വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു.
സുല്‍ത്താന്‍ ബത്തേരി: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു. മണിച്ചിറ മണിചിറക്കല്‍ എന്‍.എം. വിജയന്‍(78), മകന്‍ ജിജേഷ്(28)എന്നിവരാണ് ഇന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വൈകുന്നേരത്തോടെ ജിജേഷാണ് ആദ്യം മരിച്ചത്. പിന്നാലെയായിരുന്നു വിജയന്റെ മരണം. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരെയും വിഷം അകത്തുചെന്ന നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബത്തേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വിജയന്‍ പഞ്ചായത്ത്…
