ദേശീയ തപാൽ ദിനം, പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി വിദ്യാർഥികൾ

കാവുംമന്ദം: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ എൽ പി സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി. പോസ്റ്റ് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളും സേവനങ്ങളും മനസ്സിലാക്കാൻ സന്ദർശനം ഉപകാരപ്രദമായി. സ്കൂളിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ പരിപാടികളെക്കുറിച്ച് ജില്ലയിലെ മറ്റു വിദ്യാലയങ്ങളിലേക്കുള്ള അറിയിപ്പുകൾ മുന്നൂറോളം കാർഡുകളിൽ എഴുതി കുട്ടികൾ പോസ്റ്റ് ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളായിരുന്നു അധ്യാപകരോടൊപ്പം കാവുമന്ദം പോസ്റ്റ് ഓഫീസ് സന്ദർശിച്ചത്. പോസ്റ്റ് മാസ്റ്റർ സബാസ്റ്റ്യൻ, പോസ്റ്റ് വുമൺ കനകവല്ലി എന്നിവർ…

Read More

സാന്ത്വന പരിചരണത്തിന് നാടൊരുമിക്കുന്നു

ചെന്നലോട്: സാന്ത്വന പരിചരണ രംഗത്ത് പുതിയ കാൽവെപ്പുമായി തരിയോട് ഗ്രാമപഞ്ചായത്ത്. ഓരോ വീട്ടിലും ഓരോ പാലിയേറ്റീവ് വളണ്ടിയർ എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തരിയോട് സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെ സഹകരണത്തോടെ പെയിൻ & പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ദിവ്യകല മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിൻസൺ മുഖ്യാതിഥിയായി. പരിശീലന പരിപാടിക്ക് പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്…

Read More

മാനസികാരോഗ്യ പ്രദർശനം നെക്സ്റ്റ് 2024ന് തുടക്കമായി

കൽപറ്റ: ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചു ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റലിൽ നടത്തുന്ന മാനസികാരോഗ്യ പ്രദർശനം നെക്സ്റ്റ് 2024 മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ലൂയിസ് മൗണ്ട് ആശുപത്രിയുടെ ആദ്യ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഗ്രേസിയേയും, രണ്ടര പതിറ്റാണ്ട് കാലം സേവനം ചെയ്തു വരുന്ന ഡോക്ടർ മെഹബൂബ് റെസാഖിനെയും ആദരിച്ചു. യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ് മാത്യു, സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി…

Read More

കണിയാമ്പറ്റ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ അതിദാരിദ്ര്യ നിർമ്മാർച്ചന പദ്ധതിക്ക് തുടക്കം കുറിച്ചു

കണിയാമ്പറ്റ : പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആരാരും ആശ്രയത്തിനില്ലാത്ത ആളുകൾക്ക് സ്വന്തമായി ഉപജീവനം കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത് പദ്ധതി പ്രകാരം തിരഞ്ഞെടുത്താൽ 9 ആളുകൾക്ക് അവരുടെ ആവശ്യാനുസരണം ആണ് പദ്ധതി നടപ്പിലാക്കുന്നത്. പെട്ടിക്കടകൾ. കോഴി ഫാം. ആട്ടിൻ കൂട് ആട് എന്നിങ്ങനെയാണ് ആദ്യഘട്ടമെന്നോണം പദ്ധതി നടപ്പിലാക്കുന്നത് . കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ റൈഹാനത്ത് ബഷീറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടന കർമ്മം…

Read More

വയനാട് ജില്ല റഗ്ബി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൽപ്പറ്റ : വയനാട് ജില്ല റഗ്ബി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡണ്ടായി കൃഷ്ണരാജ് ടി, സെക്രട്ടറി രാജീവ് പി കെ എന്നിവരെ തിരഞ്ഞെടുത്തു. ട്രഷററായി സത്യൻ വി സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നോമിനിയായി ഹംസ കോട്ടനാട്, ഒളിമ്പിക് അസോസിയേഷൻ നോമിനിയായി ജോണി ജി എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ ഉദ്ഘാടനം നിർവഹിക്കുകയും, സ്പോർട്സ് കൗൺസിൽ സീനിയർ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജോൺ ഏ ഡീ അധ്യക്ഷത വഹിച്ചു. സ്പോർട്സ്…

Read More

പാലിയേറ്റീവ് കെയര്‍ ദിനാചരണം; വിദ്യാര്‍ഥികൾ കൂട്ട നടത്തം സംഘടിപ്പിച്ചു

കല്‍പറ്റ: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റേയും (എസ്.എ.പി.സി) നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ വയനാട് വരെ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന വാക്കത്തോണ്‍ കല്‍പറ്റയില്‍ സമാപിച്ചു. വിവിധ ജില്ലകളിലെ കൂട്ടനടത്തങ്ങള്‍ക്കുശേഷമായിരുന്നു കല്‍പറ്റയിലെ സമാപനം. ഒപ്പം വയനാടിനായുള്ള ആല്‍ഫ പാലിയേറ്റീവ് കെയര്‍ കേന്ദ്രം കല്‍പറ്റയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കല്‍പറ്റ ജനമൈത്രി ജംക്ഷനില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ കല്‍പറ്റ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി. ബിജുരാജ് വാക്കത്തോണ്‍ ഫ്ലാഗ് ഓഫ്…

Read More

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു

പടിഞ്ഞാറത്തറ: ഈ മാസം 18, 19 തീയതികളിൽ പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വൈത്തിരി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ്‌ ബഷീർ നിവഹിച്ചു. ചടങ്ങിൽ പബ്ലിസിറ്റി ചെയർമാൻ ഇ മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ചു. പി. ടി. എ. പ്രസിഡന്റ് സുധീഷ്. ടി. എസ്, എസ്. എം. സി. ചെയർമാൻ. ശ്രീ. സണ്ണി.കെ.ജെ. ഹെഡ് മാസ്റ്റർ ടി.ബാബു, ബിജുകുമാർ.പി ,…

Read More

“മഹിളാ സാഹസ്” ഏകദിന ക്യാമ്പും മെംബർഷിപ് ക്യാമ്പയിനും സംഘടിപ്പിച്ചു

കൽപറ്റ: മഹിളാ കോൺഗ്രസ്‌ കൽപറ്റ ബ്ലോക്ക് കമ്മിറ്റി ‘മഹിളാ സാഹസ്‘ ഏകദിന ക്യാമ്പും മെമ്പർഷിപ് ക്യാമ്പയിനും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് അയിഷ പള്ളിയാലിന്റെ അധ്യക്ഷതയിൽ കെപിസിസി മെംബർ പി.പി. ആലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡിസി സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ മുഖ്യ പ്രഭാഷണം നടത്തി. മെംബർഷിപ് ക്യാമ്പയിൻ ജില്ലാ പ്രസിഡന്റ് ജിനി തോമസ് കൽപറ്റ മണ്ഡലം പ്രസിഡന്റ് പി.ആർ.ബിന്ദുവിന് നൽകി ഉദ്ഘാടനം നടത്തി. ചടങ്ങിൽ മുതിർന്ന മഹിളാ കോൺഗ്രസ്‌ പ്രവർത്തകരെ ആദരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി…

Read More

ഉരുൾപൊട്ടൽ: ദുരിതാശ്വാസ സഹായം കെ എന്‍ എം സംസ്ഥാന കമ്മിറ്റി ഗുഡ്‌സ് ഓട്ടോ നല്‍കി.

കൽപ്പറ്റ: മുണ്ടക്കൈ , ചൂരല്‍മര ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കെ എന്‍ എം സംസ്ഥാന കമ്മിറ്റിയുടെ സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി ചൂരല്‍ മലയില്‍ കോഴി വ്യാപാരം നടത്തിയിരുന്ന ഇബ്രാഹിമിന് ഗുഡ്‌സ് ഓട്ടോ നല്‍കി. താക്കോല്‍ദാന കര്‍മം സി കെ ഉമ്മര്‍ നിര്‍വഹിച്ചു. സയ്യിദ് അലി സ്വലാഹി, നജീബ് കാരാടന്‍, യൂനസ് ഉമരി, ജംഷീദ് മേപ്പാടി, നാസര്‍ മേപ്പാടി, ഇബ്രാഹിം ചൂരല്‍മല എന്നിവര്‍ പങ്കെടുത്തു.

Read More

“വയനാടിന് ഒരു കൈതാങ്ങ്” യാത്രയ്ക്ക് ചുരം സംരക്ഷണ സമിതി സ്വീകരണം നൽകി.

താമരശ്ശേരി: മെക്ക് 7 ഹെൽത്ത് ക്ലബ്ബ് കോഴിക്കോട് ബീച്ച് ശാഖ നടത്തിയ വയനാടിന് ഒരു കൈതാങ്ങ് യാത്രയ്ക്ക് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി മർക്കസ് നോളേജ് സിറ്റിയിൽ വച്ച് സ്വീകരണം നൽകി. പി.കെ. സുകുമാരൻ (ജനറൽ സെക്രട്ടറി ‘ചുരം സംരക്ഷണ സമിതി) സ്വാഗതവും മൊയ്തു മുട്ടായി അദ്ധ്യക്ഷതയും വഹിച്ചു. മെക്ക് 7 ക്യാപ്റ്റൻ ആഷിർ അലിയെ മൊയ്തു മുട്ടായി പൊന്നാട അണിയിച്ചു സ്വീകരിച്ചു. എല്ലാവർക്കും മധുരം വിതരണം ചെയ്തു. മെക്ക് 7 അംഗങ്ങളും മുത്തു അബ്ദുൾ…

Read More