ദേശീയ വിരവിമുക്ത ദിനാചരണം: വയനാട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
മാനന്തവാടി: ‘വിരബാധയില്ലാത്ത കുട്ടികള്‍, ആരോഗ്യമുള്ള കുട്ടികള്‍’ എന്ന സന്ദേശവുമായി ആരോഗ്യ കേരളത്തിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ഗവ.യുപി സ്‌കൂളില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആന്‍സി മേരി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ജെറിന്‍ എസ്. ജെറോഡ്, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ഓഫീസര്‍ പി.എം. ഫസല്‍, പ്രധാനാധ്യാപകന്‍ ടി.പി. വര്‍ക്കി, ഡിവിഷന്‍…
