ക്ഷേത്ര ജീവനക്കാർ സമരപ്രഖ്യാപനവും വേണുവേട്ടൻ അനുസ്മരണവും നടത്തി
മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി വള്ളിയൂർക്കാവ് ജംഗ്ഷൻ വെച്ച് യൂണിയൻ്റെ പ്രഥമ സെക്രട്ടറി എ.വേണുഗോപാൽ അനുസ്മരണ ദിനത്തിൽ മലബാറിലെ ക്ഷേത്ര ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരപ്രഖ്യാപനവും ഒപ്പ് ശേഖരണവും നടത്തി. സി..ഐ.ടി യു സംസ്ഥാന കമ്മിറ്റി അംഗം പിവി സഹദേവൻ സമരം ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം എംപ്ലോ യൂണിയൻ സംസ്ഥാന ട്രഷറർ ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി സി.വിജേഷ് സംസാരിച്ചു. ടിപി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ല…
