Headlines

കല്‍പ്പറ്റയില്‍ സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി

കല്‍പ്പറ്റ: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓണം ഫെയര്‍ തുടങ്ങി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഷെരീഫ ആദ്യവില്‍പന നടത്തി. കൗണ്‍സിലര്‍മാരായ സി.കെ. ശിവരാമന്‍, രാജാറാണി, ടി. മണി എന്നിവര്‍ പ്രസംഗിച്ചു. വൈത്തിരി അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ രാജേന്ദ്രപ്രസാദ് സ്വാഗതവും ഡിപ്പോ മാനേജര്‍ ആഭ രമേഷ് നന്ദിയും പറഞ്ഞു. ഓണം പ്രമാണിച്ച് ഫെയറില്‍ ദിവസവും രണ്ട് മുതല്‍ നാലു വരെ സബ്‌സിഡിയുള്ളത് ഒഴികെ ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം…

Read More

വികസനത്തിന് പരിഗണന നല്‍കാതെ പദ്ധതികളെയെല്ലാം എതിര്‍ക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കല്‍പറ്റ: സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങള്‍ക്ക് പരിഗണന നല്‍കാതെ, നടപ്പിലാക്കുന്ന എല്ലാ പദ്ധതികളെയും എതിര്‍ക്കുകയാണെങ്കില്‍ അത് സാങ്കേതിക വ്യാവസായിക വികസനത്തിന് തിരിച്ചടിയാവുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. കാസര്‍കോഡ്, വയനാട് ജില്ലകളിലൂടെ അന്തര്‍സംസ്ഥാന പ്രസരണ ശൃംഖലയെ ബന്ധിപ്പിച്ച് വൈദ്യുതി ബോര്‍ഡ് നിര്‍മ്മിക്കുന്ന 400 കെ.വി ഡബിള്‍ സര്‍ക്യൂട്ട് പവര്‍ ഹൈവേയുടെ ടവര്‍ ലൊക്കേഷന്‍ എ.പി 86 മുതല്‍ എ.പി 94 വരെയുള്ള റൂട്ട് കൃഷിയിടങ്ങള്‍ നശിപ്പിക്കുമെന്ന പരാതിയില്‍ ഇടപെട്ടുകൊണ്ടാണ് കമ്മീഷന്‍ ഉത്തരവ്. എന്നാല്‍ പരാതിക്കാരുടെ ഭയാശങ്കകള്‍ ദൂരീകരിക്കണമെന്നും…

Read More

ടൂർ ഓപ്പറേറ്റർമാർ ടൂറിസം കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു

കൽപറ്റ: വയനാട് ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നൂറോളം ടൂര്‍ ഓപ്പറേറ്റേഴ്‌സ് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. ഓള്‍ കേരള ടൂര്‍ പാക്കേജേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഓപ്പറേറ്റര്‍മാര്‍ ജില്ലയില്‍ എത്തിയത്. ജില്ലയിലെത്തുന്ന വിനോദസഞ്ചാരകള്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ഡി.ടി.പി.സി നിര്‍വാഹക സമിതി അറിയിച്ചു. വയനാട് സുരക്ഷിതം എന്ന സന്ദേശവുമായി വിപുലമായ പ്രചരണ പരിപാടികള്‍ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്നുണ്ട്. കര്‍ളാട് ടൂറിസം കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ തരിയോട് ഗ്രാമപഞ്ചായത്ത്…

Read More

ഉരുള്‍പൊട്ടല്‍: മാനന്തവാടി പ്രസ് ക്ലബ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി

കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ദുരന്തബാധിതരില്‍ നാല് കുടുംബങ്ങള്‍ക്ക് മാനന്തവാടി പ്രസ് ക്ലബ് എറണാകുളം വിശ്വ ട്രാന്‍സ്‌ക്രിപ്ഷന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് കാല്‍ ലക്ഷം രൂപ വീതം നല്‍കും. ഇതിനായി ഒരു ലക്ഷം രൂപയുടെ ചെക്ക് ചുണ്ടേല്‍ പാരിഷ് ഹാളില്‍ വയനാട് പ്രസ്‌ക്ലബും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംഘടിപ്പിച്ച ‘കരുതലായവര്‍ക്ക് സ്‌നേഹാദരം’ പരിപാടിയില്‍ റവന്യു മന്ത്രി കെ. രാജനു കൈമാറി. മാനന്തവാടി പ്രസ് ക്ലബ് പ്രസിഡന്റ് അരുണ്‍ വിന്‍സന്റ്, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, മറ്റു…

Read More

കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

മീനങ്ങാടി: സിപിഎമ്മും ആർഎസ്എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മതേതര കേരളത്തിന് അപകടവും അപമാനവുമാണെന്ന് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. മടിയിൽ കനമുള്ളതുകൊണ്ടും പലതും മറക്കാൻ ഉള്ളതുകൊണ്ടുമാണ് മുഖ്യമന്ത്രി മൗനം വെടിയാത്തതും ക്രമസമാധാന ചുമതലയുള്ള എ ഡിജിപിയെ മാറ്റിനിർത്താൻ തയ്യാറാകാത്തതും. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലംകോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ ഇ വിനയൻ ഉദ്ഘാടനം…

Read More

യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമവും ഫസ്റ്റ്-എയ്ഡ് കിറ്റ് വിതരണവും നടത്തി

കമ്പളക്കാട് : മുസ്ലിം യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി വൈറ്റ് ഗാർഡ് സംഗമം നടത്തി. വൈറ്റ് ഗാർഡ് സംഗമത്തിൽ കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റൽ മാനേജ്മെൻറ് വൈറ്റ് ഗാർഡ് വൊളൻ്റിയർമാർക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്തു. ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ വൈറ്റ് ഗാർഡ് നൽകിയ സേവനത്തെ പ്രശംസിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഇബ്രാഹിം നെല്ലിയമ്പം അധ്യക്ഷത വഹിച്ചു . ആരോഗ്യ ഗ്രൂപ്പ്…

Read More

സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്കേറ്റു.

കൽപറ്റ: വെള്ളാരംകുന്നിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരൻ ജെൻസണും സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് പരുക്കേറ്റ ജെൻസണെ മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരാണ് ഉരുൾപൊട്ടലിൽ മരിച്ചത്

Read More

മുണ്ടക്കൈ ദുരന്തം: ജനതാദൾ എസ് പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: വയനാട്ടിലെ വികസന പ്രവർത്തനങ്ങൾ ഉയർത്തുന്ന പ്രാഥമിക പാരിസ്ഥിതിക ആശങ്കകൾ മുൻ നിർത്തി ‘വയനാട്:മണ്ണും മനുഷ്യനും’ എന്ന വിഷയത്തിൽ മുണ്ടക്കൈ ദുരന്തപശ്ചാത്തലത്തിൽ ജനതാദൾ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിമ്പുമ്മൽ യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാർ ജനതാദൾ എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എചോം ഗോപി വിഷയാവതരണം നടത്തി. ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ്‌ അസീസ് കെ അധ്യക്ഷത വഹിച്ചു. രാജൻ ഒഴക്കോടി, നിസാർ പള്ളിമുക്ക്,ഉമ്മറലി പുളിഞ്ഞാൽ,റെജി കെ, ഉമർ പുത്തൂർ,ലോകനാഥൻ…

Read More

40 ലക്ഷത്തിന്റെ ന്യൂട്രിമിക്സ് ഉല്പാദനകേന്ദ്രം വെള്ളമുണ്ടയിൽ സജ്ജമായി

വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി അനുവദിച്ച നാല്പത് ലക്ഷം രൂപ വിനിയോഗിച്ച് വെള്ളമുണ്ട എട്ടേനാലിൽ നിർമ്മിച്ച സ്നേഹദീപം ന്യൂട്രിമിക്സ് ഉല്പാദനകേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഉല്പാദന യന്ത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ.കെ,പഞ്ചായത്തംഗം റംല മുഹമ്മദ്‌, സി.ഡി.എസ് ചെയർപേഴ്സൺ സജ്ന ഷാജി, എൻ.കെ മോഹനൻ മാസ്റ്റർ, വിനോദ്…

Read More

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തരുവണ: നാഷണൽ ആയുഷ് മിഷൻ കേരള ഹോമിയോപതി വകുപ്പിന്റെ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് തരുവണയിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ സീനത് വൈഷ്യൻ അദ്ധ്യക്ഷം വഹിച്ചു.ഡോ.വിനീത സ്വാഗതവും എച്.എം.സി.മെമ്പർ ഉസ്മാൻ പള്ളിയാൽ നന്ദിയും പറഞ്ഞു.കെ.എം.അബ്ദുള്ള ഹാജിയെ ക്യാമ്പിൽ വെച്ചു സുധി രാധാകൃഷ്ണൻ ആദരിച്ചു.സി.മമ്മുഹാജികെ.എം.അബ്ദുല്ലഹാജി രവീന്ദ്രൻ,തുടങ്ങിയവർ സംസാരിച്ചു.

Read More