വിദ്യാർഥികൾ മാനവിക മൂല്യങ്ങൾ ഉയർത്തി പിടിക്കണം:കെ ദേവകി

കൽപറ്റ:ആധുനിക കാലത്തിൽ പുതു തലമുറയ്ക്കു നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ധാർമിക മൂല്യങ്ങൾ വിദ്യാഭ്യാസത്തിനൊപ്പം വളർത്തികൊണ്ടു വരണമെന്ന് വയനാട് എഡിഎം കെ ദേവകി. കൽപറ്റ എം സി എഫ് പബ്ലിക് സ്കൂളിലെ പത്താം തരം വിദ്യാർഥികളെയും, എം സി എഫ് എക്സലെൻസ് അക്കാദമിയിലെ പന്ത്രണ്ടാംതരം വിദ്യാർഥികളെയും അനു മോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എം സി എഫ് പ്രസിഡന്റ്‌ ഡോ ജമാലുദീൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. മാനേജർ ഡോ മുസ്തഫ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ നീതു ജെ…

Read More

ക്യാമ്പസ് ടു കമ്യൂണിറ്റി ക്യാമ്പയിൻ സംഘടിപ്പിച്ചു

മുട്ടിൽ : എൻ എസ് എസ് നടത്തുന്ന അമൃത് മിഷന്റെ ഭാഗമായി ജല വിഭവ സംരക്ഷണം ,ദ്രവ മാലിന്യ സംസ്കരണം ക്യാമ്പസ് ടു കമ്യൂണിറ്റി ക്യാമ്പയിൻ ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഡബ്ല്യു ഒവി എച്ച് എസ് വി എച്ച് എസ് ഇ വിഭാഗം നടത്തിയ പരിപാടിയിൽ അവബോധ റാലി,ഫ്ലാഷ് മോബ്, കടകളിൽ വെള്ളത്തിന്റെ പ്രാധാന്യം അറിയിക്കുന്ന ഡാംഗ്ലർ തൂക്കലും ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് അഷറഫ് കൊട്ടാരം, പ്രോഗ്രാം ഓഫിസർ മുഹമ്മദ് മിഥിലാജ്,അനീസ് എ കെ,സുരേഷ്…

Read More

മൻമോഹൻ സിങിന്റെ സംസ്‌കാരം നാളെ; ഭൗതികശരീരം കോൺഗ്രസ് ദേശിയ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും

ദൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ഡോ. മൻമോഹൻ സിങിന്റെ സംസ്‌കാരം നാളെ നടക്കും. ഭൗതികശരീരം കോൺഗ്രസ് ദേശിയ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. സമയക്രമത്തിൽ തീരുമാനം പിന്നീട് അറിയിക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി എയിംസിലാണ് മൻമോഹൻ സിങിന്റെ അന്ത്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ രാജ്യത്തെ വളർച്ചയിലേക്ക് കൈപിടിച്ച് നടത്തിയ ദീർഘദർശിയാണ് വിടവാങ്ങിയത്. 1932 സെപ്റ്റംബർ 26ന് പഞ്ചാബിലാണ് ഡോ മൻമോഹൻ സിംഗ് ജനിച്ചത്. പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക…

Read More

കെ ജെ ബേബിയുടെ ഓർമ്മകൾ നിറഞ്ഞ് വയനാട് സാഹിത്യോത്സവം

അരികുവത്കരിക്കപ്പെടുന്ന ജനസമൂഹത്തിൻ്റെ ശബ്ദമായിരുന്ന കെ ജെ ബേബി എഴുത്തുകാരൻ , നാടകപ്രവർത്തകൻ, ചലച്ചിത്രസംവിധായകൻ, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ ഇടം സൃഷ്‌ടിച്ച പ്രതിഭയാണ്. സെപ്റ്റംബർ ഒന്നിന്, ലോകത്തോട് വിട പറഞ്ഞ വ്യക്തിത്വത്തിനോടുള്ള ആദരവായിരുന്നു വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ രണ്ടാം പതിപ്പിലെ ബേബിമൻറം എന്ന പരിപാടി. വയനാട്ടിലെ സാംസ്കാരിക ചരിത്രത്തിലെ നാഴികകല്ലാണ് കെ ജെ ബേബിയുടെ ജീവിതമെന്ന് ദേവസ്യ നടുവയൽ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി എന്ന സംഘടനയിലൂടെ ആദിവാസികൾക്കിടയിൽ അദ്ദേഹം നടത്തിയ സാമൂഹികപ്രവർത്തനങ്ങൾ, കനവ് എന്ന ബദൽ…

Read More

ജീവിതത്തിൽ സുഖവും സന്തോഷവും കിട്ടാൻ ജയിലിൽ പോയാൽ മതിയെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു,” സി കെ ജാനു

ദ്വാരക: “ദൈനംദിന ജീവിതത്തിന്റെ കഷ്ടപാടുകളിൽ നിന്ന് സുഖവും സന്തോഷവും കിട്ടാൻ ജയിലിൽ പോയാൽ മതിയെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു,” എന്ന് സികെ ജാനു വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാംപതിപ്പിന്റെ ആദ്യ ദിനത്തിൽ അടിമമക്ക എന്ന ആത്മകഥയെ ആസ്പദമാക്കി നടന്ന സംഭാഷണത്തിൽ കുസുമം ജോസഫുമായി സംസാരിക്കുകയായിരുന്നു സി കെ ജാനു. പത്തൊൻപതാംവയസ്സിൽ തുടങ്ങി ഇന്നീ നിമിഷം വരെയും നീണ്ടു നിൽക്കുന്ന സമരപോരാട്ടങ്ങളുടെ നേർകാഴ്ചകളെപറ്റി ചർച്ചയിൽ സി കെ ജാനു വ്യക്തമാക്കി. പത്തൊൻപതാംവയസ്സിലെ തന്റെ ആദ്യ സമരത്തിൽ തന്നെ 10 കുടുംബങ്ങൾക്ക് ഭൂമി…

Read More

‘ലസിതം’ അവധിക്കാല ക്യാമ്പ് തുടങ്ങി

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെയും സ്പിക്മാകെ കേരളയുടെയും ആഭിമുഖ്യത്തില്‍ ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ‘ലസിതം’ എന്ന പേരില്‍ അവധിക്കാല ക്യാമ്പ് തുടങ്ങി. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനു സംഘടിപ്പിച്ചതാണ് ക്യാമ്പ്. ജില്ലയിലെ വിവിധ സിഡിഎസുകളില്‍നിന്നുള്ള 300ല്‍ അധികം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. മോഹിനിയാട്ടം, ഭരതനാട്യം, കഥക്, കര്‍ണാടിക് വോക്കല്‍, യോഗ, മ്യൂറല്‍ പെയിന്റിംഗ്, ചിറ്റാര പെയിന്റിംഗ്, തോല്‍പ്പാവക്കൂത്ത്, ക്ലേ മോഡലിംഗ് എന്നിവയില്‍ പ്രത്യേക പരിശീലനവും അവതരണത്തിന് അവസരവരും കുട്ടികള്‍ക്കു നല്‍കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍…

Read More

ക്രിസ്തുമസ് ദിനത്തില്‍ ദുരന്ത മുഖത്ത് സേവനമനുഷ്ഠിച്ചവര്‍ക്കൊപ്പം; മേപ്പാടിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്

കൽപ്പറ്റ : ക്രിസ്തുമസ് ദിനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വയനാട് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം. മന്ത്രിയുടെ അപ്രതീക്ഷിതമായുള്ള സന്ദര്‍ശനത്തിന്റെ അമ്പരപ്പിലായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍. വയനാട്ടിലെത്തി മേപ്പാടിയിലേക്കുള്ള യാത്രാമധ്യേയാണ് മന്ത്രി വീണാ ജോര്‍ജ് എംഎല്‍എ ടി. സിദ്ദിഖിനേയും ഡി.എം.ഒ. ദിനീഷിനേയും ഡി.പി.എം. ഡോ. സമീഹയേയുമൊക്കെ വിളിച്ചത്. പെട്ടന്നുള്ള ക്ഷണത്തിലും അവരെല്ലാം ഒപ്പം ചേര്‍ന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സഹദും എത്തിച്ചേര്‍ന്നു. നൂറിലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ ആശപ്രവര്‍ത്തകയും കേരള ശ്രീ പുരസ്‌കാര ജേതാവുമായ ഷൈജാ…

Read More

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് നിർമാണം ഊരാളുങ്കലിന് നൽകുന്നത് സർക്കാർ പരിഗണനയിൽ

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകുന്നത് സർക്കാരിന്റെ പരിഗണനയിൽ. കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്കോണിനാവും മേൽനോട്ട ചുമതല. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ഉയർന്ന നിലവാരത്തിലുള്ള രണ്ട് ടൗൺഷിപ്പുകളാണ് പണിയാൻ ഉദ്ദേശിക്കുന്നത്. നിർമാണ മേൽനോട്ടവും നിർമാണവും രണ്ട് ഏജൻസികളെ ഏൽപ്പിക്കുന്നതാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. സർക്കാർ തയാറാക്കുന്ന പ്ലാനിൽ 1000 സ്ക്വയർ ഫീറ്റ് വീതം വിസ്തീർണമുള്ള ഒറ്റനില വീടുകളാവും നിർമിക്കുക. കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്കോണിനെ നിർമാണ…

Read More

പുതിയ വന നിയമം എന്തുവില കൊടുത്തും ചെറുത്തുതോൽപ്പിക്കും: കോൺഗ്രസ്

മാനന്തവാടി: കേരളത്തിൽ പുതിയതായി നടപ്പിലാക്കാൻ ചിലർ ശ്രമിക്കുന്ന പുതിയ വന നിയമം എന്തുവിലകൊടുത്തും ചെറുത്തുതോൽപ്പിക്കുമെന്നും വനത്തിൽ നിന്ന് ഇന്ന് അനുഭവിക്കുന്ന മുഴുവൻ സ്വാതന്ത്ര്യവും ആനുകൂല്യവും ഇനിയും അവകാശം പോലെ ആസ്വദിച്ച് ജീവിക്കുമെന്നും മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസ്‌താവനയിൽ സൂചിപ്പിച്ചു. വിറകെടുക്കും, വഴി നടക്കും, മീൻ പിടിക്കും എന്ന രീതിയിൽ തന്നെ ഏത് നിയമം വന്നാലും മുന്നോട്ടു പോകാൻ ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കാനും ഇത്തരം കരിനിയമം അവലംബിക്കാൻ ശ്രമിക്കുന്ന അധികാരികൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനും മാനന്തവാടി…

Read More

മുണ്ടക്കൈ,ചൂരൽമല പുനരതിവാസം; മുസ്‌ലിം ലീഗ് കളക്ടറേറ്റ് മാർച്ച് 31ന്

മാനന്തവാടി: മുണ്ടക്കൈ,ചൂരൽമല പുനരതിവാസത്തിൽ സർക്കാർ അനാസ്ഥക്കെതിരെ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ഈ മാസം മുപ്പത്തൊന്നിനു കളക്ടറേറ്റ് മാർച്ചിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ നിന്നും ആയിരത്തി അഞ്ഞൂറ് ആളുകളെ പങ്കെടുപ്പിക്കാൻ നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ഹാരിസ് പോസ്റ്റർ പ്രകാശനം ചെയ്തു കൊണ്ട് യോഗം ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അസീസ് കോ റോം സ്വാഗതം പറഞ്ഞു.ഈ മാസം മുപ്പതിനു മന്ത്രി ഒ.ആർ.കേളു വിന്റെ വസതിയിലേക്ക് യു.ഡി.എഫ്…

Read More