ഡി എം സി ക്ക് റസ്ക്യൂ ഉപകരണങ്ങൾ കൈമാറി കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി

കണിയാമ്പറ്റ: ആറു വർഷത്തിലധികമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ് ഡിസാസ്റ്റർ മാനേജ്മെന്റ് കോർപ്സ് കണിയാമ്പറ്റ. 2018 പ്രളയകാലം മുതലാണ് ഡിഎംസിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലും ഡിഎംസിയുടെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധ്യമായിട്ടുണ്ട്. ഡിഎംസി ക്കുള്ള റസ്ക്യൂ ഉപകരണങ്ങൾ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂറിശാ ചേനോത്ത് ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് ട്രഷറർ അബ്ദുൽ ഗഫൂർ പാറമ്മൽ വൈസ് പ്രസിഡന്റ്‌ ഷാജി ചോമയിൽ.എക്സിക്യൂട്ടീവ് അംഗം അഹമ്മദ് പുതിയാണ്ടി എന്നിവരിൽ നിന്നും ഏറ്റുവാങ്ങി….

Read More

ഭിന്നശേഷി വാരാചരണം സമാപിച്ചു

മാനന്തവാടി: സമഗ്ര ശിക്ഷ കേരള വയനാട് ജില്ലാ തലത്തിൽ നടത്തിയ ഭിന്നശേഷി വാരാചരണം സമാപിച്ചു. നവം 27 മുതൽ ആരംഭിച്ച പരിപാടിയിൽ സ്കൂൾ തല , ബി.ആർ.സി തല പരിപാടികൾ സംഘടിപിച്ചു. സമാപന പരിപാടി മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ നിന്നും ആരംഭിച്ച ഭിന്നശേഷി ഐക്യദാർഡ്യ വിളംബര റാലി എൽ എഫ് സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മെഗാ ഫ്ലാഷ് മോബോടുകൂടി മാനന്തവാടി ബി.ആർ.സി യിൽ സമാപിച്ചു. സമാപന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

Read More

മുതിർന്ന പൗരൻമാർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

വൈത്തിരി :വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പൊഴുതന പഞ്ചായത്തിലെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാർക്കായി പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് നിയമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജനമൈത്രി പോലീസ് വയനാട് ജില്ല അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ(സബ് ഇൻസ്‌പെക്ടർ) ഉദ്ഘാടനം ചെയ്തു. തുടർന്ന് വയോജനങ്ങളും മാനസികാരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ജില്ല പോലീസ് ഡി.സി.ആർ.സി കൗൺസിലർ ശ്രീമതി അനില വി. എബ്രഹാം ക്ലാസെടുത്തു. പരിപാടിയിൽ സെക്രട്ടറി മൊയ്തീൻ കുട്ടി, പ്രസിഡണ്ട് വിശ്വനാഥൻ, ബലരാമൻ…

Read More

മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം കാറുംബൈക്കും കൂട്ടിയിടിച്ച് ഒരു മരണം, ഒരാൾക്ക് പരിക്ക്

മുട്ടിൽ: ബൈക്ക് യാത്രികനായ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി ഷംസീർ ആണ് മരണപ്പെട്ടത്. സഹോദരി ഫസ്മ‌ിഹക്കാണ് പരിക്കേറ്റത്. മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം വൈകീട്ട് ഏഴുമണിയോടെയാണ് അപകടം.കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ കൽപറ്റ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഫസ്മിഹക്ക് കൈക്കും കാലിനുമാണ് പരിക്ക്.

Read More

അനധികൃത മദ്യവിൽപ്പന വയോധികൻ അറസ്റ്റിൽ

കണിയാമ്പറ്റ: വീട്ടിൽ അനധികൃതമായി മദ്യം ശേഖരിച്ചു വെച്ച് അമിത വിലയ്ക്ക് വിൽപ്പന നടത്തിയയാളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റമില്ല്മുക്ക് പൊയിലൻ ഖാദർ (60) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനിന്നും അര ലിറ്റലിന്റെ 12 കുപ്പി മാഹി മദ്യവും പോലീസ് പിടിച്ചെടുത്തു. കുറേക്കാലമായി ആദിവാസി ജനവിഭാഗത്തെ കേന്ദ്രീകരിച്ചും മറ്റും ഇദ്ധേഹം മദ്യ വിൽപ്പന നടത്തി വന്നതായി പരാതിയുണ്ട്. നാട്ടുകാരുടെ നിരന്തര പരാതിക ളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടി യിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…

Read More

കോണ്‍ഗ്രസ് കുറ്റവിചാരണ സദസ് നടത്തി

യൂത്ത്‌കോണ്‍ഗ്രസുകാരെ തല്ലിചതച്ച സംഭവം മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. കല്‍പ്പറ്റ: ഉരുള്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ദുരന്തബാധിതര്‍ക്ക് വേണ്ടി പ്രതിഷേധിച്ച യൂത്ത് ്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ…

Read More

താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

കൽപ്പറ്റ : താമരശ്ശേരി ചുരത്തിലെ അപകടയാത്രയില്‍ കെഎസ്‌ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഡ്രൈവറോട് നാളെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപാകെ ഹാജരാകാൻ നിർദ്ദേശം നല്‍കി. ഇന്നലെ വൈകിട്ടായിരുന്നു മൊബൈല്‍ ഫോണ്‍ വിളിച്ചുകൊണ്ട് ഡ്രൈവർ കെഎസ്‌ആർടിസി ബസ് ഓടിച്ചത്. അപകടം പതിവായ താമരശ്ശേരി ചുരത്തിലൂടെയാണ് നിറയെ യാത്രക്കാരുള്ള കെഎസ്‌ആർടിസി ബസുമായി ഡ്രൈവറുടെ സാഹസിക യാത്ര. കല്‍പ്പറ്റയില്‍ നിന്ന് യാത്ര ആരംഭിച്ചത് മുതല്‍ ഡ്രൈവർ മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ഫോണ്‍ കട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ തയ്യാറായില്ല. യാത്രക്കാർ…

Read More

കെ.എസ് ഷാൻ അനുസ്മരണം സംഘടിപ്പിച്ചു

പിലാക്കാവ്: എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ ആർഎസ്എസ് ഭീകരരാൽ കൊല്ലപ്പെട്ട ശഹീദ് കെ.എസ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. പരിപാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെയുടെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റിയംഗം എ യൂസുഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എസ്. മുനീർ,മുൻസിപ്പൽ വൈസ് പ്രസിഡന്റ് ആറ്റക്കോയ, ജോയിന്റ് സെക്രട്ടറി ഖാലിദ്, ട്രഷറർ ഫസ്‌ലു റഹ്മാൻ, കമ്മിറ്റിയംഗം നൗഫൽ തുടങ്ങിയവർ പങ്കെടുത്തു. മുൻസിപ്പൽ സെക്രട്ടറി ഫൈസൽ സ്വാഗതവും കമ്മിറ്റിയംഗം സമദ് നന്ദിയും…

Read More

കേരളം ഭരിക്കുന്നത് കുറുവ സംഘം: കോൺഗ്രസ്

മീനങ്ങാടി: പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കുറുവ സംഘമാണ് കെഎസ്ഇബി ഭരിക്കുന്നതെന്ന ബോർഡ് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിൽ സ്ഥാപിച്ചു. വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനവും നടത്തി. വെള്ള കരവും ഭൂനികുതിയും പെട്രോളിനും ഡീസലിനും അധിക നികുതിയും ചുമത്തി സർക്കാർ ജനങ്ങളെ ഉപദ്രവിക്കാനുള്ള എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയാണെന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ കെ ഇ വിനയൻ പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മനോജ് ചന്ദനക്കാവ്…

Read More

ടീം കേരള അംഗങ്ങളെ അനുമോദിച്ചു

മാനന്തവാടി : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വയനാട് ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മുണ്ടകൈ ചൂരൽമല ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയ ടീം കേരള അംഗങ്ങളെ അനുമോദിച്ചു. മാനന്തവാടിയിൽ വച്ച് നടന്ന പരിപാടി ബഹു. പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ശ്രീ. എസ് സതീഷ് മുഖ്യ പ്രഭാഷണം നടത്തി. മേപ്പാടി സെൻ്റ്…

Read More