സുരക്ഷ ക്യാമ്പെയിന്‍ കുടുംബശ്രീ പങ്കാളിയാകും.

കൽപ്പറ്റ : ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന സുരക്ഷ 2023 ക്യാമ്പെയിനില്‍ കുടുംബശ്രീയും പങ്കാളിയാകും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കുടുംബശ്രീയെ സുരക്ഷ 2023 ന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് മുഖ്യാതിഥിയായി. സുരക്ഷാ പൂര്‍ത്തീകരിച്ച ഡിവിഷനുള്ള ഉപഹാരം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ജില്ലാ കളക്ടറില്‍ നിന്ന് ഏറ്റുവാങ്ങി.ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ പദ്ധതി…

Read More

വയനാട്ടില്‍ കനത്ത മഴ, ബാണാസുര മലയുടെ താഴ്വാരത്ത് വലിയ ഗര്‍ത്തം; പരിശോധന നടത്താന്‍ വിധഗ്ദ്ധ സംഘമെത്തും

വെള്ളമുണ്ട: വയനാട്ടില്‍ കനത്ത മഴ തുടരുന്നതിനിടെ ആശങ്കയായി വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു.ബാണാസുരമലയുടെ താഴ് വാരത്ത്, പുളിഞ്ഞാലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ നെല്ലിക്കാചാലാണ് ഏകദേശം നാല് മീറ്ററിലധികം വ്യാസവും അത്ര തന്നെ ആഴവുമുള്ള കുഴി രൂപപ്പെട്ടത്. വൈകുന്നേരം ആറ് മണിക്കാണ് ഗര്‍ത്തം സമീപവാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും റവന്യു വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പ്രദേശത്ത് വിശദമായ പരിശോധന നടത്താനായി ഇന്ന് വിദഗ്ധ സംഘമെത്തും. മഴ…

Read More

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയം കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും .1 ശതമാനം കുറവാണ്. കഴിഞ്ഞവര്‍ഷം 99.69% ആയിരുന്നു വിജയം. എല്ലാ വിഷയത്തിലും 61449 പേര്‍ എ പ്ലസ് നേടി. പാല, മാവേലക്കര വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം. ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍. റവന്യൂ ജില്ലകളില്‍ ഏറ്റവുമധികം വിജയം നേടിയത് കണ്ണൂര്‍, 99.87 ശതമാനം….

Read More

    വന്യമൃഗശല്യം: ജനകീയ കമ്മിറ്റി രൂപീകരിക്കുന്നു

    മാനന്തവാടി: വന്യമൃഗശല്യത്തിൽ ขว പൊറുതിമുട്ടിയ തവിഞ്ഞാൽ പഞ്ചായത്തിലെ അയനിക്കൽ, പേര്യ, ആലാറ്റിൽ പ്രദേശവാസികൾ പ്രശ്‌നപരിഹാരത്തിന് അധികാരികളിൽ സമ്മർദം ചെലുത്തുന്നതിൻ്റെ ഭാഗമായി ജനകീയ കമ്മിറ്റി രൂപീകരിക്കുന്നു.   വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, വൈസ് പ്രസിഡൻ്റ് റാബിയ അബ്ബാസ്, അംഗം ലത ബാലൻ എന്നിവർ കർഷകരുമായി സംസാരിച്ചതിനെത്തുടർന്നാണ് ജനകീയ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം.   വന്യമൃഗങ്ങൾ കർഷകർക്ക് കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. പേര്യ, ആലാറ്റിൽ പ്രദേശങ്ങളിൽ വാഴത്തോപ്പുകളിൽ കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടുപോത്തുകൾ വൻ…

    Read More

    തൃശ്ശിലേരി പള്ളി പെരുന്നാൾ സ്വാഗത സംഘം രുപികരിച്ചു.

    മാനന്തവാടി: സർവ്വമത സംഗമഭൂമിയായതൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ യൽദോ മോർബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്നു മുതൽ നാല് വരെ നടത്തും. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർസ്തേഫാനോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് സാമൂഹ്യ സേവനത്തിനുള്ള ബസേലിയൻ പുരസ്കാരം, വിദ്യാഭ്യാസ മേഖലയിൽ വിവിധ നേട്ടങ്ങൾ കൈവരിച്ച വ്യക്തിക്കുള്ള പ്രതിഭാ പുരസ്കാരം, അഗതികളുടെ ആചാര്യൻ ഫാ.ഗീവർഗീസ് കാട്ടുച്ചിറയുടെ   സ്മരണാർത്ഥം ഓൺലൈൻ സുവിശേഷ ഗാന മത്സരത്തിന്റെ പുരസ്കാരം, ബസേലിൻ…

    Read More

    സി പി ഐ എം പോസ്റ്റ് ഓഫീസ് ഉപരോധ സമരം സംഘടിപ്പിച്ചു.

    കൽപ്പറ്റ: കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ സിപിഐഎം നേതൃത്വത്തിൽ കൽപ്പറ്റ പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തി. ചൂരൽമല ദുരന്ത ബാധിതരോടുള്ള കേന്ദ്ര സർക്കാരിൻ്റെ ശത്രുതാപരമായ സമീപനം അവസാനിപ്പിക്കുക, വന്യമൃഗ ആക്രമണ പ്രതിരോധ പ്രവർത്തനത്തിനായി കേരളം സമർപ്പിച്ച 1000 കോടിയുടെ പദ്ധതി അനുവദിക്കുക, 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. രാവിലെ 7 മണിക്ക് ഉപരോധ സമരം ആരംഭിച്ചു. കൽപ്പറ്റ പുതിയ സ്റ്റാൻ്റ് പരിസരത്ത് നിന്നും പ്രകടനം ആരംഭിച്ചു….

    Read More

    യുപി ക്ലാസ് പാസാകാനും ഇനി മിനിമം മാർക്ക് വേണം: മന്ത്രി വി ശിവൻകുട്ടി

    തിരുവനന്തപുരം: യുപി ക്ലാസ് പാസാകാനും ഇനി മിനിമം മാർക്ക് വേണം. എട്ടാം ക്ലാസ്സിൽ സബ്ജക്ട് മിനിമം നടപ്പാക്കിയതിനു പിന്നാലെ അടുത്ത വർഷം മുതൽ 5,6,7 ക്ളാസുകളിലും സബ്ജക്ട് മിനിമം നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എട്ടാം ക്ലാസ്സിൽ സബ്ജക്ട് മിനിമം ഏർപ്പെടുത്തിയതിനെത്തുടർന്ന് വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും രക്ഷിതാക്കളിലും നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു….

    Read More

      കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്

      കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

      Read More

      ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

      വെള്ളമുണ്ട :വെള്ളമുണ്ട സിറ്റി ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് എം എ നിർവഹിച്ചു.ടീ നാസർ അധ്യക്ഷത വഹിച്ചു.സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഹീം ക്ലാസ് നിയന്ത്രിച്ചു. എസ് ഐ കിശോർ. മഹല്ല് ഖത്തീബ് ഫൈസൽ ഫൈസി.ആർ വി നാസർ. സുലൈമാൻ.അസീസ് ടി സാജിർ പി കെ തുടങ്ങിയവർ സംസാരിച്ചു.

      Read More

      വയോജന സംഗമവും നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

      വൈത്തിരി : വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ പൊഴുതന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മുതിർന്ന പൗരൻമാർക്കായി വയോജന സംഗമവും നിയമ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പൊഴുതന വയോജന കൂട്ടായ്മ പ്രസിഡന്റായ എസ്. പി വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ജനമൈത്രി പോലീസ് അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ നിർവഹിച്ചു. വയോജന കൂട്ടായ്മയുടെ സെക്രട്ടറി മൊയ്‌തീൻ സ്വാഗതവും എസ്.പി.സി ജില്ലാ അസി. നോഡൽ ഓഫീസർ കെ. മോഹൻദാസ് വയോജന നിയമത്തെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു. വയോജന…

      Read More