Headlines

ബത്തേരി മദീന മഖ്ദൂമിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

മൂലങ്കാവ്: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരവും ലഭിച്ച വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് സുൽത്താൻബത്തേരി മൂലങ്കാവ് ഓടപ്പള്ളം മദീന മഖ്ദൂമിൽ സ്വീകരണം നൽകി. സ്ഥാപനത്തിന്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി ജുനൈദ് കൈപ്പാണി നന്ദി പ്രസംഗം നടത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ ജനറൽ സെക്രട്ടറി ഹംസ അഹ്സനി ഓടപ്പള്ളം അധ്യക്ഷത വഹിച്ചു. അസ്ഹറുദ്ധീൻ അഹ്‌സനി,…

Read More

രണ്ടര വയസുകാരന്‍ കനാലില്‍ മുങ്ങി മരിച്ചു

  പനമരം: രണ്ടര വയസുകാരന്‍ കനാലിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. പനമരം പരക്കുനി മഞ്ചേരി ഷംനാജിന്റേയും ഷബാനയും ഇളയ മകനായ മുഹമ്മദ് ഹയാന്‍ ആണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്ത് കൂടെ ജലസേചനാര്‍ത്ഥമുള്ള കനാല്‍ പോകുന്നുണ്ട്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കാനാലില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.കാർഷിക ആവശ്യത്തിന് വെള്ളമെത്തിക്കുന്ന കനാൽ ആയതിനാൽ പമ്പിങ് കഴിഞ്ഞ ഉടനെയാണ് ഹയാൻ കനാലിലേക്ക് വീണതെന്ന് കരുതുന്നു. വീണയുടൻ ഒഴുക്കിൽ പെട്ട ഹയാനെ വീടിന് സമീപത്തു നിന്നും അൻപത് മീറ്ററോളം ദൂരെ…

Read More

പേരിയ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം: മാനന്തവാടി താലൂക്ക് ലോറി ഓണഴ്‌സ് അസോസിയേഷൻ

മാനന്തവാടി: പേരിയ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് മാനന്തവാടി താലൂക്ക് ലോറി ഓണഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാസങ്ങളായി പേരിയ വഴിയുള്ള യാത്ര ഇല്ലാതായിട്ട്. റോഡ് തകർന്നതിനു ശേഷം റോഡ് പണി ഇഴഞ്ഞ് നീങ്ങുന്ന സ്ഥിതിയിലാണ്. റോഡ് പണി ഉടനടി തീർത്തു റോഡ് ഉടൻ തുറന്നു കൊടുക്കണമെന്നും വാഹനങ്ങൾ കുറ്റ്യാടി വഴിയും ബോയ്‌സ് ടൗൺ വഴിയും പോകുന്നത് ഏറെ ഗതാഗത തടസത്തിനും അപകടത്തിനും കാരണമാകുന്നുണ്ടെന്നും ലോറി ഓണഴ്സ് അസോസിയേഷൻ. ആയതിനാൽ എത്രയും പെട്ടെന്ന് റോഡ് പണിതീർത്ത് ഗതാഗത യോഗ്യമാക്കണമെന്ന്…

Read More

വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യും: പ്രിയങ്ക ഗാന്ധി

ബത്തേരി: വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലെ കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടുകാർ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. രാഹുൽ ഗാന്ധി വയനാടിന്റെ എം. പി. ആയിരിക്കുമ്പോൾ അത് സാധ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വയനാട്ടിലെത്തിയപ്പോഴാണ് ബുദ്ധിമുട്ടുന്ന ജനങ്ങളെ എങ്ങനെയാണ് ഈ ജനത സഹായിക്കുന്നതെന്ന് മനസിലായത്. വയനാട്ടുകാർ…

Read More

തെരുവ്നായ ശല്യത്തിന് അടിയന്തിര പരിഹാരം കാണണം: യൂത്ത് ലീഗ്

മാനന്തവാടി : ടൗണിലും പ്രാന്തപ്രദേശങ്ങളിലും വര്‍ദ്ധിച്ചു വരുന്ന തെരുവ്നായ ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നും അടിയന്തിരവും ശാശ്വതവുമായ പരിഹാരം കാണണമെന്നും മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാത്രം വിവിധ സ്ഥലങ്ങളില്‍ നിന്ന് നായകളുടെ കടിയേറ്റ് നാലോളം പേരാണ് മാനന്തവാടിയില്‍ ചികിത്സ തേടിയെത്തിയതത്. സ്ക്കൂള്‍,മദ്രസ വിദ്യാര്‍ത്ഥികള്‍ ഏതു സമയവും നായയുടെ ആക്രമണം പ്രതീക്ഷിച്ച് ഭീതിയോടെയാണ് പോയി വരുന്നത്. നായകളുടെ കൂട്ട ആക്രമണത്തില്‍ ആരുടെയെങ്കിലും ജീവന്‍ പൊലിഞ്ഞാല്‍ മാത്രമാണോ അധികൃതര്‍ ഇടപെടൂ എന്നും…

Read More

രാഹുലിനെ തകര്‍ക്കാന്‍ ബി.ജെ.പിയുടെ ആസൂത്രിത നീക്കം: പ്രിയങ്ക

പൊഴുതന: രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും തകര്‍ക്കാന്‍ ബി.ജെ.പി ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്ന് വയനാട് ലോക്സഭാ മണ്ഡലം ഐക്യജാനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി പ്രസ്താവിച്ചു. പൊഴുതനയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച കോര്‍ണര്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പിയുടെ വര്‍ഗീയ, മുതലാളിത്ത പ്രീണന രാഷ്ട്രീയത്തിനെതിരെ പോരാടുന്നത് കൊണ്ടാണ് രാഹുല്‍ ബി.ജെ.പിയുടെ ശത്രുവായത്. അദ്ദേഹം സ്‌നേഹത്തെക്കുറിച്ചും ഐക്യത്തെകുറിച്ചും പറയുമ്പോള്‍, മോദി വെറുപ്പിനെക്കുറിച്ചും സംഹാരത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ നില്‍ക്കുന്നതാണ് രാഹുലിനെ ആക്രമിക്കാന്‍ ബി.ജെ.പിക്ക് ഹേജുവായതെന്നും അവര്‍…

Read More

ജനശക്തിപാർട്ടി പിന്തുണ പ്രിയങ്ക ഗാന്ധിക്ക്

മാനന്തവാടി: നവംബർ 13 നടക്കുന്ന ഉപതിരഞ്ഞെടുപ്പൽ ജനശക്തിപാർട്ടി സംസ്ഥാനഘടകം വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് പിൻതുണ നൽകും. നീതിനിഷേധങ്ങൾക്കും ഭരണഘടന ലംഘനങ്ങൾക്കുമെതിരെ 2025 ജനുവരി മുതൽ നീതി സമരങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനത്ത് രാഷ്ട്രീയ – ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ നീതിനിഷേധങ്ങൾ വർദ്ധിച്ച് വരികയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. വയനാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിക്ക് പിൻതുണ നൽകുന്നതായും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മുണ്ടേല പ്രസാദ്, വൈസ് പ്രസിഡന്റ് പി.ജെ ജോൺ മാസ്റ്റർ,…

Read More

എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധ പ്രകടനം നടത്തി

കൽപറ്റ: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കുടിശികയായ ക്ഷാമ ബത്ത അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്. ഇ.ടി. ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും, അധ്യാപകരും സിവിൽസ്റ്റേഷനു മുന്നിൽ പ്രകടനം നടത്തി. കെ.എസ് .ടി.എ സംസ്ഥാന സെക്രട്ടറി പിജെ ബിനേഷ് ഉദ്ഘാടനം ചെയ്തു . എൻ.ജി .ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ രാജേഷ് സ്വാഗതവും കെ.ജി .ഒ.എ ജില്ലാ സെക്രട്ടറി കെ. ജി. പത്മകുമാർ നന്ദിയും പറഞ്ഞു

Read More

പട്ടിക ജാതി-പട്ടിക വർഗ വിദ്യാർഥികൾക്ക് ബാങ്ക് അക്കൗണ്ടുമായി കേരള ബാങ്ക് കുഞ്ഞോം സ്കൂളിൽ

മാനന്തവാടി: കുഞ്ഞോം ഗവ. ഹൈസ്കൂളിലെ പട്ടിക ജാതി – പട്ടിക വർഗ വിദ്യാർഥികൾക്ക് ഇനി സംസ്ഥാന സർക്കാരിൻ്റെ ഇഗ്രാൻ്റ്സ് വഴിയുള്ള സാമ്പത്തിക സഹായം അവരവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. സ്കൂൾ അധ്യാപകരുടെ ശ്രമഫലമായി കേരള സംസ്ഥാന സഹകരണ ബാങ്ക് കോറോം ശാഖയുടെ നേതൃത്വത്തിലാണ് സ്കൂളിൽ നേരിട്ടെത്തി കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് നൽകിയത്. കേരള ബാങ്ക് കോറോം ശാഖ മാനേജർ ബിജു എബ്രഹാം സേവിങ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കൈമാറി. സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൽ ഗഫൂർ എ കെ…

Read More

ഉരുള്‍ ദുരന്തം: സൗജന്യ ഇന്‍വര്‍ട്ടര്‍-ബാറ്ററി യൂണിറ്റ് വിതരണം ഇന്ന്.

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിത കുടുംബങ്ങളില്‍നിന്നുള്ളതില്‍ 20 വിദ്യാര്‍ഥികള്‍ക്ക് ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സൗജന്യമായി ഇന്‍വര്‍ട്ടര്‍-ബാറ്ററി യൂണിറ്റ് നല്‍കുന്നു. വെള്ളാര്‍മല ഹൈസ്‌കൂളിലെ 13 ഉം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴും വിദ്യര്‍ഥികള്‍ക്കാണ് യൂണിറ്റ് നല്‍കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികൾ കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികളില്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചവര്‍ക്കാണ് യൂണിറ്റ് നല്‍കുന്നത്. വിതരണോദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് മൂപ്പൈനാട് സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹാളില്‍ നടത്തും. ഓഫീസ്, ലാബ് പ്രവര്‍ത്തനം സുഗമമാക്കുന്നതിന്…

Read More