള സ്ഥലങ്ങള്‍, നിലവിലുള്ള റോഡുകള്‍, ചതുപ്പ് സ്ഥലങ്ങള്‍, പൊതുജനങ്ങള്‍ കൈവശം വെക്കുന്ന സ്ഥലം…

Read More

വയനാട് ഫെസ്റ്റ് തിങ്കളാഴ്ച തുടങ്ങും: ഒരുക്കങ്ങൾ പൂർത്തിയായി.

കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം കൊടുക്കുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിങ് ഫെസ്റ്റിവൽ ജനുവരി ആറിന് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടു കൂടിയാണ് വയനാട് ഫെസ്റ്റ് നടത്തുന്നത് വയനാട് ഫെസ്റ്റ്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും സർവീസ് മേഖലയിൽ ഉള്ളവരും അടക്കമുള്ള വിവിധ സംഘടനകൾ സഹകരിക്കും . വയനാട് ഫെസ്റ്റിന് തുടക്കം കുറിച്ച് കൊണ്ട് കൽപ്പറ്റയിൽ 6 ന് തിങ്കളാഴ്ച വൈകിട്ട്…

Read More

താത്കാലിക പുനരധിവാസകാരുടെ പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത്

സര്‍ക്കാര്‍ ക്വാട്ടേഴ്‌സ്, വാടക വീടുകള്‍, ബന്ധു വീടുകളില്‍ താത്ക്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ കളക്ടറേറ്റിലെ സ്‌പെഷല്‍ സെല്ലില്‍ അറിയിക്കാം. പരാതി പരിഹാരത്തിന് സബ് കളക്ടര്‍ നോഡല്‍ ഓഫീസറായുള്ള യൂത്ത് ടീം പ്രവര്‍ത്തിക്കും. എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്, കൗണ്‍സിലര്‍മാര്‍, സന്നദ്ധ വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി 50 കുടുംബത്തിന് ഒരു ടീം എന്ന രീതിയിലാണ് പ്രവര്‍ത്തനം. സ്‌പെഷല്‍ സെല്ലില്‍ ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മാസത്തില്‍ പ്രത്യേക അദാലത്ത് നടത്തി ആവശ്യമായ പരിഹാരം കണ്ടെത്തും. *ഗുണഭോക്താക്കളുടെ ഒന്നാംഘട്ട പട്ടിക*…

Read More

സംപഗേ ലൈബ്രറി ഉദ്ഘാടനം ചെയ്തു

കടച്ചിക്കുന്ന് : നവീകരിച്ച കടച്ചിക്കുന്ന് സംപഗേ ട്രൈബൽ ലൈബ്രറിയുടെ ഉദ്ഘാടനവും, പുതുവത്സരാഘോഷവും മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി എൻ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സുമേഷ് സി എം, ന്യൂ ഇന്ത്യ അഷൂറൻസ് ബിസിനസ് മാനേജർ ചന്ദ്രൻ കെ.സി, ടോട്ടം റിസോഴ്സ് സെന്റർ സെക്രട്ടറി ജയ്ശ്രീകുമാർ, പ്രസിഡന്റ് നീതു സജി, ജിബിന എ എസ്, പാലച്ചുരം വനസംരക്ഷണ സമിതി സെക്രട്ടറി നിഖിൽ എന്നിവരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ബിനോയ്…

Read More

കാണാതായവരുടെ കുടുംബങ്ങള്‍ക്കുള്ള മരണാനന്തര സഹായം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും

*കാണാതായവരുടെ കുടുംബങ്ങള്‍ക്കുള്ള* *മരണാനന്തര സഹായം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും* ദുരന്തത്തില്‍ കാണാത്തായവരുടെ പട്ടിക പ്രകാരം മൃതദേഹം ഇനിയും തിരിച്ചറിയാത്ത, കണ്ടെത്താന്‍ കഴിയാത്തവരുടെ കുടുംബങ്ങള്‍ക്കുള്ള മരണാനന്തര ധനസഹായം വേഗത്തില്‍ നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജന്‍. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഔദ്യോഗികമായ കണക്ക് പ്രകാരം ഉരുള്‍ദുരന്തത്തില്‍ ഇത് വരെ മരണപ്പെട്ടത് 263 പേരാണ്. ഡി.എന്‍.എ പരിശോധനയിലൂടെ 96 പേരുടെ മൃതദേഹങ്ങളാണ് ഇത് വരെ തിരിച്ചറിഞ്ഞത്. കാണാതായവരില്‍ നിലവില്‍ 35…

Read More

എല്‍സ്റ്റണ്‍-നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി സര്‍വ്വെ;വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ. രാജന്‍

മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളിലെ സര്‍വ്വെ നടപടികള്‍വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള ഹൈഡ്രോളജിക്കല്‍ – ജയോളജിക്കല്‍ – ഫോട്ടോഗ്രാഫിക് – ഭൂമിശാസ്ത്ര സര്‍വ്വെകള്‍ ജനുവരിയോടെ പൂര്‍ത്തീകരിക്കും. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഭൂമിയുടെ വില നിര്‍ണ്ണയ സര്‍വ്വെ ജനുവരി ഒന്നിന് ആരംഭിച്ചിട്ടുണ്ട്. 15 ദിവസത്തിനകം എല്‍സ്റ്റണിലെയും നെടുമ്പാല എസ്റ്റേറ്റിലെ ഭൂമി…

Read More

കരൾരോഗ ബാധിതനായി ചികിത്സയിലായിരുന്ന വിവേക് യാത്രയായി

ചൂരൽമല : കരൾരോഗ ബാധിതനായി എറണാകുളത്ത് ചികിത്സ യിലായിരുന്ന ചൂരൽമല സ്വദേശി വിവേക് (23) യുടെ ജീവൻ രക്ഷിക്കാനായില്ല. ചൂരൽമല ദുരന്തത്തെ അതിജീവിച്ച വിവേകിന്റെ കരൾ മാറ്റിവെക്കാൻ ചികിത്സാ സഹായനിധിയടക്കം രൂപീകരിച്ച് ശസ്ത്ര ക്രിയയ്ക്കുള്ള പണം കണ്ടെത്താൻ ശ്രമം നടക്കുന്ന തിനിടെയാണ് മരണം സംഭവിച്ചത്.

Read More

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷനും എഫ്. പി.എ ഐ യുമായി സഹകരിച്ച്‌ തവക്കൽ ഗ്രുപ്പിന്റെ ആഭിമുഖ്യത്തിൽ കെല്ലൂർ കൊമ്മയാട് സ്റ്റോപ്പിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ തോമസ് പൈനാടത്ത്, റംല മുഹമ്മദ്, തവക്കൽ ഡയറക്ടർ ബദ്രു കാറാട്ട്ക്കുന്നു, ഷമീം വെട്ടൻ, കാസിം പി, നജുമുദ്ധീൻ കെ.സി. കെ ഡോ.അശ്വതി, അനില വി എബ്രഹാം, നിസാർ മണിമ തുടങ്ങിയവർ സംസാരിച്ചു.

Read More

പെരുന്തട്ടയില്‍ വന്യജീവി ആക്രമണത്തില്‍ പശു ചത്തു

കല്‍പ്പറ്റ: വയനാട് പെരുന്തട്ടയില്‍ വന്യജീവി ആക്രമണത്തില്‍ പശു ചത്തു. കോഫി ബോര്‍ഡിന്റെ തോട്ടത്തിനു സമീപം താമസിക്കുന്ന സബ്രഹ്മണ്യന്റെ പശുവാണ് ചത്തത്. ഇന്നലെ രാത്രിയാണ് സംഭവം. വന്യമൃഗം ഭാഗികമായി ഭക്ഷിച്ച നിലയിലാണ് രാവിലെ ജഡം കണ്ടെത്തിയത്. കടുവ സാന്നിധ്യമുള്ളതാണ് പെരുന്തട്ടയും സമീപ പ്രദേശങ്ങളും. പശുവിനെ പിടിച്ചത് കടുവയാണെന്ന സംശയത്തിലാണ് നാട്ടുകാര്‍.

Read More

നാസർ സാഹിബിന്റെ നിര്യാണം ; എസ്ഡിപിഐ അനുശോചന യോഗം നടത്തി.

പീച്ചങ്കോട്: എസ്ഡിപിഐ പീച്ചങ്കോട് ബ്രാഞ്ച് പ്രസിഡന്റ് കെ നാസറിന്റെ വിയോഗത്തിൽ എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ ഉത്തരവാദിത്വം വഹിക്കുന്നതോടൊപ്പം തന്നെ മഹല്ല് വൈസ് പ്രസിഡന്റായും മറ്റു സാംസ്കാരിക പ്രവർത്തന മണ്ഡലങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം നമുക്ക് മാതൃകയാണെന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ യൂസുഫ് പറഞ്ഞു. മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുസ്‌ലിംലീഗ് മാനന്തവാടി മണ്ഡലം…

Read More