Headlines

പഠന ക്യാമ്പ് സംഘടിപ്പിച്ചു

കല്‍പ്പറ്റ: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് റിലീഫ് സര്‍വീ സസിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലയിലെ ഉരുള്‍പൊട്ടല്‍-വെള്ളപ്പൊക്ക ദുരിന്ത ബാധിതര്‍ക്കായി നടത്തുന്ന പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി കുറുമണി എസ് എഎല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്ക് പഠന ക്യാമ്പ് നടത്തി. കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കാനും നേതൃത്വഗുണം വളര്‍ ത്തുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ബാലകൃഷ് ണന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ മെജോ പ്രസംഗിച്ചു. സൊസൈറ്റി പ്രവര്‍ത്തകരായ ചിഞ്ചു…

Read More

സഹചാരി സെൻ്റർ ഉദ്ഘാടനം ചെയ്തു

പുളിഞ്ഞാൽ :പുളിഞ്ഞാൽ എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹചാരി സെൻറർ ഓഫിസ് ഉദ്ഘാടനം സയ്യിദ് അഹ്മദ് സഈദ് ജിഫ്രി തങ്ങൾ ചേളാരി ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് സ്തുത്യർഹമായ സേവനമാണ് ശാഖാ എസ് കെ എസ് എസ് എഫ് കമ്മിറ്റി ചെയ്യുന്നത്, മഹല്ലു കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ശാഖാ കമ്മിറ്റിക്ക് നാട്ടിൽ വളരെയധികം സ്വീകാര്യതയാണ് ലഭിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ മേഖല പ്രസിഡൻ്റ് സിദ്ധീഖ് അസ്ഹരി അദ്ധ്യക്ഷനായി, മഹല്ല് ഖത്തീബ് സലാം…

Read More

ബ്ലഡ് ഡോണഷൻ ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: ജി വി എച്ച് എസ് എസ്   മാനന്തവാടിയിലെ എൻ സി സി, എൻ എസ് എസ്, സ്കൗട്ട് ആൻ്റ് ഗൈഡ്, സൗഹൃദ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ബ്ലഡ് ഡോണഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് എൻ. ജെ.ഷജിത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ. എം.ഷിനോജ് രക്തദാന സന്ദേശം നൽകി.പ്രിൻസിപ്പൽ സലീം അൽത്താഫ്, എൻ എസ്…

Read More

ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

ചെന്നലോട്: വയനാട് ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ചെന്നലോട് യങ്ങ് സോൾജിയേഴ്സ് ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു. വിജയികൾക്ക് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി സമ്മാന വിതരണം നടത്തി. വയനാട് ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ്‌ എം എ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മെൽവിൻ, ക്ലബ്‌ പ്രസിഡന്റ്‌ എം ദേവസ്യ, ജോയിന്റ് സെക്രട്ടറി ബിന്ദു വർഗീസ് തുടങ്ങിയവർ സംസാരിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി പേർ മത്സരത്തിൽ…

Read More

മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ മരിച്ച നിലയില്‍; മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍, പരാതി നല്‍കി കുടുംബം

ബംഗളൂരു: വയനാട് സ്വദേശിയായ ബിരുദ വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി തറയില്‍ ടിഎം നിഷാദിന്റെ മകൻ മുഹമ്മദ് ഷാമില്‍ (23) ആണ് മരിച്ചത്. രാജകുണ്ഡെയിലെ അപ്പാർട്ട്‌മെന്റിലാണ് ഷാമിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തിക്കര എംഎസ് രാമയ്യ കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിയായിരുന്നു. ഒപ്പം താമസിച്ചിരുന്നവർ വെള്ളിയാഴ്‌ച നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഷാമില്‍ ഒറ്റയ്‌ക്കാണ് മുറിയിലുണ്ടായിരുന്നത്. ഞായറാഴ്‌ച ഇവർ തിരികെ എത്തിയപ്പോഴാണ് ജീർണിച്ച നിലയില്‍ മൃതദേഹം കണ്ടത്. സംഭവത്തില്‍ രാജകുണ്ഡെ പൊലീസ് ഇൻക്വസ്റ്റ് നടത്തി….

Read More

വി മുരളീധരന്റെ പ്രസ്താപന മലയാളികളെ അപമാനിക്കുന്നത്: ഇ ജെ ബാബു

കല്‍പറ്റ : ചൂരല്‍മല -മുണ്ടക്കൈ ദുരന്ത വ്യാപ്തിയെ കുറച്ച് കാണുന്ന രീതിയില്‍ പ്രസ്താപന നടത്തുന്ന ബിജെപി നേതാവിന്റെ നടപടി മലയാളികളെ അപമാനിക്കുന്നതാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തത്തിനാണ് ചൂരല്‍മലയിലേയും- മുണ്ടക്കൈയിലേയും ജനങ്ങള്‍ ഇരകളായത്. എല്ലാം നഷ്ട്ടപ്പെട്ടവരെ സഹായിക്കേണ്ടത് മനസാക്ഷിയുളളവരുടേയും, സര്‍ക്കാറുകളുടേയും ഉത്തരവാദിത്വമാണ്. ദുരിത ബാധിതരെ സഹായിച്ചില്ലെന്നുമാത്രമല്ല അപമാനിക്കുകകൂടിയാണ് ബിജെപി നേതാക്കള്‍ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാറും, സന്നദ്ധ സംഘടനകളും, നൂറ് കണക്കിന് സന്നദ്ധ പ്രവര്‍ത്തകരും ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചവരാണ്. ഇവരെയും,…

Read More

ഉരുള്‍ ദുരന്തം: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സഹായധനം വിതരണം ചെയ്തു

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്കും മരിച്ചവ രുടെ ആശ്രിതര്‍ക്കും കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന കമ്മിറ്റി സഹായധനം വിതരണം ചെയ്തു. മേപ്പാടി ഹോളി ഇമ്മാനുവല്‍ സിഎസ്‌ഐ പള്ളി ഹാളില്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ.എന്‍. ഗോപിനാഥ പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പള്ളി വികാരി ഫാ.പി.വി. ചെറിയാന്‍, അസിസ്റ്റന്റ് വികാരി ഫാ.സ്റ്റീഫന്‍ രാജ്, വാര്‍ഡ് അംഗം റംല ഹംസ, ഫോറം സംസ്ഥാന ട്രഷറര്‍ കെ.ടി. രതീശന്‍, ജില്ലാ…

Read More

കമ്പളക്കാട് എസ്റ്റേറ്റ് ഗോഡൗണില്‍ ജോലിക്കാരന്റെ കഴുത്തില്‍ കത്തി വെച്ച് കുരുമുളകും കാപ്പിയും കവര്‍ച്ച ചെയ്ത സംഭവം; സഹോദരങ്ങള്‍ പിടിയില്‍

കമ്പളക്കാട്: എസ്റ്റേറ്റ് ഗോഡൗണില്‍ അതിക്രമിച്ചു കയറി ജോലിക്കാരന്റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി കാപ്പിയും കുരുമുളകും കവര്‍ന്ന കേസില്‍ സഹോദരങ്ങളെ വയനാട് പോലീസ് കോഴിക്കോട് നിന്ന് പിടികൂടി. കോഴിക്കോട്, പൂനൂര്‍, കുറുപ്പിന്റെക്കണ്ടി പാലംതലക്കല്‍ വീട്ടില്‍ അബ്ദുള്‍ റിഷാദ്(29), കെ.പി. നിസാര്‍(26) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കവർച്ച നടത്തിയ ശേഷം കുന്ദമംഗലം, പെരിങ്ങളത്ത് വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ ചൊവ്വാഴ്ച പുലര്‍ച്ചെ പോലീസ് വീടു വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു….

Read More

വിവാദ പരാമർശം ഹർത്താൽ ദിനത്തിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ വി മുരളീധരന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

കൽപ്പറ്റ : ലോകം നടുക്കിയ ദുരന്തം വയനാട്ടിൽ നടന്നിട്ടും അതിനെ നിസ്സാരവൽക്കരിച്ചുകൊണ്ട് പരാമർശം നടത്തിയ മുൻ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് പകരം വയനാട് ദുരന്തത്തെ നിസ്സാരവൽക്കരിച്ച് വിവാദ പരാമർശം നടത്തിയ മുൻ കേന്ദ്രമന്ത്രി വി മുരളീധരന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു വയനാട്ടിൽ നടന്ന ഹർത്താൽ പരിപൂർണ്ണമായും ജനങ്ങൾ ഏറ്റെടുത്ത സാഹചര്യത്തിലാണ് വയനാടൻ ജനതയെ അപഹാസ്യ ആക്കുന്ന രീതിയിലുള്ള പരാമർശവുമായി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ മുമ്പോട്ട് വന്നത് വിവാദ…

Read More

അപേക്ഷ ഇരട്ടിയായി: ആരെയും നിരാശരാക്കാതെ സബ്സിഡി നൽകുമെന്ന് കോഫീ ബോർഡ്‌.

കൽപ്പറ്റ : കാപ്പി കർഷകർക്കുള്ള കോഫീ ബോർഡ് സബ്സിഡിക്ക് അപേക്ഷകരുടെ ബാഹുല്യം. വയനാടിന് ആകെ അനുവദിച്ച 13.4 ‘കോടി രൂപയുടെ സബ്സിഡിക്കായി നേരെ ഇരട്ടി തുകക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. കർഷകരെ നിരാശരാക്കാതെ രണ്ട് ഘട്ടമായി സബ്സിഡി വിതരണം ചെയ്യാനാണ് കോഫീ ബോർഡിൻ്റെ നീക്കം. ചരിത്രത്തിലാദ്യമായി വയനാട് ജില്ലയിലെ കാപ്പി കർഷകർക്ക് മാത്രമായി 13.4 കോടി രൂപയാണ് സബ്സിഡി പദ്ധതികൾക്കായി കോഫീ ബോർഡ് വകയിരുത്തിയത്. തുക ലാപ്സാകാതിരിക്കാൻ വിപുലമായ ബോധവൽക്കരണവും നടത്തി. ഒപ്പം ‘കാപ്പി വില വർദ്ധനവ് കൂടി…

Read More