‘കുട്ടിത്തക്കാരം’ വെള്ളമുണ്ട എ.യു.പി.എസിൽ പലഹാരമേള സംഘടിപ്പിച്ചു

വെള്ളമുണ്ട: എ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ‘കുട്ടിത്തക്കാരം’ പലഹാരമേള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷൈല പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. രോഷ്നി വി.എം, ബിനിഷ പി.എം,ആതിര അഖിൽ,അഖില എ.കെ,സാജിത സി തുടങ്ങിയവർ സംസാരിച്ചു. പിന്നെം പിന്നെം ചെറുതായി പാലപ്പം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഒന്നാംതരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പലഹാര മേള നടത്തിയത്

Read More

അഭിഭാഷക ദിനം ആചരിച്ചു

കൽപ്പറ്റ: അഭിഭാഷകർക്ക് ഭീഷണികളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കേരളാ അഡ്വക്കേറ്റ് പ്രൊട്ടക്ഷൻ ആക്ട് എന്ന നിയമ നിർമ്മാണം നടത്തണമെന്നും ബാർ കൗൺസിൽ വെൽഫെയർ ഫണ്ടിൽ നടന്ന പരാപഹരണം സംബന്ധിച്ച് പ്രതികളെ ഇന്നേവരെ അറസ്റ്റ് ചെയ്യാത്തതും പണം അപഹരിച്ചവരെ കണ്ടെത്തി റിക്കവർ ചെയ്യാത്തതിനും പ്രതിഷേധിച്ചു കൊണ്ടും അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് മുപ്പത് ലക്ഷമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എല്ലാ ജൂനിയർ അഭിഭാഷകരും യാതൊരു നിബന്ധനകളും കൂടാതെ 5000 രൂപ പ്രതിമാസം സ്റ്റൈപ്പൻ്റ് അനുവദിക്കണമെന്നും അഭിഭാഷകർക്ക് പെൻഷൻ സ്കിം…

Read More

ജില്ലാതല ജെൻഡർ സിഗ് നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

മുട്ടിൽ: ദേശീയ ജൻഡർ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ ജൻഡർ വികസനവിഭാഗം സ്നേഹിത ജൻഡർ ഹെല്പ് ഡസ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സിഗ് നേച്ചർ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടിൽ ഡബ്ലൂ. എം. ഒ കോളേജ് ഗ്രൗണ്ടിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ആശാ പോൾ അധ്യക്ഷത വഹിച്ചു.സ്നേഹിതാ സ്റ്റാഫ്, കമ്മ്യൂണിറ്റി കൗൺസിലർമാർ, ആർ പി മാർ എന്നിവർ പങ്കെടുത്തു.

Read More

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഫാഷിസ്റ്റ് വിരുദ്ധത മുഖ്യഅജണ്ടയായ് സ്വീകരിക്കണം: എസ്.ഡി.പി.ഐ

മാനന്തവാടി : ഇന്ത്യയെ ജാതിയുടേയും മതത്തിൻ്റെയും പേരിൽ ഭിന്നിപ്പിക്കുന്ന സംഘ്പരിവാർ ഫാഷിസത്തിനെതിരെ ജനങ്ങൾ ഐക്യപ്പെടണമെന്നും രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ മുഖ്യ അജണ്ട ഫാഷിസ്റ്റ് വിരുദ്ധതയായ് പുനർ നിർണ്ണയിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ റഷീദ് ഉമരി.ബാബരി ദിനത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് ധ്വംസനം വെറുമൊരു ആരാധനാലയത്തിൻ്റെ തകർച്ചയല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യകണ്ട ഏറ്റവും വലിയ ഭീകരാക്രമണവും ഇന്ത്യൻ മതേതരത്തിനേറ്റ തീരാകളങ്കവുമാണ്. മസ്ജിദിൻ്റെ പുനർനിർമ്മിതിയിലൂടെ…

Read More

മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട.

  മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കു മരുന്നായ 306ഗ്രാം മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മലയിൻകീഴ് സ്വദേശി തോട്ടുപുറത്ത് പുത്തൻ വീട്ടിൽ ഷംനു എൽ. എസ്(വയസ്സ് 29) എന്നയാളെ അറസ്റ്റ് ചെയ്തു. ടിയാൻ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ്. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്.എന്നിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ…

Read More

ആംബുലൻസില്ല ചികിത്സക്കെത്തിയ ആദിവാസികൾ ഭൂരിതത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

മാനന്തവാടി:മാനന്തവാടി മെഡിക്കൽ കോളേജിൽ സ്ത്രീരോഗ വിഭാഗത്തിൽ ചികിത്സ തേടാനെത്തിയ രണ്ട് യുവതികളാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിട്ട് ആംബുലൻസ് ഇല്ലാതെ ആറ് മണിക്കൂർ വാഹനത്തിനായി കാത്തിരുന്നത്.ആദിവാസി വിഭാഗത്തിൽ ഉള്ളവരെ സ്വകാര്യ ആംബുലൻസുകളിൽ കൊണ്ട് പോയതിന്റെ കുടിശിക ഉള്ളതിനാൽ സ്വകാര്യ ആംബുലൻസുകളിൽ കൊണ്ടു പോകാൻ തയ്യാറാകാത്ത അവസ്ഥയിലുമാണ്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാടിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ആശുപത്രി സൂപ്രണ്ട്,ടി ഡി ഒ അടക്കമുള്ളവരുമായി നടത്തിയ ചർച്ചയിൽ ആംബുലൻസ് എത്തിയാണ് രോഗികളെ കോഴിക്കോടേക്ക്…

Read More

ഏകദിന വനാവകാശ ശില്പശാല നടത്തി

കാട്ടിക്കുളം :കീസ്‌റ്റോൺ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടുകൂടി തിരുനെല്ലി പഞ്ചായത്തിലെ പന്ത്രണ്ട് വനാവകാശ കമ്മിറ്റി അംഗങ്ങൾക്കും ട്രൈബൽ പ്രൊമോട്ടർമാർക്കും വനാവകാശ നിയമത്തിൽ അവബോധം സൃഷ്ടിക്കാൻ ഏകദിന വനാവകാശ ശില്പശാല നടത്തി.തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വനാവകാശ നിയമം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ എന്ന വിഷയത്തിൽ അഡ്വ.കെ .ജി രാമചന്ദ്രനും വനാവകാശ നിയമം 2006 വ്യക്തിഗത അവകാശങ്ങളും നടപടി ക്രമങ്ങളും എന്ന വിഷയത്തിൽ എൻ…

Read More

മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കു മരുന്നായ 306ഗ്രാം മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മലയിൻകീഴ് സ്വദേശി തോട്ടുപുറത്ത് പുത്തൻ വീട്ടിൽ ഷംനു എൽ. എസ്(വയസ്സ് 29) എന്നയാളെ അറസ്റ്റ് ചെയ്തു. ടിയാൻ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ്. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്.എന്നിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ്…

Read More

ഫ്ലവർ ക്യാമ്പസ് പദ്ധതിക്ക് പുത്തൻ പുഷ്പം

ഫ്ലവർ ക്യാമ്പസ് പദ്ധതിക്ക് പുത്തൻ പുഷ്പം! ബത്തേരി: സർവ്വജന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പച്ചപ്പിന്റെയും പൂക്കളുടെയും ഒരു പുതിയ അധ്യായം ആരംഭിച്ചു. സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഗ്രീൻ ക്യാമ്പസ്, ഫ്ലവർ ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. റഷീദ് നിർവഹിച്ചു. നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ സ്ഥാപിച്ച ഫ്ലവർ വാളിൽ വിവിധ നിറങ്ങളിലുള്ള പൂക്കളും വള്ളിച്ചെടികളും പടർത്തി ക്യാമ്പസിനെ ഒരു പൂന്തോട്ടമാക്കി മാറ്റുകയാണ്…

Read More

ഉരുള്‍ ദുരന്ത പുനരധിവാസം; സംസ്ഥാനതല സര്‍വകക്ഷി യോഗം വിളിക്കണം: ടി. സിദ്ദിഖ് എംഎല്‍എ

കല്‍പ്പറ്റ: വയനാട് ഉരുള്‍ ദുരന്ത ബാധിതരുടെ സമയബന്ധിതമായ പുനരധിവാസം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംസ്ഥാനതല സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ. പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തം നടന്ന് മൂന്നു മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിന് ഉപയോഗപ്പെടുത്തേ ണ്ട സ്ഥലം ഏറ്റെടുക്കാനായില്ല.ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് നെടുമ്പാലയില്‍ 65.41 ഹെക്ടര്‍ ഹാരിസണ്‍സ് ഭൂമിയും കല്‍പ്പറ്റ ക്കടുത്ത് 78.73 ഹെക്ടര്‍ എല്‍സ്റ്റന്‍ എസ്റ്റേറ്റ് ഭൂമിയും ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കാന്‍ നടത്തിയ നീക്കം നിയമക്കുരുക്കിലാണ്. സ്ഥലം 2013ലെ എഎആര്‍ആര്‍ നിയമപ്രകാരം…

Read More