വയനാട് വിത്തുത്സവത്തിന് വ്യാഴാഴ്ച്ച തുടക്കമാവും
കൽപ്പറ്റ: ഒൻപതാമത് വയനാട് വിത്തുത്സവത്തിന് എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ മറ്റന്നാൾ തുടക്കമാവും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിത്തുത്സവം സ്വാമിനാഥൻ ഗവേഷണ നിലയവും വയനാട് ആദിവാസി വികസന സമിതിയും സീഡ് കെയറും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ‘വിത്ത് സംരക്ഷണവും കർഷകരുടെ അവകാശങ്ങളും’ എന്ന വിഷയത്തിൻ ദേശീയ സെമിനാറും വിത്തുത്സവത്തോടനുബന്ധിച്ച് നടക്കും. വയനാട് ജില്ലയിൻ മികച്ച രീതിയിൽ കാർഷിക ജൈവ വൈവിധ്യം സംരക്ഷിക്കുന്ന കർഷകർ ജനിതക ശേഖരവുമായി പരിപാടിയിൽ സംബന്ധിക്കും. വിവിധ പഞ്ചായത്തുകളും വിത്ത് ശേഖരവുമായി പരിപാടിയിൽ…
