17 ഭാഗങ്ങൾ കട്ട് ചെയ്യും, വില്ലന്റെ പേര് മാറ്റും; എമ്പുരാന്റെ പുതിയ പതിപ്പ് തിങ്കളാഴ്ചയോടെ

വിമർശനങ്ങൾ ശക്തമായതോടെ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനിൽ മാറ്റങ്ങൾ വരുത്തുന്നു. വിമർശനത്തിനിടയായ ഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തുക. നിർമാതാക്കൾ നിർദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. വോളൻ്ററി മോഡിഫി ക്കേഷൻ വരുത്താനും തീരുമാനമായിട്ടുണ്ട്. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അ തുവരെ നിലവിലെ സിനിമ പ്രദർശനം തുടരും. പുതിയ പതിപ്പിൽ പതിനേഴു ഭാഗങ്ങൾ ഒഴിവാക്കും. സ്ത്രീകൾക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യാൻ നിർദേ ശിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രത്തിന്റെ പേരും മാറ്റുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത്…

Read More

വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവൽ;അക്വാ ടണൽ എക്സ്പോ ആരംഭിച്ചു.

വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി കൽപ്പറ്റ ബൈപ്പാസിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടത്തുന്ന അക്വാ ടണൽ എക്സ്പോ ആരംഭിച്ചു. . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡ്രീംസ് എന്റർടൈൻമെന്റിന്റെ സഹകരണത്തോടുകൂടിയാണ് ഒരു മാസത്തെ അക്വാ ടണൽ എക്സ്പോ നടത്തുന്നത് .   ഒരു മാസക്കാലം കേരളത്തിലെ ഏറ്റവും വലിയ അക്വാ ടണൽ എക്സ്പോയാണ് കൽപ്പറ്റ ബൈപ്പാസ് റോഡിൽ നടക്കുന്നത്. വയനാട് ജില്ലയുടെ വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി ഡി…

Read More

പട്ടയ അസംബ്ലി: ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണം: മന്ത്രി ഒ.ആര്‍ കേളു

മാനന്തവാടി :പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അറിയിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പട്ടയ അസംബ്ലിയിലാണ് തീരുമാനം. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, തഹസില്‍ദാര്‍ എം. ജെ അഗസ്റ്റിന്‍, ഭൂരേഖ…

Read More

മദ്യ മയക്കുമരുന്നു ലഹരി മാഫിയയ്ക്കെതിരെ; കോൺഗ്രസ് ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്തി

ബത്തേരി: മദ്യ മയക്കുമരുന്നു ലഹരി മാഫിയയ്ക്കെതിരെ, സംസ്ഥാന സർക്കാർ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാത്തതിനെതിരെയുംസമൂഹത്തെ ഭീഷണിയിലാക്കി ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടത്തിനെതിരെയും മീനങ്ങാടി, ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്തി. കോൺഗ്രസിൻ്റേയും യു.ഡി.എഫിൻ്റേയും കലവറയില്ലാത്ത സഹായം ഗവൺമെൻ്റിനു നൽകിയിട്ടും ബ്രൂവറിയും, ബാർലൈസൻസിൽ ഇളവു നൽകിയും ബാറുകൾ യഥേഷ്ട്ടം നൽകിയും മദ്യമാഫിയയെ സഹായിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുമായിരുന്നു മാർച്ച്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് വർഗീസ് മുരിയൻ കാവിൽ…

Read More

തേറ്റമല ഹൈസ്കൂ‌ളിൽ ഇഫ്‌താർ സംഗമം നടത്തി

തേറ്റമല : തേറ്റമല ഗവ.ഹൈസ്‌കൂളിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഇഫ്‌താർ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ അധ്യക്ഷത വഹിച്ചു. പി.ടി എ പ്രസിഡന്റ് അബ്ദുൽ നാസർ കൂത്തുപറമ്പൻ, എസ് എം സി ചെയർമാൻ അസ്‌ഹർ അലി, ഹെഡ്‌മാസ്റ്റർ മനോജ് മാത്യു, ഷൈജു പി.എം, ജംഷിന എം കെ, എന്നിവർ സംസാരിച്ചു. പി.ടി.എ., എം പി ടി…

Read More

പെരിക്കല്ലൂർ സ്കൂൾ പത്രിക പ്രകാശനം ചെയ്തു

പുൽപള്ളി:പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 2024 -25 അധ്യയന വർഷം പാഠ്യ-പാഠ്യേതര മേഖലകളിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങളും, സ്കൂളിൻ്റെ മികവുകളും, അഭിമാനാർഹമായ നേട്ടങ്ങളും വിശദമാക്കുന്ന പെരിക്കല്ലൂർ സ്കൂൾ പത്രിക “പെരിക്കല്ലൂരിന്റെ പെരുമ” പ്രശസ്ത എഴുത്തുകാരൻ ഡോ. കെ എസ് പ്രേമൻ പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. പുൽപള്ളി എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ.കെ പി സാജു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ പി കെ…

Read More

ലൈബ്രറി ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം നടത്തി

കണിയാമ്പറ്റ :ചീക്കല്ലൂർ ദർശന ലൈബ്രറി ഹരിത ഗ്രന്ഥാലയം പ്രഖ്യാപനവും ഹരിത കേരള മിഷൻ സാക്ഷ്യപത്രം കൈമാറലും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.രജിത നിർവഹിച്ചു. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ എ.വി.സുജേഷ് കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എ.കെ. മത്തായി, ബ്ലോക്ക് മെമ്പർ ടി മണി, വാർഡ് മെമ്പർ ടി.കെ സരിത, എം ശിവൻ പിള്ള മാസ്റ്റർ എന്നിവർ സംസാരിച്ചു. ലൈബ്രറി…

Read More

എസ്ഡിപിഐ നിവേദനം നൽകി

വാളാട് : റോഡ് വീതി കൂട്ടുന്നതിന് വേണ്ടി ഭിത്തി ഇടിച്ച് മണ്ണെടുത്തതിനാൽ കഴിഞ്ഞ കാലവർഷക്കെടുതിയിൽ മണ്ണിടിഞ്ഞ് ചേര്യംമൂല കരിയാടൻ ആരിഫിന്റെ വീട് അപകടാവസ്ഥയിലാവുകയും വീട്ടിലേക്കുള്ള വഴി പൂർണമായി തകരുകയും ചെയ്തിരുന്നു. ഒരു വർഷത്തോളമായിട്ടും വീടിന്റെ അപകടാവസ്ഥ പരിഹരിക്കുകയോ, പൂർണ്ണമായി നഷ്ടപ്പെട്ട വഴി പുനർ നിർമ്മിച്ചു നൽകുകയോ ചെയ്തിട്ടില്ല. മഴക്കാലമായാൽ കൂടുതൽ അപകടത്തിന് സാധ്യതയുള്ളതിനാൽ ഉടനടി ഇതിനൊരു പരിഹാരം കാണാൻ ആവശ്യപ്പെട്ടുകൊണ്ട് SDPI വാളാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും,ജില്ലാ കലക്ടർക്കും നിവേദനം നൽകി.

Read More

ലഹരിക്കെതിരെ കരിങ്കുറ്റിയിൽ ഗ്രാമംദീപം തെളിച്ചു.

കരിങ്കുറ്റി : ലഹരിക്കെതിരെയുള്ള ജനകീയ പ്രതിരോധ ക്യാംപെയിനിൻ്റെ ഭാഗമായി കരിങ്കുറ്റി പൗരസമിതിയുടെ നേതൃത്വത്തിൽ കരിങ്കുറ്റി ഗ്രാമത്തിൽ ദീപം തെളിച്ചു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.നിരോധിത മാരക ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ നാടിൻ്റെ കൂട്ടായ്മയിൽ തുടർന്നും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിൻ്റെ ഭാഗമായി ആയിരുന്നു ദീപം തെളിക്കൽ. പ്രദേശത്തെ എല്ലാ വീടുകളിലും ഇതിനിടെ ലഹരി വിരുദ്ധ സന്ദേശം എത്തിച്ചു കഴിഞ്ഞു. തുടർ പ്രവർത്തനങ്ങൾക്കായി വിപുലമായ യോഗം 30 ന് (ഞായറാഴ്ച) പാലൂക്കാപ്പ് കമ്യുണിറ്റി ഹാളിൽ ചേരും. റിട്ട. പൊലീസ്…

Read More

സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കണം: മന്ത്രി ഒ. ആര്‍ കേളു

കൽപറ്റ: സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോടൊപ്പം സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കണമെന്ന് മന്ത്രി ഒ ആര്‍ കേളു. ജില്ലയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ 8000 ൽ ത അധികം സംരംഭങ്ങളും തൊഴിലവസരങ്ങളുമാണ് ഉണ്ടായത്. പദ്ധതികള്‍ കൃത്യമായി തയ്യാറാക്കിയാല്‍ മൂലധനം നല്‍കാന്‍ എല്ലാ ബാങ്കുകളും തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ സംരംഭകര്‍ക്കൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ലോകബാങ്ക് പദ്ധതിയായ റൈസിങ് ആന്റ് ആക്സലറേറ്റിങ് എംഎസ്എംഇ പെര്‍ഫോര്‍മന്‍സ് (ആര്‍എഎംപി)പദ്ധതിയുടെ…

Read More