ജോലിക്കാര്‍ക്ക് സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുക:* *SNPSECK
കല്‍പ്പറ്റ: പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ട വനംവകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, തുടങ്ങിയ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷക്ക് സര്‍ക്കാറിനു പുല്ലുവിലയാണെന്ന് തെളിയിക്കുന്നതായി സ്റ്റേറ്റ് എന്‍.പി.എസ്. എംപ്ലോയീസ് കളക്ടീവ് കേരള കുറ്റപ്പെടുത്തി. ഈ വകുപ്പുകളില്‍ ജോലി ചെയ്ത് മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പഞ്ചാരക്കൊല്ലിയില്‍ കടുവ യുവതിയെ കൊന്നുതിന്ന ദിവസം തന്നെ വനംവകുപ്പ് വാച്ചറായി മുപ്പത് വര്‍ഷം സേവനമനുഷ്ഠിച്ച് വിരമിച്ച ബൈരന്‍ മരണപ്പെട്ടതും കൂട്ടിവായിക്കേണ്ടതുണ്ട്. അദ്ദേഹം രണ്ട് പതിറ്റാണ്ട് താല്‍ക്കാലിക ജീവനക്കാരനായി ജോലി…
