ഗോകുലിന്റെ മരണംക്രൈം ബ്രാഞ്ച്‌ അന്വേഷണം വേഗത്തിലാക്കണം: ആദിവാസി ക്ഷേമസമിതി

കൽപ്പറ്റ: ആദിവാസി യുവാവ് ഗോകുലിനെ കൽപ്പറ്റ പൊലീസ്‌ സ്‌റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം വേഗത്തിലാക്കണമെന്ന്‌ ആദിവാസി ക്ഷേമസമിതി (എകെഎസ്‌ ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .മരണത്തിൽ ഗോകുലിന്റെ ബന്ധുക്കൾക്കുൾപ്പെടെയുള്ള സംശയങ്ങൾ നീക്കണം. മരണത്തിനിടയാക്കിയ സാമൂഹ്യ സാഹചര്യങ്ങളിൽ വിശദ പഠനം അനിവാര്യമാണ്. ഗോത്ര ആചാരപ്രകാരം നിരവധി ആദിവാസികൾ പ്രായപൂർത്തിയാകാതെ വിവാഹിതരാവുന്നുണ്ട്. പലർക്കെതിരെയും പോക്സോ നിയമപ്രകാരം കേസെടുക്കുകയും ജയിലിലടക്കുകയുമാണ്. ഗോത്ര ആചാരപ്രകാരം വിവാഹിതരായി ഒരുമിച്ച് ജീവിക്കുന്നവരാണ്‌ ജയിലിലാകുന്നത്‌. ഇത്‌ സാമൂഹ്യ പ്രശ്നമാണ്‌. ആദിവാസി ഉന്നതികളിൽ…

Read More

ഗോകുലിൻ്റെ മരണം: ഉന്നതതല അന്വേഷണം വേണം: കെ.കെ. ഏബ്രഹാം

പുല്പള്ളി: ഗോത്രവർഗ്ഗ യുവാവ് അമ്പലവയൽ നെല്ലാറച്ചാൽ ഗോകുൽ കല്പറ്റ പോലീസ് കസ്റ്റഡിയിൽ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേക്ഷണം വേണമെന്ന് മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. കെ. ഏബ്രഹാം ആവശ്യപ്പെട്ടു.പ്രായപൂർത്തി പോലും ആകാത്ത ഗോത്രവർഗ്ഗ ബാലനെ അനിധികൃതമായി കല്പറ്റ പോലീസ് കസ്റ്റഡിയിൽ വച്ചത് കടുത്ത മനുഷ്യാവകാശ ലംഘനവും നീതിന്യായ വ്യവസ്ഥ തിയോടുള്ള കടുത്ത വെല്ലുവിളിയുമാണ്.പാവപ്പെട്ട ഒരു ഗോത്രവർഗ്ഗചെറുപ്പക്കാരൻ കസ്റ്റഡിയിൽ വച്ച് മരിച്ചിട്ടും പോലീസ് ക്രൂരമായി നിസാരവൽക്കരിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന മുഴുവൻ പോലീസ്…

Read More

ലഹരിക്കെതിരെ മാതൃക അവതരണം നടത്തി ക്രിസ്തുരാജ പബ്ലിക് സ്കൂൾ

ലഹരിക്കെതിരെ കൈകോർക്കുക എന്ന ലക്ഷ്യവുമായി  ക്രിസ്തുരാജ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ വിവിധ ഇടങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ലഹരി എന്ന  വിപത്ത് വിദ്യാർഥികളിലും  യുവാക്കളിലും ഒരുപോലെ വില്ലനായി  മാറിക്കൊണ്ടിരിക്കുന്ന ഈ പ്രത്യക്ഷ കാലഘട്ടത്തിൽ ലഹരിക്കെതിരെ മാതൃകയായ പ്രവർത്തനം നടത്തി ജനങ്ങളിലേക്ക് സന്ദേശം നിൽക്കുകയാണ് വിദ്യാർത്ഥികൾ. പൊതുസമൂഹങ്ങളിൽ നിന്നും ലഭ്യമാകുന്ന വ്യത്യസ്ത രൂപത്തിലും പേരിലും ഉള്ള ഇത്തരം വസ്തുക്കൾ ഇല്ലാതാക്കുന്നത് ഒരു വിദ്യാർതിയിലൂടെ വലിയൊരു സമൂഹത്തിനെയാണ്. കൽപ്പറ്റ, മുണ്ടേരി കാപ്പൻകൊല്ലി, കാവുംമന്ദം, ചുണ്ട തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. കൽപ്പറ്റ എസ്…

Read More

വയനാട്ടിൽ പാസ്സ്‌പോർട്ട് സേവാകേന്ദ്രം അനുവദിക്കണം: കേരള പ്രവാസി സംഘം

  കൽപ്പറ്റ: വയനാട് ജില്ലയിൽ പാസ്സ്‌പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ പുതിയ പാസ്സ്‌പോർട്ട് എടുക്കുന്നതിനും, പുതുക്കുന്നതിനും, വെരിഫിക്കേഷൻ അടക്കമുള്ള ആവശ്യങ്ങൾക്കും കോഴിക്കോട് റീജിയണൽ പാസ്പോർട്ട് കേന്ദ്രത്തെയാണ് വയനാട് ജില്ലയിൽ നിന്നുള്ളവർ ആശ്രയിക്കുന്നത്. ജില്ലയുടെ ഉൾഗ്രാമങ്ങളിൽ നിന്നടക്കം നിരവധി പേരാണ് നിലവിൽ കോഴിക്കോട് ഓഫീസിനെ ആശ്രയിക്കുന്നത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൽപറ്റയിൽ ചേർന്ന ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.   ജില്ലാ പ്രസിഡന്റ്…

Read More

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ആത്മഹത്യ വിശദാന്വേഷണം നടത്തണം: സിപിഐ(എംഎല്‍)

കല്‍പ്പറ്റ: പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ വിശദാന്വേഷണം നടത്തണമെന്ന് സിപിഐ(എംഎല്‍) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗോകുലിനെ കസ്റ്റഡിയില്‍ എടുത്തതുമുതല്‍ മരണം വരെയുള്ള പോലീസ് നടപടികള്‍ അന്വേഷണ പരിധിയില്‍ വരണമെന്നും യോഗം ആവശ്യപ്പെട്ടു. പി. സുകുമാരൻ അധ്യക്ഷത വഹിച്ചു

Read More

കൈതക്കലില്‍ നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പെട്ടു

പനമരം: പനമരം കൈതക്കലിനടുത്ത് വച്ച് കാര്‍ നിയന്ത്രണം വിട്ട് വഴിയോരത്തേക്ക് ഇടിച്ചു കയറി. കാറിന് മുന്‍വശം ഭാഗികമായി തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല…

Read More

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മേപ്പാടി: കാപ്പംകൊല്ലി പ്രോ ലൈഫ് ദിനാചരണത്തിൻ്റെ ഭാഗമായി കാപ്പംകൊല്ലി വിശുദ്ധ സെബസ്റ്റ്യനോസിൻ്റെ ദേവാലയത്തിൽ ഇടവക വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾ കൊതിരെ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ഡാനി ജോസഫ് ഉദ്ഘാടനം ചെയ്തു. പാരിഷ് കൗൺസിൽ സെക്രട്ടറി ബാബു ഇഞ്ചക്കൽ സ്വാഗതം പറഞ്ഞു. ഇടവക വിദ്യാഭ്യാസ സമിതി കോ ഓർഡിനേറ്റർ മിനി ബാബു നന്ദി പറഞ്ഞു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി വയനാട് മേഖല കോ ഓർഡിനേറ്റർ…

Read More

കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച ഗോകുലിന് പ്രായപൂർത്തിയായിട്ടില്ലെന്ന് രേഖകൾ

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച ഗോകുലിന് പ്രായപൂർത്തിയായിട്ടില്ലെന്ന് രേഖകൾ, പരാതി നൽകുമെന്ന് കുടുംബം. എഫ്ഐആറിൽ രേഖപ്പെടുത്തിയത് ജനനവർഷം മാത്രം. 18 വയസ്സ് തികയാൻ രണ്ടുമാസം ബാക്കിയുണ്ടെന്ന് കുടുംബം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് കുടുംബം. പോസ്റ്റ്മോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്നു.

Read More

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം വേണം- എൻ.ഹംസ

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നും എസ്.ഡി. പി ഐ ജില്ലാ വൈസ് പ്രസിഡന്റ് എൻ ഹംസ. മരണപ്പെട്ട ഗോകുലിനെ കേസിൽ പ്രതി ചേർത്തിരുന്നില്ല എന്നും കാര്യങ്ങൾ ചോദിച്ചറിയാൻ വിളിപ്പിച്ചതാണെന്നുമാണ് പോലീസ് അധികാരികൾ പറയുന്നത്. അങ്ങിനെയെങ്കിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടണം. ഉദ്യോഗസ്ഥരുടെ സമീപനത്തിൽ നിന്നുണ്ടായ സമ്മർദ്ദമാണ് ഗോകുലിന്റെ മരണത്തിൽ കലാശിച്ചത്. സമാന സംഭവങ്ങൾ…

Read More

ഗോകുലിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം: കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 വയസ്സുകാരൻ ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ ഗുരുതര വീഴ്ചയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. 26 ആം തീയതി കാണാതായ യുവാവിനെയും യുവാവിന്റെ കൂടെ ഒരു പെൺകുട്ടിയെയും കോഴിക്കോട് പുതിയ സ്റ്റാൻഡ് പരിസരത്തു നിന്നും കണ്ടെത്തുകയും കോഴിക്കോട് നിന്നും പോലീസ് രണ്ടുപേരെയും കൽപ്പറ്റ പോലീസിന് കൈമാറുകയും രാത്രി 10 30 മണിക്ക് കൽപ്പറ്റ…

Read More