വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു.

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു.

Read More

ലഹരിക്കെതിരെ കൂട്ടയോട്ടം നാളെ

കൽപ്പറ്റ: പോരാടാം ഒന്നായി ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി നാളെ രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ് വരെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് വയനാട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി.ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് കൂട്ടയോട്ടത്തിന്റെ ഫ്‌ലാഗ് ഓഫ് നിർവഹിക്കും.പ്രശസ്ത സിനിമാതാരം അബു സലിം, ഇന്ത്യൻ ക്രിക്കറ്റർ കുമാരി സജ്‌ന സജീവൻ തുടങ്ങിയവർ മുഖ്യാതിഥികളായി…

Read More

ഒയിസ്‌ക സൗത്ത് ഇന്ത്യ; തയ്യല്‍ മെഷിനുകള്‍ വിതരണം ചെയ്തു

കൽപറ്റ:പരിസ്ഥിതി സാംസ്‌കാരിക സംഘടനയായ ഒയിസ്‌ക സൗത്ത് ഇന്ത്യ ചാപ്റ്റര്‍, വയനാട് ദുരന്തനിവാരണ പരിപാടികളുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ അര്‍ഹതപ്പെട്ട 14 വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷിനുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. വിജേഷ് നിര്‍വഹിച്ചു. ഒയിസ്‌ക സൗത്ത് ഇന്ത്യ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഒയിസ്‌ക ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ എം.അരവിന്ദ ബാബു അധ്യക്ഷനായി. ഒയിസ്‌ക സൗത്ത് ഇന്ത്യ വൈസ് പ്രസിഡൻ്റ് പ്രൊഫ. ഡോ. തോമസ് തേവര…

Read More

എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി

മീനങ്ങാടി : എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. കൂലി കുടിശിക ഉടൻ അനുവദിക്കുക, തൊഴിൽ ദിനം 200 ആയി ഉയർത്തുക ,പ്രതിദിന വേതനം 600 രൂപയായി ഉയർത്തുക, ജോലി സമയം നാലു മണിയായി ക്രമപ്പെടുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എൻ. ആർ. ഇ. ജി. വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി. കെ .ഹരിദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് പ്രസിഡൻ്റ്…

Read More

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടിയില്ലെങ്കിൽ പുനഃപരീക്ഷ

തിരുവനന്തപുരം* : കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ. മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ സ്കൂളുകളിലെത്തിക്കേണ്ടത്. ഓരോ വിഷയത്തിലും വിദ്യാർഥികൾ കുറഞ്ഞത് മുപ്പത് ശതമാനം മാർക്ക് നേടണം. ഇതിൽ താഴെയുള്ള കുട്ടികൾക്കായി പുനഃപരീക്ഷ നടത്തും. ഇവർക്ക് ഈ മാസം 8 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയ ശേഷം 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പരീക്ഷ നടത്തും. ഇതിന്റെ ഫലം 30ന്…

Read More

‘ഒരിടത്തൊപ്പം’ മാർ ബസേലിയോസിൽ ലിവിങ് ക്യാമ്പ് ആരംഭിച്ചു

ബത്തേരി: മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ നടക്കുന്ന ദശദിന കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സുന്ദർലാൽ എം. കെ അധ്യക്ഷത വഹിച്ചു. ഫാദർ സെബാസ്റ്റ്യൻ കീപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി.മേഴ്‌സി ഷിബു,ഫാത്തിമ ഷെറിൻ, സിസ്റ്റർ സിനി എസ്. എസ്. എസ്, മുഹ്സിൻ കെ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസത്തിൻ്റെ പ്രധാന ലക്ഷ്യം ബൗദ്ധിക, ധാർമ്മിക, സാമൂഹിക വളർച്ചയെ ഉൾക്കൊള്ളുന്ന സമഗ്ര വികസനമായിരിക്കണ മെന്ന്…

Read More

വഖഫ് ഭേദഗതി ബില്ലിനെതിരെ ഫ്രാറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ പ്രകടനം നടത്തി

കൽപറ്റ: വഖഫ് ഭേദഗതി ബില്ലിനെതിരെ ഫ്രാറ്റേണിറ്റി മൂവ്മെന്റ് കൽപറ്റയുടെ നേതൃത്വത്തിൽ കൽപറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബില്ല് മുസ്ലിം സമൂഹത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നതായും, ഇതു പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രകടനത്തിൽ ഫ്രാറ്റേണിറ്റി മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് വസീം അലി, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഹിഷാമുദ്ദീൻ പുളിക്കോടൻ, ഫ്രാറ്റേണിറ്റി മൂവ്മെന്റ് കൽപറ്റ മണ്ഡലം പ്രസിഡന്റ് മുഹ്സിൻ മുസ്തഖ്, വൈസ് പ്രസിഡന്റ് മുഹമ്മദ് ഇ.കെ. എന്നിവർ സംസാരിച്ചു.

Read More

നെല്ലാക്കോട്ട ടൗണില്‍ കാട്ടാന ഇറങ്ങി

ഗൂഡല്ലൂർ: നെല്ലാക്കോട്ട ടൗണില്‍ വീണ്ടും കാട്ടാന ഇറങ്ങി. ഇന്നലെ രാവിലെ 6.45നാണ് കാട്ടുകൊന്പൻ റാക്കോട് റോഡിലൂടെ ടൗണില്‍ എത്തിയത്. ആനയെ കണ്ട് ആളുകള്‍ പരിഭ്രാന്തരായി. ആന പിന്നീട് പാട്ടവയല്‍ റോഡിലൂടെ വനത്തിലേക്ക് നീങ്ങി. ആന പോയതിനുശേഷമാണ് ടൗണില്‍ ഉണ്ടായിരുന്നവരുടെ ആശങ്ക അകന്നത്.

Read More

ഇരുപത്തിയേഴാം വാർഷികവും എക്‌സലൻസ് അവാർഡ് വിതരണവും നടത്തി.

സുൽത്താൻ ബത്തേരി: കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ ഇരുപത്തിയേഴാമത് വാർഷികാഘോഷവും എക്‌സലൻസ് അവാർഡ്ദാനവും നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടി സിനിമാ- ടി.വി താരം മനോജ് ഗിന്നസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു. വിവിധ കോഴ്‌സുകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺമാരായ പി. എസ് ലിഷ, കെ. റഷീദ്, ടോം ജോസ്, ഷാമില ജുനൈസ് എന്നിവർ സംസാരിച്ചു . കേരള അക്കാദമി ഓഫ്…

Read More

ബിവറേജ് ഔട്ട്ലെറ്റ്: സമരം തുടരുന്നു

കല്‍പ്പറ്റ: ബിവറേജ് ഒൗട്ട‌്‌ലെറ്റ് തിരുഹൃദയനഗർ ഭാഗത്ത് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികള്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം തുടരുന്നു. 10 ദിവസം മുന്പാണ് സമരം ആരംഭിച്ചത്. ജനവാസകേന്ദ്രത്തില്‍ മദ്യശാല ആരംഭിക്കുന്നത് തിക്തഫലങ്ങള്‍ക്കു കാരണമാകുമെന്നാണ് തിരുഹൃദയനഗർ നിവാസികളുടെ പക്ഷം. കഴിഞ്ഞ ദിവസത്തെ സമരം മുനിസിപ്പല്‍ കൗണ്‍സിലർ ടി. മണി ഉദ്ഘാടനം ചെയ്തു. കെ.യു. തോമസ് അധ്യക്ഷത വഹിച്ചു. പി.എസ്. സെബാസ്റ്റ്യൻ, ടി.കെ. ഹരിദാസ്, ഡോളി ജോസ്, എം.എസ്. മോളി, ടി. ശാന്ത, എം. സായി, പി. ബാഹുലേയൻ, കെ.എം….

Read More