കമ്മ്യൂണിറ്റി ബൈസിക്കിള്‍ റൈഡ് നടത്തി.

കല്‍പ്പറ്റ: വയനാട് ബൈക്കേഴ്‌സ് ക്ലബ്, ബത്തേരി ഗ്രാന്‍ഡ് ഐറിസ് ഹോട്ടല്‍, ബത്തേരി രാജരാജേശ്വര കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി ബൈസിക്കിള്‍ റൈഡ് നടത്തി. ഉത്തരവാദ ടൂറിസം, കായിക മേഖലകള്‍ക്കു പുത്തന്‍ ഉണര്‍വുപകരുകയെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റയില്‍നിന്നു ബത്തേരിക്കായിരുന്നു റൈഡ്. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഫഌഗ് ഓഫ് ചെയ്തു. സൈക്ലിസ്റ്റുകള്‍ക്കൊപ്പം അദ്ദേഹം റൈഡില്‍ പങ്കെടുത്തു. സമാപനയോഗം ബത്തേരിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി മുഖ്യാതിഥിയായി. വയനാട്…

Read More

ജീവശ്വാസം പകരാൻ ഐ സി എഫ്, ഓക്സിജൻ പ്ലാന്റ് സമർപ്പണം ഇന്ന്

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കേരളത്തിന് നൽകുന്ന ഓക്സിജൻ പ്ലാന്റുകളിൽ രണ്ടാമത്തേതിൻ്റെ സമർപ്പണം നാളെ (തിങ്കൾ- സെപ്തംബർ 9) ന് നടക്കും. വയനാട് മെഡിക്കൽ കോളജിനു വേണ്ടി നിർമിച്ച ഓക്സിജൻ പ്ലാന്റാണ് ഉദ്‌ഘാടനത്തിനു സജ്ജമായിരിക്കുന്നത്. രാവിലെ 10.30 ന് പ്ലാൻ്റിൻ്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും. മന്ത്രി ഒ.ആർ കേളു സ്വിച്ച്ഓൺ കർമംനിർവഹിക്കും. കേരള ഹജ്ജ്കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. 1200 LPM…

Read More

കര്‍ഷക കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ നടത്തി

പുല്‍പ്പള്ളി: കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ടൗണില്‍ സായാഹ്ന ധര്‍ണ നടത്തി. സബ് രജിസ്ട്രാര്‍ ഓഫീസ് മുള്ളന്‍കൊല്ലിക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, വര്‍ധിക്കുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, സഹകരണ ബാങ്കുകളിലെ പലിശരഹിത വായ്പകള്‍ പുനഃസ്ഥാപിക്കുക, കടാശ്വാസ കമ്മീഷന്‍ കര്‍ഷകര്‍ക്ക് അനുവദിച്ച വായ്പ ഇളവ് ബാങ്കുകള്‍ക്ക് ലഭ്യമാക്കുക, സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. കെപിസിസി നിര്‍വാഹക സമിതിയംഗം കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്തു….

Read More

കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നടത്തി.

കൽപറ്റ: സഹകരണ മേഖലയുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനും സ്വതന്ത്രമായി ജോലി ചെയ്യുന്നതിനുമുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണെന്ന് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഐ.സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മുണ്ടക്കൈ ചൂരൽമല ദുരിത ബാധിതർക്കുള്ള സഹായം വിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പി കെ ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജയേഷ് ഉന്നത…

Read More

വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാപ് സംഘടിപ്പിച്ചു.

വെങ്ങപ്പളളി : വയോജനങ്ങളുടെ ശാരീരിക മാനസികാരോഗ്യപ്രശ്നങ്ങൾ ആയുഷ് സംവിധാനത്തിലൂടെ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് മൂരിക്കാപ്പിൽ വയോജന ആയുർവേദ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. നാഷനൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ് , വെങ്ങപ്പള്ളി ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ മുരിക്കാപ്പ് ജി.ഡബ്ല്യു.എൽപി സ്കൂളിൽ നടന്ന ചടങ്ങ് വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ രേണുക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.നാസർ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപഴ്സൺ…

Read More

വൈറ്റ് ഗാർഡ് പ്രവർത്തകരെ ആദരിച്ചു.

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ദുരന്ത പ്രദേശത്തു സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങൾ നടത്തിയ വൈറ്റ് ഗാർഡ് പ്രവർത്തകരെ ആരോഗ്യ ഹോസ്പിറ്റൽ ആദരിച്ചു. പ്രവർത്തകർക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ, സി എൽ എസ് ട്രെയിനിങ് എന്നിവ നൽകുകയും ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഫസൽ. സി എച്ച്, പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കാട്ടി ഗഫൂർ, ആരോഗ്യ ഡയറക്ടർ ഡോ. മുഹമ്മദ്‌ സാജിദ്, മാനേജർ അഭിലാഷ് ഡേവിഡ്, ഷുക്കൂർ…

Read More

എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റ ഒരു വര്‍ഷം നീണ്ട സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് സമാപനം

കല്‍പറ്റ: എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ട സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം അഭി. മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവ് നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ജോയിപിണക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ പത്മശ്രീ ഡോ. സഗ്ദിയോയെ ആദരിച്ചു. ജോണ്‍സന്‍ കിഴക്കേപുരയ്ക്കല്‍, സോജന്‍ പൊന്‍വേലില്‍ മദര്‍ ലിയ ടോം എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു. മാത്യു പാണാടന്‍ യോഗത്തിന് നന്ദി അര്‍പ്പിച്ചു.

Read More

ജനദ്രോഹ നിയമങ്ങള്‍ അംഗീകരിക്കില്ല; കത്തോലിക്ക കോണ്‍ഗ്രസ്

സുല്‍ത്താന്‍ ബത്തേരി: ഇഎസ്എയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ബാധകമാക്കുന്ന ജനദ്രോഹ നിയമങ്ങള്‍ അംഗീകരിക്കില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍. ഇഎസ്എ വിജ്ഞാപനത്തിനെതിരേ കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി സംഘടിപ്പിച്ച ജാഗ്രതാദിനാചരണം മൂലങ്കാവ് സെന്റ് ജോര്‍ജ് ഇടവകയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും സാധാരണക്കാരുടെ ജീവിതോപാധികളെയും ബാധിക്കുന്ന നിയമങ്ങള്‍ ജനവിരുദ്ധമാണ്. വികസിത രാജ്യങ്ങളും വ്യവസായിക രാജ്യങ്ങളും കാര്‍ബണ്‍ തുലിത പരിപാടിയുടെ ഭാഗമായി അവികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ബഹുരാഷ്ട്ര…

Read More

റോഡ് പണിക്കിടെ മതിൽ തകർന്ന് വീണു അഥിതി തൊഴിലാളി മരണപ്പെട്ടു.

ബത്തേരി: സുൽത്താൻ ബത്തേരി-താളൂർ അന്തർ സംസ്ഥാന റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കോളിയാടി അച്ഛൻ പടി ഭാഗത്ത് ഡ്രൈനേജ് എടുക്കുന്നതിനിടയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു.ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനി യുടെ തൊഴിലാളി ആസ്സാം സ്വദേശി NILAKANTA MANDAL ആണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ

Read More

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചു

മാനന്തവാടി: അസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് തല കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കാട്ടിക്കുളം മാവര ഡയറി ഫാമിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി അധ്യക്ഷത വഹിച്ച പരിപാടിയിൽ തിരുനെല്ലി ബ്ലോക്ക് ഡിവിഷൻ മെംബർ ബി. എം.വിമല, തിരുനെല്ലി പഞ്ചായത്ത് എട്ടാം വാർഡ് മെംബർ പ്രഭാകരൻ എം,മാനന്തവാടി സീനിയർ വെറ്റിറിനറി സർജൻ ഇൻ ചാർജ് ഡോ.ഫഹ്മിദ, മാവര…

Read More