ബി.എം.ഇ.എസ്.ഐ ദേശീയ വൈസ് പ്രസിഡന്റായി വയനാട് സ്വദേശി സരുണ്‍ മാണിയെ തെരഞ്ഞെടുത്തു. ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളി

കല്‍പ്പറ്റ: ഇന്ത്യയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റായി വയനാട് മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിയെ തെരഞ്ഞെടുത്തു. കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിഎംഇഎസ്ഐയുടെ ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. നിലവില്‍ കേരളത്തിലെ ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാരുടെ ട്രേഡ് യൂണിയനായ ബയോമെഡിക്കല്‍ എഞ്ചിനീയഴ്‌സ് ആന്റ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍ കേരളയുടെ സംസ്ഥാന പ്രസിഡന്റാണ് എല്‍എല്‍എം ബിരുദധാരി കൂടിയായ സരുണ്‍. കൂടാതെ ദേശീയ, അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലുകളില്‍ എഡിറ്റോറിയല്‍…

Read More

ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു

ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു. സമ്പൂർണ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ(എം) മുളളൻ കൊല്ലി ലോക്കൽ കമ്മിറ്റി മുള്ളൻ കൊല്ലി ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു. പ്രവർത്തനം ഉദ്ഘാടനം സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം എം എസ് സുരേഷ് ബാബു നിർവഹിച്ചു. സിപിഐ(എം)മുള്ളൻ കൊല്ലി ലോക്കൽ സെക്രട്ടറി സിപി വിൻസെന്റ്,ലോക്കൽ സഖാക്കൾ കലേഷ് പി എസ്,ചന്ദ്ര ബാബു,സണ്ണി ജോസഫ്,ഭാസി മാസ്റ്റർ,അനീഷ് ബി,വിഷ്ണു സി ആർ,വിഷ്ണു സജി,മെമ്പർ മാരായ സുധ നടരാജൻ, മഞ്ജു ഷാജി,…

Read More

ബൈക്ക് മോഷണം പോയി

ബൈക്ക് മോഷണം പോയതായി പരാതി ഇന്നലെ രാത്രി 30/03/2025 രാത്രി വീടിനു സമീപം നിർത്തിയിട്ട  വാളാട് എടത്തനാ സ്വദേശി അനീഷിന്റെ പൾസർ 225 വാഹനമാണ് മോഷണം പോയത്. KL 72 C 3866 വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ‪95623 75195‬ നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക

Read More

ഈദ് ദിനത്തില്‍ എസ്ഡിപിഐ കാംപയിന്‍ നടത്തി

മാനന്തവാടി: ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി, വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഗൂഢശ്രമം, പ്രതിപക്ഷ നേതാക്കളെയും വിമര്‍ശകരെയും കൈയാമം വെക്കാനുള്ള രാഷ്ട്രീയ ഉപകരണമായി ഇഡിയെ ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഈദ് ദിനത്തില്‍ മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് പരിധിയിൽ കാംപയിന്‍ നടത്തി. കാംപയിന്റെ ഭാഗമായി പ്ലക്കാർഡ് പ്രതിഷേധം, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, സെക്രട്ടറി സജീർ എം ടി, വൈസ് പ്രസിഡന്റ് അലി എ.കെ, ട്രഷറർ റഷീദ് ബാലുശ്ശേരി,…

Read More

ദുരന്ത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി 50 വീടുകള്‍ നല്‍കും

കൽപ്പറ്റ : മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹായം സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെ എം എ യൂസഫലി അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് മുഖ്യമന്ത്രി ശിലസ്ഥാപനം നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. വ്യാഴാഴ്ചയായിരുന്നു തറക്കല്ലിടല്‍…

Read More

ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌ക്കൂളിനായി പുത്തന്‍ ക്ലാസ് മുറികള്‍ കൈമാറി

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്‌ക്കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികളും ശുചിമുറികളും നിര്‍മിച്ചു നല്‍കിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കായി ബിഎഐ…

Read More

ലോമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കൈതകൽ :പനമരം പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ലോമാസ് ലൈറ്റ് വൈസ് പ്രസിഡന്റ്‌ തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. മൊയ്തീൻ മാസ്റ്റർ,കളത്തിൽ മജീദ്, മജീദ് ജീനമ്പീടൻ,കുഞ്ഞമ്മദ് കീരിയിൽ,ഔസേപ്പ്, ജോയ് കൊട്ടുകപള്ളി, സലീം, അസീസ് തുടങ്ങിയവർ പങ്കെടുത്തു

Read More

വെള്ളമുണ്ടയിൽ സൗജന്യ തിമിര നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട : ക്ഷീരോൽപാദക സഹകരണ സംഘവും ഐ ട്രസ്റ്റ്ഐ ക്ലിനിക് മുട്ടിലും സംയുക്തമായി വെള്ളമുണ്ടയിൽ സംഘടിപ്പിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എട്ടേനാൽ ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടിയിൽ സംഘം പ്രസിഡന്റ്‌ സന്തോഷ്‌കുമാർ എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിവേദ് എം ഡി, ആഷിഫ് തരുവണ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

മാനന്തവാടി നഗരസഭാ ഓഫീസ് ഇന്നും നാളെയും പ്രവർത്തിക്കും

മാനന്തവാടി: നികുതി സ്വീകരിക്കുന്നതിനായി ഞായർ, തിങ്കൾ ദിവസങ്ങളിൽ മാനന്തവാടി നഗരസഭ ഓഫീസ് പ്രവർത്തിക്കും. നികുതി സ്വീകരിക്കുന്നതിനായി ഞായറാഴ്ച ചിറക്കര, പിലാക്കാവ്, അമ്പുകുത്തി, ഒണ്ടയങ്ങാടി, കണിയാരം ടൗൺ, പെരുവക, വള്ളിയൂർക്കാവ് എന്നിവിടങ്ങളിലും തിങ്കളാഴ്ച കുറുക്കൻമൂല, കൊയിലേരി, കുഴിനിലം, പയ്യമ്പള്ളി, വരടിമൂല, കണിയാരം, ഒഴക്കോടി എന്നിവിടങ്ങളിലും ക്യാമ്പുകൾ നടത്തും. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് ക്യാമ്പുകൾ. കൂടുതൽ വിവരങ്ങൾക്ക് അതത് വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടണം. 640 ചതുരശ്ര അടിക്ക് താഴെയുള്ള വീടുകളുടെ നികുതി ഒഴിവാക്കാൻ നിശ്ചിത ഫോം പൂരിപ്പിച്ച്…

Read More

ദിശ യോഗം: കേന്ദ്രസഹായം കിട്ടാനുള്ള പദ്ധതികളിൽ ഇടപെട്ട് ഫണ്ട് ലഭ്യമാകും: പ്രിയങ്ക ഗാന്ധി എംപി

കൽപറ്റ: വയനാട് ജില്ലയിൽ ആരോഗ്യം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസം, കൃഷി, വിവിധ കേന്ദ്ര പദ്ധതികൾ എന്നിവയിൽ കിട്ടാനുള്ള കേന്ദ്രഫണ്ട്‌ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി. വയനാട് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ദിശ (ഡിസ്ട്രിക്റ്റ് ലെവൽ കോർഡിനേഷൻ & മോണിറ്ററിങ് കമ്മിറ്റി) യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. പ്രിയങ്ക ഗാന്ധി എംപി ആയശേഷമുള്ള ആദ്യത്തെ ദിശ യോഗമാണു നടന്നത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു…

Read More