ബത്തേരി : വിൽപ്പനക്കായി മൈസൂരിൽ നിന്ന് കടത്തി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ സുൽത്താൻബത്തേരി പുത്തൻകുന്ന് മാക്കുറ്റി പെലക്കുടി വീട്ടിൽ എബിഏലീയാസ്(35) നെയാണ് ബത്തേരി എസ്. ഐ നൗഫൽ .സി അറസ്റ്റ് ചെയ്തത്
വയനാട് ജില്ലാ പോലിസ് മേധാവി എസ് . ദേവ മനോഹർ ഐപിഎസിൻ്റെ മേൽനോട്ടത്തിലും നർക്കോട്ടിംഗ് സെൽ ആൻ്റ് ജെൻ്റർ ജസ്റ്റീസ് ഡിവൈഎസ് പി മനോഹരൻ തച്ചമ്പത്തിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്നാണ് മാക്കുറ്റി പാലത്തിനടുത്ത് വെച്ച് വാഹന പരിശോധനക്കിടയിൽ ഇയാളെ പിടികൂടിയത് . ഒരുകിലോഗ്രാം 80 ഗ്രാം കഞ്ചാവും തൂക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ത്രാസും, വിൽപ്പനയ്ക്കായി പാക്ക് ചെയ്യാനുള്ള പ്ലാസ്റ്റിക് കവറുകളും പ്രതിയിൽ നിന്നും പിടിച്ചെടുത്തു
