നൂതന സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പദ്ധതി തയ്യാറാക്കും; ക്രാഫ്റ്റ് വില്ലേജ് മാതൃക-പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണനക്ക് നല്‍കും.
കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല-അട്ടമല പ്രദേശങ്ങളിലെ സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള നൂതന പദ്ധതികള്‍ തയ്യാറാക്കുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. എസ് കൃപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംരംഭകരുടെ അറിയിച്ചു. പുനരധിവാസ ടൗണ്‍ ഷിപ്പ് യാഥാര്‍ത്ഥ്യമാവുന്നതോടെ മേഖലയിലെ വികസനം ലക്ഷ്യമാക്കിയുള്ള ക്രാഫ്റ്റ് വില്ലേജ് മാതൃക, ദുരന്ത മേഖലയിലെ സംരംഭകര്‍ക്കായുള്ള പദ്ധതികള്‍ സര്‍ക്കാറിന്റെ പരിഗണനയിലേക്ക് നല്‍കുമെന്നും യോഗത്തില്‍ അറിയിച്ചു. ജീവനോപാധി ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണം, കുടുംബശ്രീ, ബാങ്ക്, കൃഷി, ക്ഷീരം, മൃഗസംരക്ഷണം, ജി.എസ്.ടി തുടങ്ങി വിവിധ…
