അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയുംഇന്ധനവില കൂട്ടി; കൂടിയത് 90 പൈസ വീതം, നിരക്കുകള്‍ രാവിലെ മുതല്‍ നിലവില്‍ വന്നു

    തിരുവനന്തപുരം: അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികളുടെ ഇരുട്ടടി. പെട്രോളിനും ഡീസലിനുമാണ് വില കൂട്ടിയത്.   ലീറ്ററിന് 90 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 111 രൂപ 71 പൈസയായി. ഡീസല്‍ വില 100 കടന്നു. പുതിയ നിരക്കുകള്‍ രാവിലെ മുതല്‍ നിലവില്‍ വന്നു. അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണ് വില കൂട്ടുന്നത്. പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം കൂട്ടിയിരുന്നു. പുതുക്കിയ നിരക്കനുസരിച്ച്‌ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന്…

    Read More

    കുഞ്ഞാമി (101) നിര്യാതയായി.

    കണിയാമ്പറ്റ: മില്ല് മുക്ക് നെല്ലോളി കുഞ്ഞാമി (101) നിര്യാതയായി. മക്കൾ:അസീസ്(ബാപ്പു), സുഹറ, ജമീല,സൈനബ, ആയിഷ, മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:മണിക്ക് മില്ല്മുക്ക് ജുമാ മസ്ജിദിൽ.

    Read More

    ഉരുള്‍ദുരന്തം: കര്‍ഷക മിത്രം ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി

    കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ഉപയോഗിക്കുന്നതിന് കര്‍ഷകമിത്രം ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീക്കു കൈമാറി. ഡയറക്ടര്‍ ഡോ.പി. ലക്ഷ്മണന്‍, ഭരണസമിതി അംഗങ്ങളായ വി.പി. വര്‍ക്കി, കെ.പി. യൂസഫ് ഹാജി, വിഷ്ണു വേണുഗോപാല്‍ എന്നിവര്‍ കളക്ടറേറ്റില്‍ എത്തിയാണ് ചെക്ക് നല്‍കിയത്. ഒരു ലക്ഷം രൂപ കൂടി കളക്ടര്‍ക്കു കൈമാറുമെന്ന് കര്‍ഷക മിത്രം ഭാരവാഹികള്‍ അറിയിച്ചു.

    Read More

      രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

      കോഴിക്കോട്: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്നെത്തും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും. നിർണായക തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്. വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും പ്രവർത്തക സംഗമങ്ങളിലും രാഹുൽ സംബന്ധിക്കും.   ഇന്ന് വൈകിട്ട് നടക്കുന്ന പരിപാടിയിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ ‘ഗ്യാരണ്ടി കാർഡ്’ രാഹുൽ ഗാന്ധി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കെ പി സിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല,…

      Read More

      മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബോധവല്‍ക്കരണ ശിൽപശാല നടത്തി.

        കല്‍പറ്റ: വയനാട് ജില്ലാ സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസും ജില്ലാ സാമൂഹിക നീതി വകുപ്പും സംയുക്തമായി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബോധവല്‍ക്കരണ ശിൽപശാല നടത്തി. പി ഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ശിൽപശാലയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ക്ഷേമ പദ്ധതികളെക്കുറിച്ചും അവയുടെ ഗുണഭോക്തൃ യോഗ്യതകളെക്കുറിച്ചും അപേക്ഷിക്കേണ്ട രീതികളെക്കുറിച്ചും വിശദമായി വിവിധ വകുപ്പ് പ്രതിനിധികള്‍ ക്ലാസ്സുകള്‍ നല്‍കി. സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.വി. പോക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി വകുപ്പ്…

      Read More

        കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

        പനമരം ഗ്രാമ പഞ്ചായത്ത് വാർഡ്‌ 22 അഞ്ചുകുന്നിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5ലക്ഷം രൂപ വകയിരുത്തി പൂർത്തീകരിച്ച പാക്കുമൂല കൊല്ലി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം വാർഡ്‌ മെമ്പർ ജോസ് നിലമ്പനാട്ട് നിർവഹിച്ചു. മുൻ വാർഡ്‌ മെമ്പർ അജയ്,ഓവർസിയർ റിജേഷ് തോമസ്,പ്രദീപ്‌ കുഴിമുള്ളിൽ ,ബിജോയ്‌ കല്ലറയ്ക്കൽ ,ബിനു കൂവക്കൽ, അഷ്‌റഫ്‌ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

        Read More

        സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

        കല്പറ്റ : കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടത്തിയ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി അസൈനാര്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ, പാലിയേറ്റീവ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവരെ യോഗത്തില്‍ പൊന്നാട നല്‍കി ആദരിച്ചു. ഏഴു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം നിര്‍മ്മാണം, പച്ചക്കറി വിത്തിനങ്ങളുടെ…

        Read More

          42 കോടി ചെലവഴിച്ച് നിർമിച്ച ആമ്പിലേരി ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു; നിർമാണം പൂർത്തിയാക്കി കായികതാരങ്ങൾക്ക് ഉടൻ തുറന്നുകൊടുക്കണം: യങ് ഡെമോക്രാറ്റ്സ്

          കൽപ്പറ്റ : 42 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആമ്പിലേരി ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കാതെ കിടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. കായിക പരിശീലനത്തിനും മത്സരങ്ങൾക്കുമായി ഉപയോഗിക്കേണ്ട കോടികൾ ചെലവഴിച്ച പൊതുസംവിധാനം നിലവിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ സാഹചര്യമാണുള്ളത്. ഒരേസമയം 13 ഗെയിംസ് ഇനങ്ങളിൽ പരിശീലനം നടത്താൻ കഴിയുന്ന തരത്തിൽ ഒരുക്കിയിട്ടുള്ള സ്റ്റേഡിയത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താതെ അടച്ചിട്ടിരിക്കുന്നത് ജില്ലയിലെ കായികതാരങ്ങളോടുള്ള കടുത്ത അവഗണനയാണ്. മേൽക്കൂരയിലെ ചോർച്ച…

          Read More

            വയനാട് ഗവ. മെഡിക്കൽ കോളേജിൽ അടിയന്തര സ്കാനിങ് നിഷേധിച്ചു; ഒടുവിൽ രാഷ്ട്രീയ ഇടപെടലിൽ 17കാരിക്ക് ചികിത്സ ലഭ്യമാക്കി.

            മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ രോഗികൾക്ക് സ്‌കാനിങ് സേവനം നിഷേധിച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. കടുത്ത വയറുവേദനയും രക്തസ്രാവവുമായി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച പതിനേഴുകാരിയോട് സെപ്റ്റംബർ ഒന്നിന് വരാൻ പറഞ്ഞ് സ്‌കാനിങ് നിഷേധിച്ചതും, പണമടച്ച മുതിർന്ന പൗരന് സേവനം നൽകാതെ മടക്കിയയച്ചതുമാണ് വിവാദമായിരിക്കുന്നത്. പുളിഞ്ഞാൽ സ്വദേശിയായ പെൺകുട്ടിക്ക് ഗൈനക്കോളജി ഡോക്‌ടർ അടിയന്തര അൾട്രാ സൗണ്ട് സ്ക‌ാനിങ് നിർദേശിച്ചെങ്കിലും, സ്കാനിങ് വിഭാഗത്തിലെ ഡോക്‌ടർ പരിശോധിക്കാൻ തയ്യാറായില്ല ഇതിലും അടിയന്തരമായി ചെയ്യേണ്ട സ്‌കാനിങ്ങുകൾ ഉണ്ടെന്ന്…

            Read More

              പുല്പള്ളി ഗ്രാമ പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു

              പുൽപ്പള്ളി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തയ്യാറാക്കിയ പുല്പള്ളി ഗ്രാമ പഞ്ചായത്ത് ജനകീയ വികസന പത്രിക ഗ്രമപഞ്ചായത്ത്പ്രസിഡന്റ് ടി.എസ് ദിലീപ്കുമാർ ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശിനു നല്കി ജനസഭ ഉദ്ഘാടനം ചെയ്യുന്നു. ഗ്രാമപഞ്ചയത്ത് അംഗം ഉഷ ബേബി പ്രൊഫ.കെ ബാലഗോപാലൻ , സി.എം. ജോസഫ് ,എം.എം. ടോമി എന്നിവർ സമീപം

              Read More