വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി മരണാനന്തര ധനസഹായം കൈമാറി

കമ്പളക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റി നടപ്പിൽ വരുത്തിയ പദ്ധതിയാണ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി. പദ്ധതിയിൽ ചേർന്ന് മരണപ്പെടുന്ന വ്യാപാരിയുടെ നോമിനിക്ക് 5 ലക്ഷം രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് കുടുംബ സുരക്ഷ പദ്ധതി. കമ്പളക്കാട് യൂണിറ്റിൽ നിന്നും പദ്ധതിയിൽ ചേർന്ന് മരണപ്പെട്ട വെൽകെയർ ജിംനേഷ്യം ഉടമ സുന്ദരൻ എന്നവരുടെ മരണാനന്തര ധനസഹായം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശ്ശൂർ ജില്ലാ പ്രസിഡണ്ടുമായ ഹമീദ്…

Read More

തിരുനെല്ലിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘ബെദിയാട്ട’ ചളിയുത്സവം സംഘടിപ്പിച്ചു

കാട്ടിക്കുളം: മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ തിരുനെല്ലിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ‘ബെദിയാട്ട’ ചളിയുത്സവം സംഘടിപ്പിച്ചു. തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്ലാമൂല ഉളിക്കല്ലിലെ പാടശേഖരത്തിലായിരുന്നു ഈ വ്യത്യസ്തമായ ഉത്സവം അരങ്ങേറിയത്. പരമ്പരാഗത ജൈവകൃഷിരീതികളും തനത് കാർഷിക സംസ്‌കാരവും തൊട്ടറിയാനും, തദ്ദേശീയ വിഭാഗങ്ങളുടെ ശാക്തീകരണവും പാരമ്പര്യ കാർഷിക രീതികളുടെ വീണ്ടെടുപ്പും ലക്ഷ്യമിട്ടാണ് ഉത്സവം ഒരുക്കിയത്. നിരവധി സ്ത്രീകളും കുട്ടികളും ആവേശത്തോടെ പങ്കെടുത്ത പരിപാടിയിൽ…

Read More

ആധാരം എഴുത്തുകാർക്ക്‌ ആദരം നൽകി

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ ആധാരം എഴുത്തുകാർക്കും ഡിവിഷന്റെ ഗ്രാമാദരപത്രവും ഉപഹാരവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി. ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ്‌ എ.ജി പുഷ്പ്പൻ അധ്യക്ഷത വഹിച്ചു. ശോഭന എ, ചിത്രലേഖ,എ. ജി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Read More

    മണലാരണ്യത്തിൽ മഞ്ഞുപുതപ്പ്; സൗദിയിൽ അതിശൈത്യം തുടരുന്നു: പ്രവാസികൾ ജാഗ്രതയിൽ

    റിയാദ്: സൗദി അറേബ്യയിൽ പതിവിനു വിപരീതമായി അനുഭവപ്പെടുന്ന അതികഠിനമായ തണുപ്പ് ജനജീവിതത്തെ ബാധിക്കുന്നു. സാധാരണയായി അനുഭവപ്പെടാറുള്ള ശൈത്യകാലത്തേക്കാൾ തീവ്രമായ അവസ്ഥയാണ് നിലവിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ളത്. വടക്കൻ പ്രവിശ്യകളിൽ പലയിടത്തും താപനില പൂജ്യം ഡിഗ്രിയിലും താഴെ എത്തിയതോടെ മഞ്ഞു വീഴ്ചയും (Snowfall) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.   സൗദിയിലെ തബൂക്ക്, അൽ-ജൗഫ്, ഖുറയ്യാത്ത് തുടങ്ങിയ വടക്കൻ മേഖലകളിലാണ് ശക്തമായ മഞ്ഞു വീഴ്ച അനുഭവപ്പെടുന്നത്. മണൽക്കുന്നുകൾ മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇത്രയും…

    Read More

      വർണ്ണക്കൂട് പുരസ്കാര നിറവിൽ കാലിക്കുനി അംഗൻവാടി

      കാവുംമന്ദം: കൗമാര പെൺകുട്ടികൾക്ക് വേണ്ടിയുള്ള മികച്ച പ്രവർത്തനങ്ങൾക്ക് തരിയോട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ കാലികുനി 2 അംഗൻവാടിക്ക് മികച്ച അംഗീകാരം. കൽപ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്റ്റിന്റെ കീഴിൽ വരുന്ന അഞ്ചു പഞ്ചായത്തുകളിലായി ഉള്ള 133 അംഗൻവാടികളിൽ 2025-26 വർഷത്തെ വർണ്ണക്കൂട് പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരമാണ് കാലിക്കുനി 2 അംഗൻവാടി സ്വന്തമാക്കിയത്. പുരസ്കാര നേട്ടത്തിൽ നടത്തിയ അനുമോദന യോഗം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ എൻജി ജിഷ അധ്യക്ഷത…

      Read More

      മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് ഉദ്പാദനബോണസ് വിതരണം ഉദ്ഘാടനം ചെയ്തു.

      മാനന്തവാടി : ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് ഉദ്പാദനബോണസ് വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 ക്ഷീരകർഷകർക്കുള്ള ഉൽപാദന ബോണസ് വിതരണം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ. കെ ജയഭാരതിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ജസ്റ്റിൻ ബേബി ബോണസ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തിരുനെല്ലി,വെള്ളമുണ്ട,എടവക,തൊണ്ടർനാട്,തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകളിലെ 21 ക്ഷീരസംഘങ്ങളിൽ പാലിക്കുന്ന 4300 ഓളം ക്ഷീര കർഷകർക്ക് പാലളവിന്റെ തോതനുസരിച്ച് 66,64,777 രൂപയാണ് ലഭിക്കുന്നത്.പരമാവധി 40000 രൂപ വരെയാണ് ഒരു…

      Read More

        നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

        കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തരിയോട് എന്നിവയുടെ സഹകരണത്തോടുകൂടി സെക്കൻഡറി പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു അധ്യക്ഷത…

        Read More

        കര്‍ഷക കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

        മേപ്പാടി :മേപ്പാടി മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃതത്തില്‍ മേപ്പാടി കോട്ടപ്പടി വില്ലേജ് ഓഫീസിലേക്ക് ധര്‍ണ നടത്തി വര്‍ഷങ്ങളായി ഭൂമി കൈവശം വെച്ച് വരുന്ന കര്‍ഷകരുടെ ഭൂമിക്ക് പട്ടയം നല്‍കണമെന്നും വെള്ളരിമല, കോട്ടപ്പടി, തൃക്കൈപറ്റ എന്നീ വില്ലേജുകളില്‍ സംയുക്ത പരിശോധന നടത്തിയതും യു ഡി എഫ് ഗവ:കാലത്ത് നടപടികള്‍ പൂര്‍ത്തികരിച്ചതുമായതും നിലവില്‍ അപേക്ഷ സ്വീകരിച്ചതുമായ മുഴുവന്‍ ഭൂമികള്‍ക്കും പട്ടയം നല്‍കണമെന്ന് സമരത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ ഇത്തരത്തിലുള്ള ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെ മുഖ്യമന്ത്രിയും പരിവാരങ്ങളും നവകേരള യാത്ര നടത്തി…

        Read More

        അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

        വാളാട് ഗവ:ഹയർ സെക്കണ്ടറി സ്‌കൂൾ നൂറാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ പരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷീരാമൻ ഉദ്ഘാടനം ചെയ്തു.രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ശാക്തീകരണ പരിപാടിയിൽ ഡോ. ശശികുമാർ പുറമേരി ക്ലാസെടുത്തു.വരും വർഷത്തെ പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷനായി. നവാഗതരെ മധുരപലഹാരങ്ങൾ നൽകി സ്വാഗതം ചെയ്തു .പ്രിൻസിപ്പാൾ രാജീവൻ പുതിയെടുത്ത് ,എസ് എം സി ചെയർമാൻ അമ്മദ് പി വി ,പി ടി എ വൈസ് പ്രസിഡണ്ട് സ്റ്റാനി ഇലവുങ്കൽ, സ്മിത…

        Read More

        ഓപ്പറേഷൻ തൂഫാൻ; കോമേഴ്‌ഷ്യൽ അളവിൽ എം.ഡി.എം.എ യും എം.ഡി.എം.എ ടാബ്ലെറ്റുകളുമായി നിരവധി കേസുകളിൽപ്പെട്ട യുവാവ് പിടിയിൽ

        ബത്തേരി : കോമേഴ്‌ഷ്യൽ അളവിൽ എം.ഡി.എം.എ യും എം.ഡി.എം.എ ടാബ്ലെറ്റുകളുമായി നിരവധി കേസുകളിൽപ്പെട്ട യുവാവിനെ പിടികൂടി. കാസർഗോഡ്, പെരിയടുക്ക, അൻസാർ മൻസിൽ പി.എ അൻസാർ (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 05.09.2026 തിയ്യതി രാവിലെ കർണാടക ആർ.ടി.സി ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പരിശോധനക്കിടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 14.91 ഗ്രാം എം.ഡി.എം.എ യും, ഗുളിക (2 എണ്ണം) രൂപത്തിലുള്ള 1.21 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ യുമാണ്…

        Read More