പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം; ടൗണ്‍ഷിപ്പ്: സര്‍വേ തുടങ്ങി, അഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കും

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന് കല്‍പ്പറ്റയ്ക്ക് സമീപം ഏറ്റെടുക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ കുഴിക്കൂര്‍ വിലനിര്‍ണയ സര്‍വേ തുടങ്ങി. അഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പ് സ്‌പെഷല്‍ ഓഫീസര്‍ ഡോ.ജെ.ഒ. അരുണ്‍, എഡിഎം കെ. ദേവകി, എല്‍എ ഡെപ്യൂട്ടി കളക്ടര്‍ പി.എം. കുര്യന്‍, സ്‌പെഷല്‍ തഹസില്‍ദാര്‍ ബി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ 10 ടീമുകളാണ് സര്‍വേ നടത്തുന്നത്. റവന്യു, വനം, കൃഷി ജീവനക്കാരും സര്‍വേ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് സര്‍വേ സംഘം. ഒരു ടീം അഞ്ച് ഹെക്ടര്‍ സ്ഥലം…

Read More

റോഡ് ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ : ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിലെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച പടിഞ്ഞാറെകണ്ടി റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ ലത്തീഫ് മേമാടൻ നിർവഹിച്ചു. ഇ ടി ഹംസ ഹാജി, പിസി ഉമ്മർ, വി എൻ ഷഫ്നാദ്, ജംഷീർ മേമാടൻ, പി കരുണാകരൻ, നാസർ പറമ്പൻ, വി പി ഇബ്രാഹിം, കെ കാസിം, ഖാലിദ് മുസല്യാർ, ബീരാൻ തുന്നക്കാരൻ, നിസാം, പോക്കർ തുടങ്ങിയവർ സംബന്ധിച്ചു.

Read More

വലിച്ചെറിയൽ വിരുദ്ധ വാരാചരണം; വിവിധ പരിപാടികൾ സംഘടിപ്പിച്ചു

മൊതക്കര: ജി.എൽ പി.എസ് മൊതക്കരയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡണ്ട് എം.പി. പ്രകാശൻ അധ്യക്ഷനായിരുന്നു. സിഗ്നേച്ചർ ക്യാമ്പയിൻ പ്രധാനാധ്യാപകൻ മണികണ്ഠൻ. എം. ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രതിജ്ഞ പോസ്റ്റർ രചന മാലിന്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു ജിജീഷ്. വി.ജെ ലിജോ. സി.ജെ.ബബിത സനിഷ സി.ആർ വിനിഷ.പി സുരഭി റ്റി. എൻ ജുമൈല ശ്രുതി അരുൺ ദാസ് സിജോ ജോസ് കുര്യൻ കെ.എം. ബാലൻ എം.എ. എന്നിവർ പ്രസംഗിച്ചു ബിനോയ്…

Read More

തവിഞ്ഞാൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

തലപ്പുഴ : വാളാട് ഇടിഞ്ഞ കൊല്ലി പ്രദേശത്ത് നിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ഉലഹന്നാൻസ് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ക്വാറി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ക്വാറി പ്രവർത്തനം മൂലം തകർന്ന പഞ്ചായത്ത് റോഡ് പിഴ ഈടാക്കി പുനർനിർമ്മിക്കുക , ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടന്നത്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും ഗ്രന്ഥശാലാ സംഘം സംസ്ഥാന എക്സി…

Read More

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം പ്രഖ്യാപിച്ചത്‌ മാതൃക ടൗൺഷിപ്പ്‌; പൂർണ പിന്തുണ നൽകും: കെ റഫീഖ്‌

കൽപ്പറ്റ : മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ്‌ പദ്ധതി സ്വാഗതംചെയ്യുന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ പറഞ്ഞു. മാതൃകാപരമായ പുനരധിവാസ പദ്ധതിയുടെ രൂപരേഖയാണ്‌ മുഖ്യമന്ത്രി അവതരിപ്പിച്ചത്‌. ഏറ്റവും ആധുനികമായ പുനരധിവാസമാണ്‌ സർക്കാർ ഒരുക്കുന്നത്‌. ഉരുൾപൊട്ടിയ സമയം മുതൽ ഇതുവരെ ദുരന്തബാധിതരെ ചേർത്തുപിടിച്ചുള്ള പ്രവർത്തനങ്ങളാണ്‌ നടത്തിയത്‌. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമായിരുന്നു. ഓരോ ഇടപെടലിലും സർക്കാരിന്റെ കരുതലുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ മുഴുവൻ കുടുംബങ്ങളെയും 28 ദിവസംകൊണ്ട്‌ താൽക്കാലികമായി പുനരധിവസിപ്പിച്ചു. ദുരന്തബാധിതർക്ക്‌ ഇതുവരെ 20 കോടിയോളം…

Read More

ക്ഷേമ ചുമതല : നാലാംവാർഷികം സംഘടിപ്പിച്ച്‌ ജുനൈദ് കൈപ്പാണി

കൽപ്പറ്റ: ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നതെന്ന് കർണാടക ആഭ്യന്തര വകുപ്പ് മുൻ മന്ത്രിയും സ്കൗട്ട്സ് ചീഫ് കമ്മീഷ്ണറുമായ പി.ജി.ആർ സിന്ധ്യ അഭിപ്രായപ്പെട്ടു. ജുനൈദ് കൈപ്പാണി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ചുമതലയേറ്റെടുത്തതിന്റെ നാലാം വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും ജുനൈദ് കൈപ്പാണിയെ പൊന്നാടയണിയിച്ചും പി.ജി.ആർ സിന്ധ്യ പങ്കാളിയായി. വികേന്ദ്രീകൃത ആസൂത്രണത്തിൽ കേരളം…

Read More

മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 705 കോടി 96 ലക്ഷം രൂപ; ചിലവഴിച്ചത് ഏഴ് കോടി രൂപ മാത്രം

കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിൻ്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചിലവാക്കാതെ കിടക്കുന്നത് എഴുന്നൂറോളം കോടി രൂപ . ആകെ 705 കോടി 96 ലക്ഷം രൂപ സംഭാവനയായി കിട്ടിയപ്പോൾ ഇതുവരെ ചിലവഴിച്ചത് ഏഴ് കോടി രൂപ മാത്രം. ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരു ജനത പുനരധിവാസത്തിനായി മുറവിളികൂട്ടുമ്പോഴാണ് ക്രിസ്തുമസ് – പുതുവർഷത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു രൂപ പോലും ചിലവാക്കാതെ കിടക്കുന്നത്. 2024 ജൂലൈ 30-ന് അർദ്ധരാത്രിയിൽ നിമിഷങ്ങൾ…

Read More

ഡയാലിസ് സെൻ്ററിനു ഓട്ടോ ഡ്രൈവർമാർ സ്വരൂപിച്ച തുക കൈമാറി

വെള്ളമുണ്ട : സിറ്റി സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഡിസമ്പർ 31ന് ഓട്ടോ ഓടിച്ച് സ്വരൂപിച്ച 70335 രൂപ യൂണിയൻ പ്രതിനിധികളായ കെ.കെ.മമ്മൂട്ടി, സി.ഹർഷാദ്, പി.കെ. സാഹിർ, ടി.സമദ് എന്നിവർ അൽകരാമ ഡയാലിസ് സെൻ്റർ ഭാരവാഹികളായ പി. മുഹമ്മദ്, സൂപ്പി പള്ളിയാൽ, എം. സുധാകരൻ. ഇ കെ സുബൈർ എന്നിവർക്ക് കൈമാറി.

Read More

‘പുഞ്ചിരി ‘മുഖവൈകല്യ നിവാരണ ക്യാംപ് 4 ന്

മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി ജനുവരി 4 ന് ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ 5 മണി വരെ മുഖവൈകല്യ നിവാരണ ക്യാം‌പ് നടത്തും. മാനന്തവാടി ബസ് സ്റ്റാൻഡിന് എതിർവശമുള്ള മാതാ ഹോട്ടലിൽ ജനുവരി 4 ന് രാവിലെ 10 മണിക്ക് ക്യാംപ് ആരംഭിക്കും. സ്പന്ദനം മാനന്തവാടി പ്രസിഡൻ്റ് ഫാ. വർഗീസ് മറ്റ ഉദ്ഘാടനം ചെയ്യും. ജ്യോതിർഗമയ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ഹാർട്ട് ബീറ്റ് ട്രോമാകെയർ എന്നിവയുടെ…

Read More

മുതിരേരി ചെറുപുഷ്പ ദേവാലയ തിരുനാളാഘോഷം ജനുവരി 10,11,12 തീയതികളിൽ

മാനന്തവാടി : മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ജനുവരി 10, 11, 12 തീയതികളിൽ നടക്കും. ജനുവരി 10ന് വൈകുന്നേരം 4.30 ന് ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. അന്നേ ദിവസം ദിവ്യകാരുണ്യ പ്രദക്ഷിണവും വിശുദ്ധ കുർബാനയും കണിയാരം കത്തീഡ്രൽ വികാരി റവ.ഫാദർ സോണി വാഴക്കാട്ട് നയിക്കും. പൂർവികർക്കുവേണ്ടിയുള്ള പ്രാർത്ഥനയും ഉണ്ടാകും. 11ന് ആഘോഷമായ തിരുനാൾ കുർബാനയും വചനപ്രഘോഷണവും റവ.ഫാ….

Read More