മാനന്തവാടിയിലെ കടുവയെ വെടി വയ്ക്കാൻ ഉത്തരവിട്ടു: മന്ത്രി ശശീന്ദ്രൻ

മാനന്തവാടിയിലെ കടുവയെ വെടി വയ്ക്കാൻ ഉത്തരവിട്ടു: മന്ത്രി ശശീന്ദ്രൻ തിരുവനന്തപുരം: മാനന്തവാടിയിലെ പഞ്ചാര ക്കൊല്ലിയിൽ ആദിവാസി സ്ത്രീയുടെ ജീവ നെടുത്ത കടുവയെ വെടിവയ്ക്കാൻ ഉത്തരവി ട്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ആവശ്യ മായ നടപടി വേഗത്തിൽ സ്വീകരിക്കുമെന്ന് മ ന്ത്രി പ്രതികരിച്ചു. കടുവയെ വെടിവച്ചോ അല്ലാതെയോ പിടികൂ ടാനാണ് നിർദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ല പ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേ ഹം. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ…

Read More

മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു

മാനന്തവാടി : വയനാട്ടിലെ മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. വനംവകുപ്പ് വാച്ചറുടെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശിനി രാധ(45)ആണ് മരിച്ചത്. ഇന്ന് രാവിലെ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം. കാപ്പി പറിക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. സ്ഥലത്ത് തണ്ടർ ബോൾട്ടും ഫോറെസ്റ്റും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് പുല്‍പ്പള്ളിയിലെ അമരക്കുനിയില്‍ നാടിനെ ഭീതിയിലാഴ്ത്തിയിരുന്ന കടുവയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ കൂട്ടിലാക്കിയിരുന്നു. ഇതിന് തൊട്ടടുത്ത പ്രദേശത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഒന്നിലധികം കടുവകളുടെ…

Read More

പീസ് വില്ലേജ് ഡ്രസ് ബാങ്ക് ഏകദിന സൗജന്യ വസ്ത്രാലയം സംഘടിപ്പിച്ചു

വെണ്ണിയോട്: പിണങ്ങോട് പീസ് വില്ലേജ് ഡ്രസ് ബാങ്ക് വെണ്ണിയോട് ടൗണിൽ ഏകദിന സൗജന്യ വസ്ത്രാലയം സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ നിർധനരായ ജനങ്ങൾക്ക് സൗജന്യമായി വസ്ത്രം തെരഞ്ഞെടുക്കാനുള്ള സൗകര്യം കഴിഞ്ഞ നാല് വർഷമായി ഡ്രസ് ബാങ്ക് ഒരുക്കുന്നുണ്ട്. പ്രവർത്തനം കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെണ്ണിയോട് ഏകദിന വസ്ത്രാലയം സംഘടിപ്പിച്ചത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച് ആറ് മണിക്ക് അവസാനിച്ച വസ്ത്രമേള ഏഴുന്നൂറിലധികം കുടുംബങ്ങൾ ഉപയോഗപ്പെടുത്തി. സൗജന്യ വസ്ത്രമേള കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി രനീഷ് ഉദ്ഘാടനം…

Read More

സി പി ഐ എം ബത്തേരി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.

ബത്തേരി: ഡിസിസി ട്രഷറർ ശ്രീ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് ജനുവരി 28 ന് ബത്തേരിയിൽ വെച്ച് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയോടനുബന്ധിച്ച് നടക്കുന്ന സി പി ഐ എം ബത്തേരി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി. മലവയലിൽ നിന്ന് തുടങ്ങുന്ന ജാഥ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സ: സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി ആർ ജയപ്രകാശ് ജാഥ ക്യാപ്റ്റനും സുരേഷ് താളൂർ…

Read More

സിപിഐഎം പ്രതിഷേധ സദസ്സ് നടത്തി

വാളാട് : ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിനുത്തരവാദിയായ ഐ സി ബാലകൃഷ്ണൻ രാജിവെക്കുക സിപിഐഎം വാളാട് ടൗണിൽ സംഘടപ്പിച്ച പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ടി കെ പുഷ്പൻ, എൻ എം ആൻ്റണി, എൻ ജെ സജിത് , ബാബു ഷജിൽകുമാർ, അനിഷ സുരേന്ദ്രൻ, ടി കെ അയ്യപ്പൻ എന്നിവർ സംസാരിച്ചു.

Read More

മുണ്ടക്കൈ ഉപജീവന പ്രവർത്തനം -അപ്പാരൽ പാർക്ക്‌ കൺസോർഷ്യം രൂപീകരിച്ചു.

കൽപ്പറ്റ: മുണ്ടക്കൈ ദുരന്ത ബാധിതരിൽ അപ്പാരൽ മേഖലയിൽ സംരഭം ആരംഭിക്കാൻ താല്പര്യമുള്ളവർക്കായി കുടുംബശ്രീ യുടെ നേതൃത്വത്തിൽ ലൈഫ് ലൈൻ എന്ന പേരിൽ അപ്പാരൽ പാർക്ക്‌ രൂപീകരിച്ചു. എം എസ് എസ് ആർ എഫിൽ നിന്നും ബാഗ് നിർമാണത്തിൽ വിദഗ്ദ പരിശീലനം നേടിയ 30 പേരെ ഉൾപെടുത്തിയാണ് കൺസോർഷ്യം രൂപീകരിച്ചത്. കൺസോർഷ്യത്തിന്റെ ഘടന, പ്രവർത്തന രീതി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിൽ കുടുംബശ്രീ മിഷൻ ജില്ല കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ,…

Read More

വെള്ളമുണ്ട സെന്റ് തോമസ് പള്ളിതിരുനാൾ വെള്ളിയാഴ്ച തുടങ്ങും

മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹയുടെയും കുടിയേറ്റ ജനതയുടെ കാവലാളായി നിലകൊള്ളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ വെള്ളിയാഴ്ച തുടങ്ങും. വൈകുന്നേരം 4.45. ന് ഇടവക വികാരി ഫാ. ജോസ് കളപ്പുര തിരുനാൾ കൊടിയേറ്റും. 5 മണിക്ക് വിശുദ്ധ കുർബാനയും പുർവ്വി കാനുസ്മരണവും നടക്കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാൾ കുർബാനക്ക് ഫാ. ടോണി ഏലങ്കുന്നേൽ കാർമ്മികത്വം വഹിക്കും.തുടർന്ന് സെന്റ് പോൾ നഗറിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ…

Read More

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ. പനമരം .മീനങ്ങാടിയിൽ വെച്ച് നടന്ന ജില്ലാ മിനിനെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. മീനങ്ങാടിയിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ ജിവിഎച്ച്എസ്എസ് മുണ്ടേരിക്കാണ് രണ്ടാം സ്ഥാനം. പനമരം സ്കൂളിലെ കായിക അധ്യാപകരായ നവാസ്T, നീതുമോൾ, കോച്ച് ദീപക് Kഎന്നിവരുടെ കീഴിലാണ് ടീം പ്രാക്ടീസ് ചെയ്യുന്നത്. വിജയികളെ സ്റ്റാഫ് പിടിഎ അനുമോദിച്ചു.

Read More

മെമ്പർ ബെന്നി ചെറിയാനെ അക്രമിച്ച ഡി.വൈ.എഫ്.ഐ, സി.പി.എം ഗുണ്ടാ പ്രവർത്തകരെ എത്രയും വേഗംഅറസ്റ്റ് ചെയ്യണം: മുസ്‌ലിം ലീഗ്.

പനമരം : പനമരം ഗ്രാമ പഞ്ചായത്ത് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച മെമ്പർ ബെന്നി ചെറിയാനെ അക്രമിച്ച ഡി.വൈ.എഫ്.ഐ,സി.പി.എം ഗുണ്ടാ പ്രവർത്തകരെ എത്രയും വേഗംഅറസ്റ്റ് ചെയ്യണമെന്ന് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ആവശ്യപ്പെട്ടു.മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുരിക്കഞ്ചേരി സുലൈമാൻ ഹാജി,ജനറൽ സെക്രട്ടറി കുനിയൻ അസീസ്,കെ.എം.സി.സി.നേതാവ് പടയൻ മമ്മൂട്ടി ഹാജി,പുളിക്കണ്ടി നാസർ,ജസീർ കടന്നൊളി,ഹാരിസ് തൊട്ടുങ്ങൽ തുടങ്ങിയവരുടെ കൂടെ ബെന്നിയെ സന്ദർശിച്ചു കൊണ്ട് പ്രസ്താവനയിൽ പ്രതികളും പോലീസും ഒത്തു കളിക്കുകയാണന്നും പ്രതികളെ എത്രയും…

Read More

റഫീക്ക് അഹമ്മദിന് പത്മപ്രഭാ പുരസ്‌കാരം സമ്മാനിച്ചു

  കല്പറ്റ: മനസ്സുകളിൽ ആർദ്രതയുടെ വിത്തുമുളപ്പിച്ച കവി റഫീക്ക് അഹമ്മദിന് പത്മപ്രഭാ പുരസ്‌കാരം സമ്മാനിച്ചു. പുതുമയാർന്ന ബിംബങ്ങളും പദങ്ങളും മലയാള ഗാനശാഖയ്ക്കു സമ്മാനിച്ച കവിക്ക് മലയാള സാഹിത്യ – ഗാനരചനാ മേഖലയിലെ പ്രമുഖരും സാഹിത്യാസ്വാദകരായ സദസ്സും ഒത്തുചേർന്ന പ്രൗഡഗംഭീരമായ വേദിയിലായിരുന്നു ആദരം. ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ. പത്മപ്രഭാ ഗൗഡറുടെ ഓർമ്മകൾ നിറഞ്ഞ പുളിയാർമല കൃഷ്ണഗൗഡർ ഹാളിലെ വേദിയിൽ എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറാണ് പുരസ്‌കാരം സമർപ്പിച്ചത്. 75000 രൂപയും പ്രശസ്തിപത്രവും പത്മരാഗക്കല്ലു പതിച്ച…

Read More