അമിത്ഷായുടെ അംബേദ്കർ അവഹേളനം: എസ്ഡിപിഐ പ്രതിഷേധിച്ചു

മാനന്തവാടി: ഭരണഘടനാ ശില്‍പിയായ ഡോ.ബി. ആർ അംബേദ്കറിനെതിരെ അവഹേളിച്ച അമിത് ഷാ രാജ്യത്തോട് മാപ്പ് പറയുക, അദ്ദേഹത്തെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുക എന്നിവ ആവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ, വൈസ് പ്രസിഡന്റ് ആറ്റക്കോയ,സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി തുടങ്ങിയവർ നേതൃത്വം നൽകി

Read More

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: ചരിത്ര കീരിടം ചൂടി വയനാട്

കൽപ്പറ്റ : സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് ആഥിതേയരായ വയനാട്. കല്‍പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ ടൈ ബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ ഷൂട്ടൗട്ടിലൂടെ 5-4 ലീഡില്‍ വയനാട് കപ്പുയര്‍ത്തുകയായിരുന്നു. ഇരുടീമും മികച്ചപ്രകടനം കാഴ്ചവെച്ച മത്സരം 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യപകുതിയില്‍ എട്ടാം മിനിറ്റില്‍ മലപ്പുറമാണ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. വയനാടിന്റെ ഗോള്‍ പോസ്റ്റിനരികെ നിന്ന് ലഭിച്ച പന്ത് ഗോളിലേക്ക് ലക്ഷ്യം വെക്കുന്നതിനിടെ…

Read More

പുനരധിവാസം ഔദാര്യമല്ല; അവകാശമാണ്സമര പ്രചാരണ ജാഥ

കൽപ്പറ്റ : പുനരധിവാസം ഔദാര്യമല്ല; അവകാശമാണ് – സമര പ്രചാരണ ജാഥ സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ കേന്ദ്ര കമ്മിറ്റി അംഗം എം.കെ. ദാസൻ ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ നിയമം 2005 പ്രകാരം ഭൂമി ഏറ്റെടുത്ത് നിയമം നടപ്പാക്കാൻ നട്ടെല്ലില്ലാത്ത പിണറായി സർക്കാർ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമര പ്രചാരണ ജാഥയുടെ ഉദ്ഘാടന സമ്മേളനത്തിന് ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.കെ. ഷിബു സ്വാഗതം പറഞ്ഞു….

Read More

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം – കോണ്‍ഗ്രസ്

കല്‍പ്പറ്റ : ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിക്കാനും ഭരണഘടന ശില്പി ഡോ. ബി.ആര്‍ അംബേദ്കറെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവഹേളി കാനും ശ്രമിച്ച എന്‍ഡിഎ ഗവര്‍മെന്റിനും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുമെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കെപിസിസി മെമ്പര്‍ പി പി ആലി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ടി ജെ ഐസക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ്…

Read More

കച്ചവട സ്ഥാപനത്തില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവം; ഒളിവിലായിരുന്ന പ്രതി എക്സൈസ് പിടിയിൽ

മാനന്തവാടി: കഴിഞ്ഞ സെപ്തമ്പര്‍ 11ന് മാനന്തവാടി മൈസൂര്‍ റോഡില്‍ കല്ലാട്ട് മാളിന് സമീപം പ്രവര്‍ത്തിക്കുന്ന ‘പി എ ബനാന’ എന്ന സ്ഥാപനത്തില്‍ നിന്നും 2 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സ്ഥാപനത്തിന്‍റെ ഉടമയായ നൗഫല്‍ പി എ എന്നയാളുടെ പിതാവിനെ അറസ്റ്റ് ചെയ്തു. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.എന്നാല്‍ കഞ്ചാവിനെ കുറിച്ച് അറിവില്ല എന്നും താന്‍ കടയില്‍ ഇല്ലാത്ത സമയത്ത് മറ്റാരെങ്കിലും കൊണ്ട് വച്ചതാവാം…

Read More

പെരിക്കല്ലൂരിൽ മാവേലി സ്റ്റോറിൻ്റെ പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു

മുള്ളൻകൊല്ലി : വിപണി വിലയെക്കാൾ പല ഇരട്ടി കുറച്ചാണ് പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ഭക്ഷ്യവസ്തുക്കൾ നൽകുന്നതെന്ന് മാവേലിസ്റ്റോർ ഉദ്ഘാടനം ചെയ്ത ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഇക്കാരണത്താൽ വിപണി വില പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളം ഭക്ഷ്യവസ്തുക്കൾക്ക് സബ്സിഡി നൽകുന്നതിനാൽ വൻ ബാധ്യത സംസ്ഥാന സർക്കാരിനുണ്ടാകുന്നു. കേന്ദ്ര സഹായം ലഭ്യമാവാത്തത് സാമ്പത്തിക ഞ്ഞെരുക്കം വർധിപ്പിച്ചു. അദ്ദേഹം പറഞ്ഞു. ആദ്യ വിൽപ്പന പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവ്വഹിച്ചു. പരിപാടിയിൽ ഐ.സി. ബാലകൃഷ്ണൻ എം…

Read More

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍ ചേർന്നു

കൽപ്പറ്റ : ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ…

Read More

ഡിവൈഎഫ്‌ഐ വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തി

വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയിൽ നടന്ന അനധികൃത നിയമനങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തി. സമരം മുൻ ബ്ലോക്ക് ട്രഷറും പുരോഗമന പ്രസ്ഥാനത്തിൻ്റെ നേതാവുമായ സി. യൂസഫ് ഉദ്ഘാടനം ചെയ്തു ഡിവൈഎഫ്‌ഐ ബ്ലോക് പ്രസിഡൻ്റ് സ:കെ.എസ്. ഹരിശങ്കർ അദ്ധ്യക്ഷത വഹിച്ചു. സ:എസ്. ചിത്രകുമാർ അഭിവാദ്യം ചെയ്യതു. ബ്ലോക്ക് സെക്രട്ടറി എം. രമേഷ് സ്വാഗതവും ബ്ലോക്ക് ട്രഷർ സി.എച്ച്. ആഷിഖ് നന്ദിയും പറഞ്ഞു. സഖാക്കൾ ജോബിസൺ ,കെ. പ്രജീഷ്, വിജേഷ്…

Read More

മെക് 7 ആരോപണം, സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ദുരുദ്ദേശപരം. എസ്.ഡി.പി.ഐ

കൽപറ്റ: മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്നിൽ എസ്. ഡി. പി. ഐ ആണെന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ആരോപണം പിൻവലിച്ചു പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും എസ് ഡി. പി. ഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ് ആവശ്യപ്പെട്ടു. മെക് 7ൻ്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അതിന്റെ സംഘടകർ തന്നെ വിശദീകരണം നൽകിയതാണ്. എന്നിരിക്കേ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്ക് എവിടെനിന്നാണ് ഇത്തരമൊരു വിവരം…

Read More

വിദ്യാരംഗം കലാസാഹിത്യവേദി വയനാട് ജില്ലാതല സർഗോത്സവം നാളെ കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിൽ

കൽപ്പറ്റ: വിദ്യാരംഗം കലാസാഹിത്യവേദി വയനാട് ജില്ലാതല സർഗോത്സവം നാളെ കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിൽ നടക്കും. കവിത, കഥ, ചിത്രരചന അഭിനയം, നാടൻപാട്ട്, പുസ്തകാസ്വാദനം കാവ്യാലാപനം തുടങ്ങിയ മേഖലകളിൽ പ്രശസ്തരായ സാഹിത്യകാരന്മാർ ശില്പശാല നയിക്കും. ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 ഓളം കുട്ടികളാണ് സർഗോത്സവത്തിൽ പങ്കെടുക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ ഹാരിസ് നെന്മേനി മുഖ്യാതിഥി ആയിട്ടുള്ള പ്രതിഭാ സംഗമവും നടക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷനായിരിക്കും. പ്രതിഭാ സംഗമം മുൻസിപ്പൽ ചെയർമാൻ അഡ്വ…

Read More