സിപിഎം നിയന്ത്രണത്തിലുള്ള മാനന്തവാടി അർബൻ സൊസൈറ്റിയിൽ ഭൂമി ഇടപാടിൽ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് യൂത്ത് ലീഗ്.
മാനന്തവാടി :സിപിഎം മാനന്തവാടി ഏരിയ കമ്മറ്റി അംഗം കെഎം വർക്കിമാസ്റ്റർ പ്രസിഡന്റ് ആയിരിക്കുന്ന മാനന്തവാടി അർബൻ സൊസൈറ്റി ഭൂമി വാങ്ങിയ വകയിൽ ലക്ഷങ്ങളുടെ തിരിമറി ആണ് നടന്നത്. 2022 ൽ മാർക്കറ്റ് വിലയെക്കാൾ കൂടുതൽ വിലക്ക് ഭരണസമതി പോലും അറിയാതെ ബാങ്ക് സെക്രെട്ടറി വിനോജ്, പ്രസിഡന്റ് വർക്കി മാസ്റ്റർ എന്നിവർ മാത്രം മുൻകൈയെടുത്തു മാന്തവാടിയിൽ വാങ്ങിയ സ്ഥലം ഇതുവരെ ക്രമപ്പെടുത്താൽ സാധിച്ചിട്ടില്ല. നിയമ പ്രകാരം പത്രത്തിൽ പരസ്യം കൊടുക്കാതെയും സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെയും സൊസൈറ്റി ഭരണ…
