കള്ളാടി മണ്ണിടിച്ചിൽ:തിരച്ചിൽ തുടരുന്നു;ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ

    മേപ്പാടി : കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ) ഹിമാചൽ പ്രദേശ്, രാഹുൽ (എഞ്ചിനീയർ) ഹിമാചൽ പ്രദേശ്, മുഹമ്മദ് ഇംറാൻ (എക്സ്കവേറ്റർ ഓപ്പറേറ്റർ) ബീഹാർ,രാകേഷ് ഗുച്ചെത് (സർവേ യർ) പശ്ചിമബംഗാൾ,അസ്ഹറുദ്ദീൻ അൻസാരി (സർവേയർ) ഉത്തർ പ്രദേശ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.നിലവിൽ പ്രദേശ ത്തേക്ക് പൊതുജനങ്ങൾക്ക് പൂർണമായി പ്രവേശനം നിരോധിച്ചിരിക്കുക യാണ്.   സന്നദ്ധ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.കൂടുതൽ കാര്യക്ഷമവും വേഗ ത്തിലുമുള്ള പരിശോധനയ്ക്കായി ദുരന്തബാധിത പ്രദേശത്തെ നാല്…

    Read More

    അനധികൃത മദ്യകടത്ത്; 12 കുപ്പി മദ്യവുമായി 19-കാരന്‍ പിടിയില്‍

    സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 12 കുപ്പി മദ്യവുമായി 19-കാരന്‍ പിടിയില്‍. കര്‍ണാടകയില്‍ മാത്രം വില്‍പ്പന നടത്താവുന്ന മദ്യവുമായി കോഴിക്കോട്, ചേളന്നൂര്‍, വടക്കേകോങ്ങാട്ട് വീട്ടില്‍, വി.കെ. അഭിഷേക്(19)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 750 മില്ലിയുടെ നാല് കുപ്പി ബ്രാണ്ടിയും, എട്ടു കുപ്പി വിസ്‌കിയുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 30.12.2023 തീയതി രാവിലെ മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് അഭിഷേക് പിടിയിലാകുന്നത്. ബത്തേരി എസ്.ഐ. കെ.വി. ശശികുമാര്‍, എ.എസ്.ഐ. ശിവാനന്ദന്‍, സീനിയര്‍ സി.പി.ഒമാരായ…

    Read More

      പണിയ വിഭാഗത്തിൽ നിന്നും ആദ്യ നഗരസഭ അധ്യക്ഷൻ – കുരുന്തൻ ഉന്നതിയിൽ നിന്നും വിശ്വനാഥൻ പടുത്തുയർത്തിയത് ചരിത്രം

      കൽപ്പറ്റ: വയനാടിന്റെ മണ്ണിൽ നിന്ന് രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു ജനാധിപത്യ വിപ്ലവം പിറവിയെടുത്തിരിക്കുന്നു. പണിയ വിഭാഗത്തിൽ നിന്ന് രാജ്യത്തെ ആദ്യത്തെ നഗരസഭാ ചെയർപേഴ്‌സണായി പി. വിശ്വനാഥൻ ചുമതലയേറ്റപ്പോൾ, അത് കേവലം ഒരു പദവി കൈമാറ്റമായിരുന്നില്ല, മറിച്ച് പതിറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമായിരുന്നു.പോരാട്ടവഴികളിലെ വളർച്ചനാല്പതുകാരനായ പി. വിശ്വനാഥന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ഡി.വൈ.എഫ്.ഐയുടെ യുവജന പോരാട്ടങ്ങളിലൂടെയാണ്. എടഗുനിയിലെ കുരുന്തൻ ഉന്നതിയിൽ നിന്നും സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഏറ്റെടുത്തു വളർന്ന അദ്ദേഹം, ഇന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ…

      Read More

      ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര അവഗണന; വയനാട്ടില്‍ നാളെ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

      കൽപ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെയും ധനസഹായം നല്‍കാത്ത കേന്ദ്രസർക്കാർ നിലപാടില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ നാളെ എല്‍ഡിഎഫ്, യുഡിഎഫ് ഹർത്താല്‍. കേന്ദ്രസര്‍ക്കാരിൻ്റെ അവഗണനയിലും, പുനരധിവാസം ഉള്‍പ്പെടെ വൈകുന്നതടക്കമുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ വീഴ്ചകളിലും പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താല്‍. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൻ്റെ ആഴവും, പുനരധിവാസ പ്രവർത്തനങ്ങളുടെ വ്യാപ്തിയും പകല്‍ പോലെ വ്യക്തമായിട്ടും ഒരു സഹായ പ്രഖ്യാപനം പോലും നടത്താൻ തയ്യാറാവാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം…

      Read More

      നവകേരള സദസ്സ്: ഒരുക്കങ്ങള്‍ വിലയിരുത്തി

      മാനന്തവാടി മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്ന മാനന്തവാടി ജി.വി.എച്ച്.എസ് സ്‌കൂള്‍ മൈതാനത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പോലീസ് മേധാവി പദം സിംഗ് എന്നിവര്‍ സന്ദര്‍ശിച്ചു.സദസ്സിന്റെ മുന്നോടിയായി ഒരുങ്ങുന്ന പന്തലിന്റെ നിര്‍മ്മാണ പുരോഗതി സുരക്ഷാ ക്രമീകരണങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ക്രമീകരണങ്ങള്‍ തുടങ്ങിയവ എം.എല്‍.എ അടങ്ങുന്ന സംഘം വിലയിരുത്തി. സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എം.എല്‍.എ യോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന…

      Read More

      പ്രൊഡ്യൂസർ ഗ്രൂപ്പ്‌ ഉദ്ഘാടനം നിർവഹിച്ചു

      നെന്മേനി: കർഷകരുടെ ഉൽപ്പന്നങ്ങളും അസംസ്കൃത വസ്തുക്കളും സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനു വേണ്ടി കുടുംബശ്രീ പ്രൊഡ്യൂസർ ഗ്രൂപ്പ് ഉദ്ഘാടനം നടത്തി. ബത്തേരി ബ്ലോക്കിലെ നെന്മേനി സി ഡി എസ്സിൽ പ്രവർത്തിക്കുന്ന ഗ്രീൻ ഹെവൻ ( അഗ്രി ), ഗ്രാമ ജ്യോതി ( എഎച്ച്) എന്നീ പ്രൊഡ്യൂസർ ഗ്രൂപ്പുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ നിർവഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയാ മുരളിക്ക് ആദ്യ വിൽപ്പന നടത്തിക്കൊണ്ടായിരുന്നു ഉദ്ഘാടനം. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു സുരേഷ് അധ്യക്ഷത വഹിച്ചു.ആട്, ആട്ടിൻകുട്ടികൾ,ആട്ടിൻവളം,…

      Read More

        നൂറുദിന കര്‍മ പരിപാടിയില്‍ പതിനായിരം പേര്‍ക്ക് പട്ടയം നൽകും: മന്ത്രി എ.പി. അനില്‍കുമാര്‍

        വെള്ളമുണ്ട: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ പതിനായിരത്തോളം പേര്‍ക്ക് പട്ടയം നല്‍കുമെന്നും ഭൂമി തരംമാറ്റുന്നതിനുള്ള 25,000 അപേക്ഷകള്‍ തീര്‍പ്പാക്കുമെന്നും റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍. വാളാരംകുന്ന് ഉന്നതിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നിര്‍മിച്ച 27 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ കാരണങ്ങളാല്‍ പട്ടയം നിഷേധിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ എത്രയുംവേഗം പരിഹരിക്കും.ജില്ലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. കൃഷി മന്ത്രി അഡ്വ.ടി. സിദ്ദഖ് വീടുകളുടെ രേഖകള്‍ കൈമാറി. ഉഷ വിജയന്‍…

        Read More

          ഷുഹൈബ് രക്തസാക്ഷി അനുസ്മരണ സംഗമവും പ്രഭാതഭേരിയും നടത്തി

          കൽപ്പറ്റ: യൂത്ത് കോൺഗ്രസിന്റെ ധീര രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ എട്ടാമത് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രഭാതഭേരിയും അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ലാ ഭാരവാഹികളായ അർജുൻ ദാസ്,അഫിൻ ദേവസ്യ, പ്രതാപ് കൽപ്പറ്റ, ഷബീർ പുത്തൂർവയൽ ഷഫീഖ് റാട്ടക്കൊല്ലി, ഷൈജു കെ…

          Read More

          വോട്ട് ആന്‍ഡ് വിന്‍ ക്വിസ്; വിജയികളെ ആദരിച്ചു

          ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ സോഷ്യല്‍ മീഡിയ സെല്ലിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ വോട്ട് ആന്‍ഡ് വിന്‍ ക്വിസ് മത്സര വിജയികളായ എം.എ.ഷിജു, ഹുസൈന്‍ സവാദ്, എം.സി.അമൃത എന്നിവര്‍ക്ക് മൊമെന്റോ വിതരണം ചെയ്തു. കരുത്തുറ്റ ജനാധിപത്യം കെട്ടിപ്പെടുക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക ലക്ഷ്യമിട്ട് നടത്തിയ ക്വിസ് മത്സരത്തില്‍ 1384 പേരാണ് പങ്കെടുത്തത്. 294 പേര്‍ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കി. ശരിയുത്തരം നല്‍കിയവരില്‍ നിന്നും റാന്‍ഡമൈസേഷനിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. കളക്ടറേറ്റ് ഐ.ടി. സെല്ലില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍…

          Read More

          ബാവലി മഖാം ആണ്ട് നേർച്ച ഏപ്രിൽ 11,12,13 തീയതികളിൽ

          മാനന്തവാടി:ജില്ലയിലെ ചരിത്ര പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങളിലൊന്നായ ബാവലി മഖാം ആണ്ട് നേർച്ച ഏപ്രിൽ 11,12,13 തീയതികളിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മൗലീദ് പാരായണത്തിന്ശൈഖുനാഹൈദർഫൈസി നേതൃത്വം നൽകും ബാവലിമഹല്ല് കമ്മറ്റി സെക്രട്ടറി എം.കെ. ഹമീദലി, വൈസ് പ്രസിഡന്റ് എൻ.ടി. അബു, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി (റ) തങ്ങളുടെ പേരിലാണ് വർഷംതോറും ആണ്ടുനേർച്ച നടത്തുന്നത്. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ആണ്ട് നേർച്ചയിൽ പ്രമുഖ സദാത്തുകളും പണ്ഡിതരും പങ്കെടുക്കും. ആത്മീയ സംസ്‌കരണത്തിനും മറ്റുമായി…

          Read More