കേശദാന സന്ദേശവുമായ് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥി

തൃശിലേരി : കാട്ടിക്കുളം ചേലൂർ വട്ടപ്പാറയിൽ ബിജു വിഅർ അമ്പിളി എ ദമ്പതികളുടെ മകൻ അശ്വന്ത് വിബി എന്ന പതിനാറുകാരൻ മുടി ദാനം ചെയ്ത് മാതൃകയായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിലെ സെകണ്ടറി ക്ലാസ് വിദ്യാർത്ഥിയായ അശ്വന്ത് കഴിഞ്ഞ നാല് വർഷമായ് മുടി വളർത്തുകയാണ്. ക്വാൻസർ എന്ന രോഗം വന്നവർക്ക് അവരുടെ മുടി കൊഴിഞ്ഞു പോക്കുമെന്നും കൊഴിഞ്ഞ മുടിക്ക് പകരം കേശദാനം ചെയ്യുന്ന മുടി വെപ്പുമുടിയായ് രോഗികൾക്ക് നൽകാൻ പറ്റുമെന്നും അശ്വന്ത് സിനിമകളിലും മറ്റും…

Read More

വെള്ളമുണ്ടയിൽ സമഗ്രഗുണമേന്മാ പദ്ധതിക്ക് തുടക്കം

വെള്ളമുണ്ട: പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശ പ്രകാരം,എട്ടാം ക്ലാസ്സിലെ വാർഷിക മൂല്യനിർണ്ണയത്തിൽ ഓരോ വിഷയത്തിനും മിനിമം 30 % മാർക്ക് ലഭിക്കാതെ പോയ കുട്ടികൾക്കുള്ള പിന്തുണാ പരിപാടിയുടെ സ്കൂൾ തല ഔപചാരിക ഉദ്ഘാടനം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പ്രിൻസിപ്പൽ ജോയ് വി സ്കറിയ പദ്ധതി വിശദീകരണം നടത്തി. ഹെഡ്‌മിസ്ട്രസ്സ് ഫാത്തിമത്ത് ഷംല ടി.കെ,സജേഷ് സി,ഷെഫീന മമ്മൂട്ടി,ഷൈജ,ഷിമിന ഇ തുടങ്ങിയവർ…

Read More

പടക്കങ്ങളും മത്താപ്പുകളും വില്പ്പന ഡിപ്പോ ആരംഭിച്ചു.

മാനന്തവാടി-നോർത്ത് വയനാട് കോ:ഓപ്പറേറ്റിവ് റബ്ബർ& അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയുടെ പടക്കം-മത്താപ്പുകൾ വില്പ്പന ഡിപ്പോ മാനന്തവാടി ചെറ്റപ്പാലത്തും ഏടവക കമ്മന കരിശിങ്കലും പ്രവർത്തനം ആരംഭിച്ചു. പ്രമുഖ കമ്പനികളുടെ ഉല്പ്പന്നങ്ങൾ ന്യായവിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ സൊസൈറ്റിക്ക് കഴിഞ്ഞ 25 വർഷങ്ങളായി കഴിയുന്നുണ്ട്. ചെറ്റപ്പാലത്ത് ഡിപ്പോയിലെ ആദ്യ വില്പ്പന സംഘം പ്രസിഡണ്ട് ടി.എ.റെജി നിർഘഹിച്ചു.

Read More

തിരുനെല്ലിയിൽ ഗോത്രയുവാക്കളുടെ നേതൃത്വത്തിൽ ‘ബീ കോർണർ’ സംരംഭം ആരംഭിച്ചു

വയനാട്: ബ്രഹ്മഗിരി മലനിരകളുടെ താഴ് വാരത്തിൽ സ്ഥിതി ചെയ്യുന്ന തിരുനെല്ലി പഞ്ചായത്തിൽ ഗോത്രയുവാക്കളുടെ നേതൃത്വത്തിൽ ഒരു മാതൃകാപരമായ സംരംഭം ആരംഭിച്ചു. ‘ബീ കോർണർ’ എന്ന പേരിലുള്ള ഈ സംരംഭം കാട്ടുനായ്ക്ക, അടിയ, പണിയ തുടങ്ങിയ പ്രാക്തന ആദിവാസി വിഭാഗങ്ങളിലേർപ്പെട്ട കുറച്ച് യുവജനങ്ങൾ ചേർന്നാണ് ആരംഭിച്ചത്. കിസ്റ്റോൺ ഫൗണ്ടേഷന്റെയും ആക്സിസ് ബാങ്ക് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് സംരംഭം യാഥാർത്ഥ്യമായത്. കാട്ടിക്കുളത്ത് പ്രവർത്തനം ആരംഭിച്ച ബീ കോർണറിന്റെ മുഖ്യലക്ഷ്യം ഗോത്രവിഭാഗങ്ങളിലെ കുടുംബങ്ങളിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന കാട്ടുതേനും മറ്റ് വനവിഭവങ്ങളും ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ…

Read More

പൊഴുതന ഗ്രാമപഞ്ചായത്ത്; തൊഴിലാളി സംഗമവും ആദരവും നടത്തി

പൊഴുതന;തൊഴിലുറപ്പ് തൊഴിലാളി സംഗമവും 200 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് ആദരവും നടത്തി. അസിസ്റ്റൻറ് സെക്രട്ടറി ശ്രീ ജയപ്രശാന്ത് സി സ്വാഗതം അർപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി അനസ് റോസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ എൻ സി പ്രസാദ് ഉപഹാര സമർപ്പണവും ജോയിൻ പ്രോഗ്രാം കോഡിനേറ്റർ MGNREGA ശ്രീ പി സി മജീദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് ശ്രീ കെ വി ബാബു, കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി സുബൈദ…

Read More

ഒപ്പം ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

കൽപറ്റ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവസമിതി വയനാടിന്റെയും പരിസര വിഷയ സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഒപ്പം ഒന്നിച്ച്, ഒന്നായ്’ ക്യാമ്പയിൻ ലോഗോ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി എൻ. ശാന്തകുമാരി പ്രകാശനം ചെയ്തു. കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ പി. സുരേഷ് ബാബു, ശാലിനി തങ്കച്ചൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി. പി. സന്തോഷ്, ജില്ലാ സെക്രട്ടറി പി. അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് വി. കെ….

Read More

കോർട്ട് ഫീസ് വർധന; പ്രതിഷേധ ദിനം ആചരിച്ചു

കൽപറ്റ: കോടതികളിലെ ഭീമമായ കോർട്ട് ഫീസ് വർധനവിന് എതിരെ കേരള അഡ്വക്കേറ്റ്സ് ക്ലർക്ക് അസോസിയേഷൻ കൽപറ്റ യൂണിറ്റ് പ്രതിഷേധ ദിനം ആചരിച്ചു. കൽപറ്റ കോർട്ട് കോംപ്ലക്സിനു മുന്നിൽ നടത്തിയ പരിപാടിയിൽ അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ സെക്രട്ടറി അനീഷ് ബാബു, പ്രസിഡന്റ് സുനിൽകുമാർ , ജില്ലാ പ്രസിഡൻ്റ് എൽ . ഷിജു. രാഗിണി , ബാർ അസോസിയേഷൻ പ്രസിഡൻ്റ് ടി .ജെ .സുന്ദർ റാം, സെക്രട്ടറി കിഷോർ ലാൽ അഡ്വക്കേറ്റ് വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

Read More

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മാനന്തവാടി: കോഴിക്കോട് മെഡിക്കൽ കോളേജ്ഡോക്ടർ സാജു മെമ്മോറിയൽ PCU വും പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം മാനന്തവാടിയും നേതൃത്വം നൽകി കമ്മന മംഗളോദയ വായനശാല, എസ് ഐ എച്ച് കുരിശിങ്കൽ, ഗോത്രദീപം ഗ്രന്ഥാലയം പൂളക്കൽ, സൗഹൃദ കുരിശിങ്കൽ, അക്ഷരജ്യോതി കാവനക്കുന്ന്, ഉദയ വായനശാല കൊയിലേരി, തുടങ്ങിയവരുടെ സംഘാടകത്വത്തിൽ കമ്മന നവോദയം എൽപി സ്കൂളിൻ്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായ മെഡിക്കൽ ക്യാമ്പിലേക്ക് 250 ഓളം ആളുകൾ ചികിത്സ…

Read More

കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) മാനന്തവാടി താലൂക്ക് കൺവെൻഷൻ നടത്തി

കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) മാനന്തവാടി താലൂക്ക് കൺവെൻഷൻ നടത്തി സേവന വേതനങ്ങൾ കാലോചികമായി പരിക്ഷരിക്കണമെന്നും, ഒരേ സേവനത്തിന് തുല്യ വേതനം ഉറപ്പാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു,ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ റെജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു,എ എം നിശാന്ത്, മുഖ്യഭാഷണം നടത്തി, സവിത പി ,ജിജി എം.ജെ,ജെറീഷ് എം എം ,ഷീജ ഷാജിതുടങ്ങിയവർ സംസാരിച്ചു

Read More

പുല്‍പ്പള്ളി ടൗണില്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കണം

പുല്‍പ്പള്ളി: ടൗണില്‍ വാഹനങ്ങള്‍ നടപാതയില്‍ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ വഴിയാത്രക്കാർ പ്രതിസന്ധിയിലായി. വാഹനപ്പെരുപ്പം ടൗണില്‍ നിയന്ത്രണാതീതമായതോടെ ടൗണിലെത്തുന്ന വാഹനങ്ങള്‍ നിർത്തിയിടാനിടമില്ല ഇതുമൂലം പലരും വാഹനങ്ങള്‍ നടപ്പാതയിലാണ് പാർക്ക് ചെയ്യുന്നത്. പ്രധാനപാതയുടെ ഇരുഭാഗത്തും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്ക് വർധിക്കാൻ കാരണം. സ്വകാര്യ വാഹനങ്ങളുമായി ടൗണിലെത്തുന്നവർക്ക്പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ആനപ്പാറ, ചെറ്റപ്പാലം മെയിൻ റോഡുകളില്‍ പലപ്പോഴും ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത് പതിവായിരിക്കുകയാണ്. ഓട്ടോകളുടെയും ടാക്സികളുടെയും മറ്റു ചരക്ക് വാഹനങ്ങളുടെയും എണ്ണവും വർധിച്ചതുമൂലം സ്വകാര്യ വാഹനങ്ങള്‍ നിർത്തിയിടാൻ സ്ഥലമില്ലാത്ത…

Read More