മോക്ക് ഡ്രിലുമായി ജില്ലാ ദുരന്തനിവാരണ വിഭാഗം
പെരിഞ്ചേരിമലയില്‍ ഉരുല്‍പൊട്ടല്‍* *രക്ഷാപ്രവര്‍ത്തനത്തില്‍ 40 പേരെ ക്യാമ്പുകളിലേക്ക് മാറ്റി* *മോക്ക് ഡ്രിലുമായി ജില്ലാ ദുരന്തനിവാരണ വിഭാഗം* പെരിഞ്ചേരിമല : തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ പെരിഞ്ചേരിമലയില്‍ ഉരുള്‍പൊട്ടയതിനെ തുടര്‍ന്ന് പ്രദേശത്തെ 20 കുടുംബങ്ങളിലെ 40 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഉരുള്‍പൊട്ടല്‍ വിവരമറിഞ്ഞ് പൊതുജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും ജില്ലാ ഭരണകൂടം, എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രകൃതി ദുരന്തം ഉണ്ടാവുന്ന സമയങ്ങളില്‍ അടിയന്തമായി ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനം, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയില്‍ നടത്തിയ മോക്ക് ഡ്രിലാണെന്ന് അറിഞ്ഞപ്പോള്‍ ജിജ്ഞാസയാണുണ്ടായത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള…
