ശിവരാത്രി ആചാര അനുഷ്ഠാനങ്ങളോടെ ആചരിച്ചു.

    മിനങ്ങാടി: മലക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആചാര അനുഷ്ഠാനങ്ങളോടെ ആചരിച്ചു. വൈകുന്നേരം സാംസ്കാരിക സമ്മേളനം വയനാട് ജില്ലാ പ്രസിഡന്റ് ശ്രീമതി ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ശ്രീ പിടി ഗോപാലക്കുറുപ്പ് അധ്യക്ഷൻ വഹിച്ചു യോഗത്തിൽ ക്ഷേത്രം സെക്രട്ടറി രവി ചേനാൽ സ്വാഗതം പറഞ്ഞു. ശ്രീമതി ഉഷ ഇ എം ( മെമ്പർ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ) ശ്രീ കുര്യാക്കോസ് പി വി ശ്രീമതി ഗിരിജ ബാബു( മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ )സുരേഷ്…

    Read More

      വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ചു:ആറ് പേർക്ക് പരിക്ക്

      കല്പറ്റ:വാര്യാട് കാറും പിക് അപ്പും കൂട്ടിയിടിച്ചു ആറ് പേർക്ക് പരിക്കേറ്റു. കാർ യത്രികരും കോഴിക്കോട് ഫാറൂഖ് സ്വദേശികളും ആയ അയൂബ്(62)സുഹറ എന്നിവരെ കല്പറ്റ ലിയോ ആശുപത്രിയിലും മുഹമ്മദ്‌ ഫാരിജി(30)സുഫിയാനാ (25) ആധില (9) എന്നിവരെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.പിക്ക് അപ്പ് ഡ്രൈവറായ ആന്ധ്രാ സ്വദേശിക്കും അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.

      Read More

        മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

        വടുവൻചാൽ : പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മുപ്പൈനാട് ഗ്രാമപഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ,കുടുംബശ്രീയുമായി സഹകരിച്ച് ആയുർവേദ ഡിസ്പെൻസറിയിൽവെച്ച് യോഗ ദിനാഘോഷം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സംഗീത രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുധ സി വി ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ രേഖ സി എൻ വിശദീകരിച്ചു. ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ എന്നതാണ്…

        Read More

          ശ്രേയസ് യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണവും,പച്ചക്കറി തൈ വിതരണവും നടത്തി.

          ശ്രേയസ് യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണവും,പച്ചക്കറി തൈ വിതരണവും നടത്തി. വാകേരി യൂണിറ്റിന്റെ പുതിയ ഡയറക്ടർ ആയി ചുമതലയേറ്റ ഫാ.ജോൺ കവിയിലിന് സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ലിജി ജോർജ്, സി ഡി ഒ ഗിരിജ പീതാംബരൻ,സുനിൽ ടി.കെ.,വത്സല വിജയൻ എന്നിവർ സംസാരിച്ചു.പച്ചക്കറി തൈകളും വിതരണം ചെയ്തു.

          Read More

            തുരങ്ക പാത നിർമാണം ഉടൻ പുനരാരംഭിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

            മേപ്പാടി: ആനക്കാംപൊയിൽ കള്ളാടി തുരങ്ക പാത നിർമാണം ഉടൻ പുനരാരംഭിക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയ മണ്ണെടുപ്പ് കൊണ്ട് ഉണ്ടായ മണ്ണിടിച്ചിൽ കാരണം നിർത്തിവെച്ചിട്ട് ഇപ്പോൾ ഒരു മാസം പിന്നിട്ടു. വയനാടിന്റെ യാത്ര ദുരിതത്തിനുള്ള ശാശ്വത പരിഹാരവും കേരളത്തിന് മറ്റു സംസ്ഥാനങ്ങളുമായി ഏറ്റവും എളുപ്പം എത്തിച്ചേരാനുള്ള മാർഗവുമായ കേരളത്തിന്റെ ഈ സ്വ‌പ്നപദ്ധതി ഉടൻ പുനരാരംഭിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു  …

            Read More

              അയ്യങ്കാളി കാലത്തിനും ചരിത്രത്തിനും വിസ്മരിക്കാൻ കഴിയാത്ത പോരാളി :ജുനൈദ് കൈപ്പാണി

              തരുവണ: കാലത്തിനും ചരിത്രത്തിനും ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത അധഃസ്ഥിതലക്ഷങ്ങളുടെ ഉന്നമനത്തിനു വേണ്ടി പോരാടിയ നേതാവാണ് അയ്യങ്കാളിയെന്ന് വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ ജുനൈദ് കൈപ്പാണി പറഞ്ഞു. കടവത്തൂർ പി.കെ.എം ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയനാട് പഠനയാത്രയും അയ്യങ്കാളി ദിനാചരണവും ഓണക്കിറ്റ് വിതരണവും തരുവണ വില്ലേജ് ഉന്നതി കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളമുണ്ട ഗ്രാമപഞ്ചായ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ മുഖ്യ അതിഥിയായിരുന്നു.സിറാജ് വെള്ളമുണ്ട അനുസ്മരണപ്രഭാഷണം നടത്തി.ജാബിർ…

              Read More

              ജനകീയ സദസ് സെപ്തംബര്‍ 26

              കൽപ്പറ്റ: കൽപ്പറ്റ നിയോജക മണ്ഡലത്തില്‍ പുതിയ ബസ് റൂട്ടുകള്‍ കണ്ടെത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് ജനകീയ സദസ് നടത്തുന്നു. ടി. സിദ്ദിഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 26 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളിലാണ് അദാലത്ത് നടക്കുക. അദാലത്തില്‍ പൊതു ഗതാഗതം നിലവിലില്ലാത്ത സ്ഥലങ്ങളില്‍ ബസ് റൂട്ടുകള്‍ നിര്‍ദേശിക്കാമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. തദ്ദേശ സ്ഥാപന അധികാരികള്‍, അംഗങ്ങള്‍ മുഖേനയാണ് ജനകീയ സദസ്സില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ…

              Read More

              പ്രവാസി യുവാവിന്റെ ആത്മഹത്യ; അഞ്ച് പേർ അറസ്റ്റിൽ.

              എടവക : കൊണിയൻമൂക്ക് ഇ.കെ ഹൗസിൽ അജ്മൽ (24) തൂങ്ങിമരിച്ച സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അജ്മലിനെ വിളിച്ചു കൊണ്ടുപോയി മർദ്ദിച്ച കട്ടയാട് ഗീതാലയം സജേഷ് (44), തെക്കേതിൽ വിശാഖ് പുതുശ്ശേരി (23), അരുൺ എം.ബി അഗ്രഹാരം (23), എടവക പാരവിളയിൽ ശ്രീരാഗ് പാണ്ടിക്കടവ് (23), വെണ്മണി അരിപ്ലാക്കൽ മെൽ ബിൻ മാത്യു (23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അജ്മലിന് ഇവരുടെ ബന്ധുവായ പെൺകുട്ടിയുമായുണ്ടായിരുന്ന…

              Read More

              ടൂറിസ്റ്റ് ഹോമിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി; മദ്ധ്യവയസ്‌കർ അറസ്റ്റിൽ

                ബത്തേരി: ടൂറിസ്റ്റ് ഹോമിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി. 2.09 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മേപ്പാടി, കെ.ബി റോഡ് പഴയിടത്ത് വീട്ടിൽ, പ്രാഞ്ചി എന്ന ഫ്രാൻസിസ് ഏലിയാസ്(54), മലപ്പുറം, വേങ്ങര, പൂളക്കമണ്ണിൽ, കൃഷ്ണനുണ്ണി നായർ(59) എന്നിവരെ ബത്തേരി എസ്.ഐ. കെ.കെ. സോബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ജനുവരി 14ന് വൈകിട്ടോടെ ബത്തേരിയിലെ ടൂറിസ്റ്റ് ഹോമിനുള്ളിൽ നിന്നാണ് പോലീസ് കഞ്ചാവ് പിടിച്ചെടുത്തത്. ഫ്രാൻസിസ് നിരവധി ലഹരി കേസുകളിൽ പ്രതിയാണ്.

              Read More

              ബ്രഹ്മഗിരിയിലെ കോടികളുടെ അഴിമതി അന്വേഷിക്കണം-ടി സിദ്ധിഖ് എം എൽ എ

              സുൽത്താൻ ബത്തേരി: ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെയുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനക്കെതിരെയും സിപിഎം സ്ഥാപനമായ ബ്രഹ്മഗിരിയിലെ കോടികളുടെ അഴിമതി അന്വേഷിക്കുക, വനം വന്യജീവി സഘർഷത്തിന് പരിഹാരം കാണുക, സുൽത്താൻ ബത്തേരിതാലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുക,ഗവൺമെൻറ് ആർട്സ് &സയൻസ് കോളേജ് ആരംഭിക്കുന്നതിന് സർക്കാർ പണം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് യുഡിഎഫ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ജാഥ സംഘടിപ്പിട്ടുള്ളത്. ഇന്ന് കുമ്പളേരിയിൽ നിന്ന് ആരംഭിച്ച ജാഥ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ…

              Read More