യുഡിഎഫ് പഞ്ചായത്ത്‌ നേതൃയോഗം സംഘടിപ്പിച്ചു

അമ്പലവയൽ: യുഡിഎഫ് പഞ്ചായത്ത്‌ നേതൃയോഗം ഡീൻ കുര്യാകോസ് എം പി ഉദ്ഘാടനം ചെയ്തു. വയനാട് ലോക്സഭാ ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിന് എല്ലാ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യോഗത്തിൽ ഡിസിസി പ്രസിഡന്റ്‌ എൻ. ഡി. അപ്പച്ചൻ, കെ പി സി സി അംഗം കെ.എൽ. പൗലോസ്, മാടക്കര അബ്‌ദുളള, ഡി.പി. രാജശേഖരൻ, നിസി അഹമ്മദ്, എൻ.സി. കൃഷ്ണകുമാർ, എ.പി.കുര്യാക്കോസ്, കെ.കെ. ബാബു, എം.യു. ജോർജ്, കണക്കയിൽ മുഹമ്മദ്‌, അസ്സൈനു, അബ്‌ദുൾ…

Read More

ദുരന്ത ബാധിതർക്കായി മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും: കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്

കൽപ്പറ്റ: വയനാട് ദുരന്ത ബാധിതർക്കായി കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ കൈത്താങ്ങ്. അർഹരായവർക്ക് മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും. സർക്കാരോ സന്നദ്ധ പ്രവർത്തകരോ എം. എൽ.എ യോ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഏറ്റവും അർഹരായ മൂന്ന് കുടുംബങ്ങൾക്ക് താമസിക്കാനാവശ്യമായ മുഴുവൻ സൗകര്യങ്ങൾ ഒരുക്കി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നൽകാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. നാൽപ്പത്തി അഞ്ചു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ഭാരവാഹികളും വയനാട് ജില്ലാ നേതാക്കളും ദുരന്ത ഭൂമി സന്ദർശിക്കുകയും ടി….

Read More

എംഎസ്ഡബ്ല്യു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ എം.എ. നഹ്ഷാനയെ ആദരിച്ചു

  കാവുംമന്ദം: കാലിക്കട്ട് യൂണിവേഴ്‌സിറ്റി എംഎസ്ഡബ്ല്യു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ കാവുംമന്ദം കാലിക്കുനി മഞ്ചപ്പുള്ളി എം.എ. നഹ്ഷാനയെ യൂത്ത്‌ലീഗ് യൂണിറ്റ് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് എം.പി. ഹഫീസലി അധ്യക്ഷത വഹിച്ചു. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി മെമന്റോ നല്‍കി. സഹീറുദ്ദീന്‍ പള്ളിമാലില്‍, കെ.പി. സബീര്‍ അലി, എം.കെ. റഊഫ്, കെ.പി. ഇസ്ഹാഖ്, ഉസ്മാന്‍ മഞ്ചപ്പുള്ളി, ജലീല്‍ തയ്യില്‍, ഹൈദര്‍ ഗസീബ്, എം.എ. ഫൈസല്‍, എം.എ. സുഫൈല്‍ എന്നിവര്‍ പങ്കെടുത്തു. മഞ്ചപ്പുള്ളി അഷ്‌റഫ്-റംല ദമ്പതികളുടെ മകളാണ്…

Read More

വൈത്തിരി ഉപജില്ല സ്കൂൾ കായികമേളക്ക് പ്രൗഢഗംഭീരമായ തുടക്കം

കൽപ്പറ്റ: വൈത്തിരി ഉപജില്ല സ്കൂൾ ഒളിമ്പിക്സിന് ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം.വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ കായികമേള ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നും ആയിരത്തോളം കായികതാരങ്ങൾ മേളയിൽ പങ്കെടുത്തു.വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻസിസി,എസ് പി സി വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബും ,നൃത്തവും ഉദ്ഘാടനചടങ്ങിന് മാറ്റുകൂട്ടി.ദേശീയ കായികതാരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി. ഗ്രൗണ്ടിൽ അണിനിരന്ന വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾ അതിജീവനത്തിൻ്റെ സന്ദേശം പകർന്നു. കായികമേളയുടെ…

Read More

ശുചിത്വ ഗൃഹങ്ങൾ സുന്ദര ഗ്രാമം; ബയോ ബിൻ വിതരണം ചെയ്തു

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നത് ബയോ ബിൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് മുഖ്യാതിഥിയായി. മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. അതിൻ്റെ ഭാഗമായി വീടുകളിൽ ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വേണ്ടിയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി…

Read More

മത വിശ്വാസവും, മതത്തേയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവർത്തിക്കുന്നതെന്ന്: പി.എം.എ സലാം

വെള്ളമുണ്ട: മത വിശ്വാസവും, മതത്തേയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി പി.എം.എ സലാം. അതിന്റെ മുന്നോടിയായാണ് കേന്ദ്ര സർക്കാർ വഖഫ് ബോർഡ് ഏറെടുക്കാനുംമദ്രസകൾ നിർത്തലാക്കാനുമുള്ള നീക്കങ്ങൾ നടത്തുന്നത്. സംസ്ഥാന സർക്കാർ മതമില്ലാത്ത ഒരു സിദ്ദാന്തം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പാം പുസ്തകങ്ങളിലൂടെ മതമില്ലെന്നവിഷയങ്ങൾ ഉൾപ്പെടുത്തി സ്രിഷ്ട്രാവ് ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പിന്നോക്ക സമുദായങ്ങൾക്കെതിരെ ബി.ജെ.പി.യും, സി.പി.എമ്മും ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ പോരാടുകയാണ് ലക്ഷ്യമെന്നും ഇപ്പോൾ തമ്മിൽ…

Read More

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നവംബർ 13ന്; വോട്ടെണ്ണൽ നവംബർ 23ന്

ന്യൂഡൽഹി : വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 13ന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽനിന്ന് കൂടി ജയിച്ചതോടെ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. മഹാരാഷ്ട്രയിലെ നന്ദേഡ്, പശ്ചിമ ബംഗാളിലെ ബാസിർ ഹട്ട് എന്നിവിടങ്ങളിലും ഇതിനൊപ്പം ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്രയിൽ നവംബർ 20ന് ഒറ്റ…

Read More

തുലാവർഷം ആരംഭിച്ചു; സംസ്ഥാനത്ത് മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: രാജ്യത്ത് നിന്ന് കാലവർഷം പൂർണമായും പിൻവാങ്ങി. തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്…

Read More

കണ്ണൂർ എഡിഎംന്റെ ആത്മഹത്യ-കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ സർക്കാർ തയ്യാറാകണം: എൻ ജി ഒ അസോസിയേഷൻ

കൽപ്പറ്റ: കണ്ണൂർ എ ഡി എം ആയിരുന്ന എം കെ നവീൻ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധവും മാർച്ചും സംഘടിപ്പിച്ചു. ജീവനക്കാരെ പീഡിപ്പിക്കുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണമെന്നും സർക്കാർ ജീവനക്കാർ സർക്കാരിന്റെ ഭാഗമാണെന്നും ഇവർക്ക് ഭയപ്പാട് ഇല്ലാതെ ജോലി ചെയ്യാൻ സർക്കാർ സംവിധാനം ഒരുക്കണമെന്നും…

Read More

ഉരുൾപൊട്ടൽ:ജോൺ മത്തായി റിപ്പോർട്ട് തള്ളണം

കൽപ്പറ്റ: ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതരെയും വയനാടൻ ജനതയെയും മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും കൊഞ്ഞനം കുത്തുന്ന പ്രഫസർ ജോൺമത്തായുടെ ശുപാർശകളും നിഗമനങ്ങളും തള്ളിക്കളയണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാറിൻ്റെ ഇംഗിതത്തിന് അനുസരിച്ച് ടൂറിസം റിസോർട്ട് – തുരങ്കപാത സംഘത്തെയും ക്വാറി മാഫിയയും സംരക്ഷിക്കുന്നതിനും അവർക്ക് നിർവിഗ്നം വിഹരിക്കുന്നതിനുമായി ബോധപൂർവ്വം ഉണ്ടാക്കിയതാണ് അശാസ്ത്രീയവും പച്ചക്കള്ളം നിറഞ്ഞതുമായ റിപ്പോർട്ട്. ഗ്രൌണ്ട് യാഥാർഥ്യുവായി പുലബന്ധം പോലും ഈ റിപ്പോർട്ടിനില്ല. ദുരന്തത്തിന് ഇരയായവരുടെയൊ പ്രാദേശിക സമൂഹത്തിൻ്റെയോ അറിവും…

Read More