ആശ്രമം സ്കൂളിൽ പഴകിയ ഭക്ഷണം വിതരണം ചെയ്തതിനെതിരെ പ്രതിഷേധം

തിരുനെല്ലി: പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള തിരുനെല്ലി ആശ്രമം സ്കൂളിൽ പുറത്ത് നിന്ന് പാചകം ചെയ്ത പഴകിയ ഭക്ഷണം കുട്ടികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ സിപിഎം പ്രതിഷേധിച്ചു. സര്ക്കാര് നിശ്ചയിച്ച മെനു പ്രകാരം ഞായറാ്ചകളിൽ ഉച്ചയ്ക്ക് മാംസമടങ്ങിയ ഉച്ചഭക്ഷണമാണ് വിതരണം ചെയ്യേണ്ടത്. ഇത് അകാരണമായി റദ്ദുചെയ്യുകയുണ്ടായി. തുടർന്ന് രാത്രിയിലേക്ക് നിർദ്ദേശിച്ച മെനുവും തെറ്റിച്ചുകൊണ്ട് രാത്രിയോടെ കാട്ടിക്കുളത്തെ വിവാഹ സൽക്കാരത്തിന് പാചകം ബിരിയാണിയുടെ ബാക്കി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയായിരുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് സ്കൂളിൽ തന്നെ പാകം…

Read More

എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ

മാനന്തവാടി: എം ഡി എം എ യുമായി 2 യുവാക്കളെ മാനന്തവാടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മാനന്തവാടി പായോട് ഹോട്ടലിൽ നടത്തിയ പരിശോധയിൽ ആണ് 7.362 ഗ്രാം എംഡിഎംഎയുമായി തോണിച്ചാൽ പള്ളിക്കണ്ടി പി.കെ. അജ്മൽ (27), പൊരുന്നന്നൂർ, കാരക്കാമല , കുന്നുമ്മൽ, കെ.അജ്നാസ് (24) എന്നിവർ അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ.ശശിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ ചന്തു പി കെ, രഞ്ജിത്ത് സി കെ, സിഇഒ മാരായ ജോബിഷ് കെ. യു, അഖിൽ കെ എം,…

Read More

നാടൻ വിഭവങ്ങൾ മുതൽ അറബിക് വിഭവങ്ങൾ വരെയുള്ള രുചി വൈവിധ്യങ്ങളുടെ മേളയൊരുക്കി ഫുഡ് ഫെസ്റ്റി 2024 ഭക്ഷ്യമേള സമാപിച്ചു

കൽപറ്റ: നൈപുണ്യ വികസനവും സുസ്ഥിരമായ തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന DDUGKY സ്കീമിൽ കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ പുളിയാർമല ലൗ ഗ്രീൻ അസോസിയേഷനിലാണ് ഇന്ന് ഭക്ഷ്യമേള സംഘടിപ്പിച്ചത് . ഹോട്ടൽ മാനേജ്മെൻറ്, ഏവിയേഷൻ എന്നീ കോഴ്സുകളാണ് ലൗ ഗ്രീൻ അക്കാദമിയിൽ നടക്കുന്നത്. പഠനത്തിൻറെ ഭാഗമായാണ് വിവിധ ബാച്ചുകളിലെ 175 കുട്ടികൾ ഭക്ഷ്യമേളയും ഡെമോ എയർപോർട്ട് പ്രദർശനവും നടത്തിയത്. ചടങ്ങിൽ വയനാട് അസിസ്റ്റൻറ് കലക്ടർ എസ് ഗൗതംരാജ് ഐ.എ.എസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, എഡി.എം.എസ്…

Read More

ജില്ലാ പോലീസ് കായികമേള: ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

പനമരം: ഒക്ടോബർ 19, 20 തീയതികളിലായി കൽപ്പറ്റ എം കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന 2024 വർഷത്തെ വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായുള്ള ഗെയിംസ് മത്സരങ്ങൾക്ക് പനമരത്ത് തുടക്കമായി. പനമരം ഫിറ്റ്ക്കാസ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്രിക്കറ്റ് മത്സരം എസ്.എം.എസ് ഡിവൈഎസ്പി എം. എം. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ കൽപ്പറ്റ സബ് ഡിവിഷനെ പരാജയപ്പെടുത്തി ഡിഎച്ച്ക്യു വയനാട് ചാമ്പ്യന്മാരായി. ബത്തേരി സബ് ഡിവിഷൻ മൂന്നാം സ്ഥാനം നേടി….

Read More

ആർ.ജെ.ഡി മദ്രസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

മേപ്പാടി: മദ്രസകളെ തുടച്ചുനീക്കാനുള്ള കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ച് ആർ. ജെ. ഡി മദ്രസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ബാലാവകാശ കമ്മിഷൻ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശത്തിന്മേൽ കത്തിവച്ച് ഭരണഘടന ഉന്മൂലനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ടകളുടെ മറ്റൊരു നീക്കമാണ് മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മിഷന്റെ നീക്കം. ഇഷ്ടപ്പെട്ട മതം വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും അത് പഠിക്കാനുമുള്ള അവകാശം ഭരണ ഘടന അനുവദിച്ചതാണ്. രാജ്യത്തെ ഇസ്ലാം മത വിശ്വാസികൾക്ക് ഒരു വിശ്വാസി എന്ന…

Read More

അന്തർ സംസ്ഥാന ഹാൻഡ് ബോൾ പ്രീമിയർ ലീഗ് സമാപിച്ചു

പടിഞ്ഞാറത്തറ : വയനാട് ഹാൻഡ്‌ബാൾ പ്രീമിയർ ലീഗ് മെൻ /വുമൺ സീസൺ -1 പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ സമാപിച്ചു. ഫൈനൽ മത്സരത്തിൽ കേരള പോലീസും തമിഴ്നാട് പോലീസ് ടീമും തമ്മിൽ നടന്ന പുരുഷന്മാരുടെ മത്സരത്തിൽ 22-18 എന്ന സ്കോറിന് കേരള പോലീസ് പുരുഷൻമാരിൽ വിജയികളായി. വനിതാ വിഭാഗത്തിൽ വയനാട് ലയൺസ് തമിഴ് നാട് പോലീസ് ടീമിനെ 14-10 സ്കോറിന് പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. ഉദ്ഘാടനവും സമ്മാനദാനവും കൽപറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അബ്ദുൾ റഹീം നിർവഹിച്ചു, സംസ്ഥാന ഹാൻഡ്‌ബാൾ…

Read More

മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശങ്ങളില്‍ മതിയായ കാരണങ്ങളും ആവശ്യങ്ങളില്ലാതെ ആളുകള്‍ സന്ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. പ്രദേശത്ത് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും സന്ദര്‍ശകര്‍ എത്തുന്നതില്‍ പ്രദേശവാസികള്‍ പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണം ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും ടൂറിസ്റ്റുകള്‍ വനമേഖലയിലുടെ ദുരന്ത പ്രദേശങ്ങളില്‍ എത്തുന്നത് തടയാന്‍ സൗത്ത് വയനാട് ഡി.എഫ് ഒക്കും നിര്‍ദേശം നല്‍കി. അനാവശ്യമായ സന്ദര്‍ശനത്തിന്…

Read More

എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി

കൽപറ്റ: എയ്ഡഡ് ജീവനക്കാരുടെ ശമ്പളം താമസിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ വയനാട് സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എയ്ഡഡ് വിദ്യാലയങ്ങളില്‍ സര്‍ക്കാരിന്റെ അമിതമായ ഇടപെടലുകള്‍ക്ക് അവസരമൊരുക്കുന്നതിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനമാണ് പുതിയ ഉത്തരവ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2013 ൽ ഉമ്മൻ‌ചാണ്ടി സർക്കാർ ജീവനക്കാർക്ക് നൽകിയ അവകാശമാണ് ഇല്ലാതാക്കിയത്. ട്രഷറികള്‍ ഡിജറ്റലൈസ് ചെയ്ത് സ്ഥാപന മേധാവികള്‍ക്ക് നേരിട്ട് ശമ്പള ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള…

Read More

വയനാടിന് അടിയന്തിരമായി കേന്ദ്ര സഹായം നൽകണം:കേരള നിയമ സഭ ഐക്യകന്ടെന പ്രമേയം പാസ്സാക്കി

തിരുവനന്തപുരം: മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഐകക്ണ്ടെന പാസാക്കി.മന്ത്രി എം.ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. 2024 ജൂലായ് 30 ന് മേപ്പാടി പഞ്ചായത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്. ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ…

Read More

ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നു;പ്രവേശന ഫീസ് പുതുക്കി നിശ്ചയിച്ചു.

കൽപ്പറ്റ : ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തില്‍ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നു. കുറുവാ ദ്വീപ്, ചെമ്പ്രാ പീക്ക്, സൂചിപ്പാറ വെള്ളച്ചാട്ടം, ബാണാസുരമല മീന്‍മുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്ങ് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ദീപയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തുറക്കാന്‍ തീരുമാനമായത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനഫീസ് ഉയര്‍ത്താനും സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്താനും തീരുമാനമായി. കുറുവാ ദ്വീപില്‍ ഒക്ടോബര്‍ 15 മുതല്‍ സഞ്ചാരികളെ പ്രവേശിപ്പിക്കും. ചെമ്പ്രാ പീക്ക്, ബാണാസുരമല…

Read More