മേയാൻ വിട്ട പശു കിടാവിനെ കടുവ കൊന്നു.

മേയാൻ വിട്ട പശു കിടാവിനെ കടുവ കൊന്നു. പുൽപ്പള്ളിക്കടുത്ത കുറുവാ ദ്വീപിനടുത്ത് ചെറിയമല രാഘവന്റെ മൂന്നു വയസ്സ് പ്രായമുള്ള പശു കിടാവിനെയാണ് കടുവ കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് ചെറിയ മല വനമേഖലയിൽ വെച്ചാണ് സംഭവം. വനപാലകർ സ്ഥലത്തെത്തി . പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണ്. പ്രദേശത്ത് നിരീഷണ ക്യാമറകൾ സ്ഥാപിച്ചു.

Read More

    ഭരണഭാഷ വാരാചരണം സമാപിച്ചു

    ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.സി അശോകൻ മലയാള ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണം നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ എൻ ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഇൻചാർജ് പി ഷാജിത, എം.കെ രാജേന്ദ്രൻ, വി.പി അബ്ദുൽ സലിം, എ കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച…

    Read More

      നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്ററും ട്രാൻസ്ഫോർമറും പി.ടി ഉഷ എം.പി ഉദ്ഘാടനം ചെയ്തു

      നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ദൈനംദിന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ജനറേറ്ററും ട്രാൻസ്ഫോർമറും സ്പോർട്സ് ഇൻജുറി ക്ലിനിക്കും രാജ്യസഭാ എപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പത്മശ്രീ ഡോ. പിടി ഉഷ ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് 58.5 കെ.വി. ജനറേറ്ററും 100 കെ.വി.എ ട്രാൻസ്ഫോർമറും ലഭ്യമാക്കിയത്. ഇതോടെ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ചികിത്സകൾക്കും പരിശോധനകൾക്കും നിരന്തര വൈദ്യുതി വിതരണം ഉറപ്പാക്കാൻ സാധിക്കും.   കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയതായി…

      Read More

        ദേശീയ ബാലിക ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

        ബത്തേരി: ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി ട്രൈബൽ ജി.ആർ സിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി വാകേരി പ്രീ- മെട്രിക് ഹോസ്റ്റലിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം, പോക്സോ കേസുകളിലെ നിയമപരമായ വശങ്ങൾ, മൊബൈൽ അഡിക്ഷൻ, വ്യക്തി ശുചിത്വം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് അവബോധം നൽകി. 55 ഓളം വിദ്യാർത്ഥികൾ ബോധവത്കരണ ക്ലാസ്സിൽ പങ്കെടുത്തു. ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർ എൻ. ബി ഗീത, കമ്മ്യൂണിറ്റി കൗൺസിലർമാരായ കെ.പി ബബിത, സഖി സെന്റർ അഡ്മിനിസ്ട്രേറ്റർ…

        Read More

          സേവനമാതൃക തീർത്ത് എൻ. എസ്. എസ് യുവത

          മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജിലെ ഈ വർഷത്തെ എൻ. എസ്. എസ് സപ്ത ദിന ക്യാമ്പ് വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.   ഡിസംബർ 25 മുതൽ 31 വരെ മാനന്തവാടി ഗവ. യു. പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തുരുമ്പെടുത്ത് ഉപയോഗിക്കാതിരുന്ന 1 ലക്ഷത്തോളം രൂപയുടെ മൂല്യം വരുന്ന ഫർണിച്ചറുകൾ ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഉപയോഗ യോഗ്യമാക്കി. ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡുകളുടെ തരം തിരിക്കൽ, മാലിന്യ കൂമ്പരമായി…

          Read More

            ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ മാമോഗ്രാഫി സേവനം.

            മേപ്പാടി: സ്ത്രീകളിലെ സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിനും കൃത്യമായ രോഗനിർണയം ഉറപ്പാക്കുന്നതിനുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ അത്യാധുനിക മാമോഗ്രാഫി സംവിധാനത്തിന്റെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു. റേഡിയോളജി ആൻഡ് ഇമേജിങ് സയൻസസ് വിഭാഗത്തിന്റെ കീഴിൽ ആരംഭിച്ച പുതിയ സംവിധാനം സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ രംഗത്ത് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്. സ്തനാർബുദ നിർണയത്തിനും സ്ക്രീനിംഗിനുമായി ഒരുക്കിയിരിക്കുന്ന വിഭാഗത്തിൽ സ്ക്രീനിംഗ് മാമോഗ്രാഫി, ഡയഗ്നോസ്റ്റിക് മാമോഗ്രഫി, 2D മാമോഗ്രഫി, സ്റ്റീരിയോടാക്ടിക് ബയോപ്സി,…

            Read More

            ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും

            ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും -മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ   ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി).   ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ നിർമിച്ച 24 വീടുകളടങ്ങിയ ഭവന സമുച്ചയത്തിനൊപ്പമാണ് സൗരോർജജവും കാറ്റാടിപാടവും പ്രയോജനപ്പെടുത്തുന്നത്.   വീട് നിർമിക്കുക എന്നതിന് ഉപരിയായി പകൽ…

            Read More

            ബി.എ ജേണലിസത്തിൽ മൂന്ന് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി മിമി മെറിൻ ജോൺ

            കൊളഗപ്പാറ: മൈസൂരു യൂണിവേഴ്സിറ്റിയിൽ നിന്നു ബി.എ ജേണലിസത്തിൽ മൂന്ന് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കിയ മിമി മെറിൻ ജോൺ (ക്രൈസ്റ്റ് കോളേജ്, മൈസൂരു). കൊളഗപ്പാറ തണ്ടേക്കാട്ട് ടി.വി ജോണിയുടേയും ഷിജുവിന്റേയും മകളാണ്.

            Read More

              ചൂരല്‍മലയിലെ ആ വീട്ടമ്മയുടെ ആനന്ദക്കണ്ണീരിനാണ് തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ പ്രാധാന്യം: കെ.ആര്‍ മീര

              കൽപ്പറ്റ : ചൂരല്‍മലയിലെ വീട്ടമ്മയുടെ ആനന്ദക്കണ്ണീരിനാണ് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ താൻ പ്രാധാന്യം കൊടുക്കുന്നതെന്ന് എഴുത്തുകാരി കെ ആർ മീര. ആ കണ്ണീരിനൊപ്പം നില്‍ക്കുക എന്നതാണ് ഇടതുപക്ഷത്തിന് ഇന്ന് ചെയ്യാന്‍ കഴിയുന്നത്. കേരളത്തിൽ ജീവിച്ചിരിക്കുന്ന വ്യക്തി എന്ന നിലയിൽ ആഹ്ലാദം ഇവിടെ പങ്കുവയ്ക്കുന്നുവെന്നും കെ ആർ മീര പറഞ്ഞു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ നിർമിച്ച ടൗൺഷിപ്പിലെ വീട്ടുനമ്പർ നറുക്കെടുപ്പായിരുന്നു, ലഭിച്ച വീട്ടുനമ്പർ ഉയർത്തിക്കാട്ടി സന്തോഷ കണ്ണീരോടെ വിതുമ്പുന്ന മുണ്ടക്കൈ ചൂരൽമലയിലെ വീട്ടമ്മയുടെ ദൃശ്യം…

              Read More

              ജില്ലയിൽ പ്രചാരണത്തിന് സോണിയ ഗാന്ധിയും; 23ന് റോഡ് ഷോയിൽ പങ്കെടുക്കും

              കൽപ്പറ്റ: പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് മാറ്റ് കൂട്ടാൻ സോണിയയും. വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറ്റന്നാള്‍ വയനാട്ടിലെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. കൽപറ്റയിലെ റോഡ് ഷോയിൽ പ്രിയങ്കയോടൊപ്പം ഇരുവരും പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയുടെ കൂടെ ഉണ്ടാകും. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

              Read More