Headlines

അന്താരാഷ്ട്ര ജീവകാരുണ്യ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

യുഎഇ: മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം നൽകുന്ന അന്താരാഷ്ട്ര ജീവകാരുണ്യ പുരസ്‌കാരം പൊതുപ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി.സാമൂഹിക ജീവകാരുണ്യമേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ഷാർജ ഇ-സെന്ററിൽ നടന്ന ചടങ്ങിൽ ജി.പി.സി ഡയറക്ടർ ഡോ.ആൻഡ്രിയു വെട്സ്ചോക് പുരസ്‌കാരം സമ്മാനിച്ചു. ജുനൈദ് കൈപ്പാണിയുടെ മികവാർന്ന ജീവകാരുണ്യ കർമ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും മാതൃകാ പൊതുപ്രവർത്തന ശൈലിയും അന്താരാഷ്ട്രതലതലത്തിൽ ശ്രദ്ധേയവും പ്രശംസനീയവുമാണെന്ന് കൺസോർഷ്യം പ്രതിനിധി ചിനാർ അന്നഗൽ…

Read More

എസ്ബിഐ ഗ്ലോബൽ ഫാക്ടേഴ്‌സ് ലിമിറ്റഡ് വനംവകുപ്പിന് വാഹനം കൈമാറി

മാനന്തവാടി: വർദ്ധിച്ച് വരുന്ന വന്യമൃഗശല്യം തടയുന്നതിന്റെ ഭാഗമായി എസ്ബിഐ ഗ്ലോബൽ ഫാക്ടേഴ്‌സ് ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ നോർത്ത് വയനാട് ഡിവിഷന് വാഹനം കൈമാറി. വയനാട് ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യം പരിഹരിക്കുന്നതിനും മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൻ്റെയും ഭാഗമായാണ് എസ്ബിഐ ഗ്ലോബൽ ഫാക്ടേഴ്സ് ലിമിറ്റഡ് സി.എസ്.ആർ ഫണ്ടുപയോഗിച്ച് വാഹനം ലഭ്യമാക്കിയിട്ടുള്ളത്. നോർത്ത് വയനാട് ഡിവിഷൻ ഓഫീസ് ഗിബ്‌സ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ എസ്ബിഐ ഗ്ലോബൽ ഫാക്ട‌ർസ് ലിമിറ്റഡിൻ്റെ ചെയർമാൻ അശ്വിനി കുമാർ തിവാരി വാഹനം വനംവകുപ്പിന് കൈമാറി….

Read More

എഐ ക്വിസ് മത്സരം: പുല്‍പ്പള്ളി വിജയ, ബത്തേരി അല്‍ഫോന്‍സ ടീം ജേതാക്കള്‍

മീനങ്ങാടി: മീനങ്ങാടി ഐഎച്ച്ആര്‍ഡി മോഡല്‍ കോളജും മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സും സംയുക്തമായി നടത്തിയ ജില്ലാതല എഐ ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വി.എ. അഭിനന്ദ്-അതുല്‍ കൃഷ്ണ(പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കോളജ് വിഭാഗത്തില്‍ സാനിയ-ഷബ്രീന(ബത്തേരി അല്‍ഫോണ്‍സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്) ടീമുകള്‍ ജേതാക്കളായി. അന്താരാഷ്ട്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ക്ലേവിന്റെ ഭാഗമായി ഡിസംബര്‍ 10ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ഈ ടീമുകള്‍ ജില്ലയെ പ്രതിനിധാനം ചെയ്യും. എസ്.എ….

Read More

വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; ഓര്‍മ്മപ്പുസ്തകം പ്രകാശനം ചെയ്തു

മാഹി: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ 2022 വര്‍ഷത്തെ ഓര്‍മ്മപ്പുസ്തകം മാഹിയില്‍ വച്ച് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍ പ്രകാശനം ചെയ്തു. 2024 ഡിസംബര്‍ 26, 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ വച്ച് നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സംഘാടകസമിതി അംഗങ്ങളെ മാഹിയിലുള്ള സ്വവസതിയില്‍ എം മുകുന്ദന്‍ സ്വീകരിക്കുകയും സംഘാടക സമിതി അംഗങ്ങളോട് സാഹിത്യ സംവാദം നടത്തുകയും ചെയ്തു. 2022 ല്‍ വയനാട്ടില്‍ വച്ചു നടന്ന സാഹിത്യോത്സവത്തില്‍ നടന്ന മുഴുവന്‍ സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും പൂര്‍ണ്ണരൂപം ഓര്‍മ്മപ്പുസ്തകത്തിലുണ്ട്….

Read More

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര അവഗണന; വയനാട്ടില്‍ നാളെ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

കൽപ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെയും ധനസഹായം നല്‍കാത്ത കേന്ദ്രസർക്കാർ നിലപാടില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ നാളെ എല്‍ഡിഎഫ്, യുഡിഎഫ് ഹർത്താല്‍. കേന്ദ്രസര്‍ക്കാരിൻ്റെ അവഗണനയിലും, പുനരധിവാസം ഉള്‍പ്പെടെ വൈകുന്നതടക്കമുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ വീഴ്ചകളിലും പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താല്‍. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൻ്റെ ആഴവും, പുനരധിവാസ പ്രവർത്തനങ്ങളുടെ വ്യാപ്തിയും പകല്‍ പോലെ വ്യക്തമായിട്ടും ഒരു സഹായ പ്രഖ്യാപനം പോലും നടത്താൻ തയ്യാറാവാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം…

Read More

എസ്‌കെഎസ്‌എസ്‌എഫ്‌ തലപ്പുഴ മേഖലാ സർഗലയം വാളാട് പുത്തൂർ ശാഖ ജേതാക്കൾ.

തലപ്പുഴ: മുള്ളലിൽ സംഘടിപ്പിച്ച എസ്കെഎസ്എസ്എഫ് തലപ്പുഴ മേഖലാ സർഗലയത്തിൽ പുത്തൂർ ശാഖ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ആതിഥേയരായ മുള്ളൽ ശാഖ രണ്ടാം സ്ഥാനവും തലപ്പുഴ ചുങ്കം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 500 ഓളം കലാപ്രതിഭകൾ മാറ്റുരച്ച കലാമേളയിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ വയനാട് ജില്ലാ പ്രസിഡണ്ട് KVS ഇമ്പിച്ചികോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് ,ജില്ലാ , മേഖല, ശാഖ പ്രതിനിധികളും മുള്ളൻ മഹല്ല് ഭാരവാഹികളും ആശംസകൾ അർപ്പിച്ചു

Read More

ബസ്സ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു

തരുവണ : തരുവണ പൊരുന്നന്നൂർ വില്ലേജ് ഓഫീസിന് സമീപം മുസ്ലിം യൂത്ത് ലീഗ് നിർമിച്ച അരിയിൽ ഷുകൂർ സ്മാരക വെയ്റ്റിംഗ് ഷെഡ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി ഉൽഘാടനം ചെയ്തു. സി.മമ്മുഹാജി അദ്ധ്യക്ഷം വഹിച്ചു. പി.കെ.മുഹമ്മദ് എ.കെ.നാസർ, വി.അബ്ദുള്ള, ചാത്തോതു ശറഫു, ഈ.വി. ഉസ്മാൻ, പി.അഷ്‌റഫ്, ഷാഫി.പി.ടി, കെ.പി.സിദീഖ്‌, റയീസ്.യു.കെ, സുഹൈൽ, നൗഷാദ് മക്കി, സി.പി.ഉസ്മാൻ , നിജാം, കെ.കെ.ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു

Read More

കൽപ്പറ്റ ബൈപാസ് റോഡിന്റെ നവീകരണം ആരംഭിച്ചു.

കൽപ്പറ്റ: കൽപ്പറ്റ ബൈപാസ് റോഡിന്റെ നവീകരണം ആരംഭിച്ചു. ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്. നിലവില്‍ രണ്ടുവരി പാതയാണ് ബൈപാസ്. ഇതു നാലുവരി പാതയാക്കുന്നതിന് തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നവീകരണ ചുമതല. നേരത്തെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥയും കാലാവധിക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാലും കരാര്‍ റദ്ദ് ചെയ്തിരുന്നു. തുടര്‍ന്ന് പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയും രണ്ടു കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ ഒരു കമ്പനി ടെന്‍ഡര്‍…

Read More

എറണാകുളത്ത് പുലർച്ചെ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും മരിച്ചു

കൽപ്പറ്റ: മേപ്പാടി അമ്ബലക്കുന്ന് കടൂർ കല്യാണി വീട്ടിൽ ശിവൻറെ മകൾ കെ. നിവേദിത (21) കൊല്ലം പള്ളിമൺ വെളിച്ചിക്കാല സുബിൻ ഭവനത്തിൽ സുനിലിൻറെ മകൻ എസ്. സുബിൻ (19),എന്നിവരാണ് മരിച്ചത്. എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. അമിത വേഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. നിവേദിത കോൾ സെന്റർ ജീവനക്കാരിയും സുബിൻ കോഫി ഷോപ്പ് ജീവനക്കാരനുമാണ്.

Read More

സീരിയലുകള്‍ സെൻസര്‍ചെയ്യാൻ വനിതാകമ്മീഷൻ ശുപാര്‍ശ

തിരുവനന്തപുരം:മലയാള ടെലിവിഷൻ സീരിയല്‍ക്കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യുംമുൻപ്‌ സെൻസർബോർഡിന്റെ പരിശോധന ആവശ്യമാണെന്ന് വനിതാ കമ്മിഷൻ റിപ്പോർട്ട്. മെഗാപരമ്ബരകള്‍ നിരോധിച്ച്‌, എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെയായി കുറയ്ക്കണം. ഒരുദിവസം ഒരു ചാനലില്‍ രണ്ടുസീരിയല്‍ മതിയെന്നും പുനഃസംപ്രേഷണം അനുവദിക്കരുതെന്നും കമ്മിഷൻ ആവശ്യപ്പെടുന്നു. സീരിയലുകളുടെ സെൻസറിങ് നിലവിലെ സിനിമാ സെൻസർ ബോർഡിനെ ഏല്‍പ്പിക്കുകയോ പ്രത്യേകബോർഡ് രൂപവത്കരിക്കുകയോ വേണമെന്നും വനിതാകമ്മിഷന്റെ പഠനറിപ്പോർട്ട് ആവശ്യപ്പെടുന്നു. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13-19 പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മിഷൻ ഇതേക്കുറിച്ച്‌…

Read More