ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു.

ചെന്നലോട്: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, തരിയോട് ഗ്രാമപഞ്ചായത്ത്, ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി തരിയോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, ചെന്നലോട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരിഷ് ഹാളിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ്‌ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സ്മിത കെ ബോധവൽക്കരണ ക്ലാസ് എടുത്തു. 72 വയസ്സിലും പൂർണ്ണ ആരോഗ്യത്തോടെ…

Read More

പോസ്റ്റർ പ്രകാശനം ചെയ്തു

മാനന്തവാടി: സെപ്റ്റംബർ 8 ലോക ഫിസിയോതെറാപ്പി ദിനത്തിന്റെ ഭാഗമായി കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പി കോർഡിനേഷൻ (KAPC) വയനാട് ജില്ലയിൽ നടത്തുന്ന വാരാഘോഷ പരിപാടികളുടെ ജില്ലാ തല ഉത്ഘാടനവും “നടുവേദന ചികിത്സ ഫിസിയോതെറാപ്പിയിലൂടെ” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റർ പ്രകാശനവും ബഹുമാനപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പു മന്ത്രി ഒ ആർ കേളു നിർവഹിച്ചു. ലോക ഫിസിയോതെറാപ്പി ദിനത്തോട് അുബന്ധിച്ച് സൗജന്യ ഫിസിയോതെറാപി ക്യാമ്പുകൾ, ബോധവൽകരണ ക്ലാസുകൾ എന്നിവ ആണ് വയനാട് ജില്ലയിൽ നടത്തുന്ന പരിപാടികൾ.. KAPC…

Read More

സാക്ഷരതാ ദിനാചരണവും ആദരായനവും സംഘടിപ്പിച്ചു

പനമരം: പനമരം ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച അന്തർദേശീയ സാക്ഷരതാ ദിനാചരണവും ആദരായനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സുഷമ ഇ അധ്യക്ഷത വഹിച്ചു. പ്രേരക് സൽമ വി, ജോബെഷ് എ. ജി, ഷമീം വി തുടങ്ങിയവർ സംസാരിച്ചു.പത്താം തരം തുല്യതാ പഠിതാക്കളിൽ മുതിർന്ന അംഗമായ രജനി പി.കെ യെ ചടങ്ങിൽ ആദരിച്ചു. അക്ഷര ജ്ഞാനത്തിന്റെ പ്രധാന്യവും, മഹത്വവും ഉദ്ഘോഷിക്കാനുള്ള ദിവസമാണ് സെപ്റ്റംബർ എട്ടു സാക്ഷരതദിനമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു….

Read More

ഓണം ഫെയര്‍ ആരംഭിച്ചു; വിലക്കുറവില്‍ അവശ്യ വസ്തുക്കള്‍ ലഭിക്കും

ബത്തേരി : ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണം ഫെയറുകള്‍ ആരംഭിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു സുല്‍ത്താന്‍ ബത്തേരിയില്‍ നിര്‍വ്വഹിച്ചു. ഐസക് സ്‌ക്വയറിലാണ് ഫെയര്‍, ഓണക്കാലത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയുന്നതിനും പൊതുജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുമാണ് ഓണം ഫെയര്‍ ആരംഭിച്ചത.് ഇത് പൊതുജനങ്ങള്‍ക്ക് ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. സുല്‍ത്താന്‍…

Read More

തലപ്പുഴ അനധികൃത മരം മുറി; യൂത്ത് കോൺഗ്രസ് ഡിഎഫ്ഒയെ ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡി എഫ് ഒ

തലപ്പുഴ അനധികൃത മരം മുറി; യൂത്ത് കോൺഗ്രസ് ഡിഎഫ്ഒയെ ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡി എഫ് ഒ* മാനന്തവാടി: നോർത്ത് വയനാട് ഡിവിഷൻ ബേഗൂർ റേഞ്ചിലെ തവിഞ്ഞാൽ നാൽപത്തിമൂന്നിലെ വനമേഖലയിൽ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ റിസർവ് വനത്തിൽ നിന്ന് സോളാർ ഫെൻസിംങ്ങ് നിർമാണവുമായി ബന്ധപ്പെട്ട് വനപാലകർ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ഡി എഫ് ഒ ഓഫീസ് ഉപരോധിച്ചു.എഴുപത്തിമൂന്ന് മരങ്ങളാണ് മുറിച്ചു…

Read More

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ്

മാനന്തവാടി : മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് നടത്താനിരുന്ന ആഘോഷ പരിപാടികൾ മാറ്റിവെച്ച് അതിനായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ് വയനാട് ജില്ലാ കമ്മിറ്റി. ഫാൻസ് സ്റ്റേറ്റ് കമ്മിറ്റി അംഗം ടി.പി.സുന്ദരൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിക്ക് തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി ചന്ദ്രൻ, അസീസ് വാളാട്, ജോയ്സി ഷാജു, ഫാൻസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ വി.ഇ, രമേഷ് കുമാർ, ജോസ് ടി.എ, നിതിൻ…

Read More

വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തിൽ ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ ജി.എ.ഡി, മാനന്തവാടി വയോജനങ്ങൾക്കായി ഒരു മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് മാനന്തവാടി ഗവ. യു.പി സ്കൂ‌ളിൽ സംഘടിപ്പിച്ചു. ഗവ. ആയുർവേദ ഡിസ്പെൻസറി, മാനന്തവാടി മെഡിക്കൽ ഓഫീസർ ഡോ. ഗണേഷ്. ആർ സ്വാഗതമാശംസിച്ചു. മാനന്തവാടി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ…

Read More

വയനാട് തുരങ്കപാത നിര്‍മാണം ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക് 1341 കോടിയുടെ കരാര്‍

കൽപ്പറ്റ : ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്കപാതയുമായി സംസ്ഥാനസർക്കാർ മുന്നോട്ട്. പദ്ധതിയുടെ നിർമാണക്കരാർ നല്‍കുന്നതിനുള്ള ടെൻഡർ വ്യാഴാഴ്ച തുറന്നു. ഭോപാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍കോണ്‍ കമ്പനിക്ക്ക്കാണ് നിർമ്മാണക്കരാർ ലഭിച്ചിരിക്കുന്നത്. 1341 കോടി രൂപയ്ക്കാണ് കരാർ. നിർമാണക്കരാറിനായി 13 കമ്പനിക്കളാണ് ടെൻഡർ നല്‍കിയിരുന്നത്. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ പണിയുന്ന പാലത്തിന്റെ കരാർ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയല്‍ ഇൻഫ്ര കണ്‍സ്ട്രക്ഷൻ കമ്പനിക്ക് ലഭിച്ചു. 80.4 കോടി രൂപയാണ് കരാർ. ടെൻഡർ തുറന്ന സാഹചര്യത്തില്‍ കരാർ ഒപ്പുവെക്കുന്നതോടെ വൈകാതെ പ്രവൃത്തി ആരംഭിക്കാനാകുമെന്ന് ലിന്റോ…

Read More

ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയം: ആം ആദ്മി പാർട്ടി

കൽപറ്റ: ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്ന ഐജി ലക്ഷ്മണനെ ട്രെയിനിങ് കോളേജിൽ നിയമിക്കുന്നത് വഴി ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമായി മാറി എന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ല കമ്മിറ്റി. മോൺസൺ മാവുങ്കൽ കേസിൽ ഐജി ലക്ഷ്മണൻ തന്റെ സ്റ്റാഫിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിട്ടും ട്രെയിനിങ് കോളേജിൽ നിയമനം നൽകിയതും ഭരണ കക്ഷി എം എൽ എ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വളരെ ഗൗരമേറിയ ആരോപണങ്ങൾ ഉന്നയിച്ചിട്ടും അവരെ സംരക്ഷിക്കുന്ന തരത്തിൽ ഉള്ള…

Read More

മുഖ്യമന്ത്രി കേരളത്തിലെ പൊലീസിനെ ക്രിമിനൽവൽക്കരിക്കുന്നു: സി.എച്ച് ഫസൽ.

പനമരം: മറ്റു സംസ്ഥാനങ്ങൾക്ക് പോലും എന്നും മാതൃകയായിരുന്നു കേരള പൊലീസെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻ്റെ ഓഫിസും ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരെ സംരക്ഷിക്കുന്ന സ്ഥാപനമായി മാറിയിരിക്കുകയാണെന്നും സത്യസന്ധരായ പൊലീസുകാർക്കു കൂടി പേര് ദോഷം വരുത്തുകയാണ് മുഖ്യമന്ത്രിയുടെ തരം താഴ്ന്ന ഈ പ്രവർത്തികളെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ പറഞ്ഞു. ആർ.എസ്.എസ് ൻ്റെ തിട്ടൂരം അനുസരിച്ച് പ്രവർത്തിക്കുന്ന പോലീസിനെതിരെ നടപടി എടുക്കാതെ അവരെ സംരക്ഷിക്കുന്ന സമീപനമാണെങ്കിൽ…

Read More