എസ്ഡിപിഐ നേതാക്കൾ രാധയുടെ വീട് സന്ദർശിച്ചു

മാനന്തവാടി : പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ് സന്ദർശിച്ചു. കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ പാർട്ടി വീട്ടുകാരോടൊപ്പം ഉണ്ടാകുമെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക്ചേരുന്നതായും അദ്ദേഹം അറിയിച്ചു. ജില്ലാ സെക്രട്ടറി ബബിത ശ്രീനു, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, മുൻസിപ്പൽ പ്രസിഡന്റ് കെ സുബൈർ,മുൻസിപ്പൽ കമ്മിറ്റിയംഗം നൗഫൽ പഞ്ചാരക്കൊല്ലി എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Read More

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ: രാധയുടെയും എൻഎം വിജയന്റെയും കുടുംബാംഗങ്ങളെ കാണും

വയനാട് എംപി പ്രിയങ്ക ഗാന്ധി എംപി ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും. കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്കാ ഗാന്ധി എംപി ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക ഗാന്ധി കാണും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ്…

Read More

നാടാകെ കൈകോർത്ത വാളാട് ഫെസ്റ്റിന് ഉജ്ജ്വല സമാപനം

വാളാട്:കലാ കായിക സാംസ്കാരിക പരിപാടികളും കാർണിവൽ,ഫുഡ് ഫെസ്റ്റ്,ഓപ്പൺ ചന്തയടക്കം മെഗാ പരിപാടികളോടെ രണ്ടാഴ്ച യോളം നീണ്ടു നിന്ന വാളാട് ഫെസ്റ്റിന്റെ സമാപനപരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാളാടിലേയും പരിസര പ്രദേശങ്ങളിലേയും യുവാക്കൾ ചേർന്ന് നാല് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച വാളാട് പ്രിമിയർ ലീഗ് (വി.പി. എൽ) ന്റെ അഞ്ചാം സീസൺന്റെ ഭാഗമായാണ് ഇത്തവണ വിപുലമായ വാളാട് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. സമാപനദിവസത്തെ വോളിബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം…

Read More

ചുള്ളിയോട് വ്യാപാരിയെ ഓട്ടോഡ്രൈവര്‍ മര്‍ദ്ദിച്ച സംഭവം; വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചു

ചുള്ളിയോട്:  റോഡ് പണിയുടെ ഭാഗമായി ചുള്ളിയോട് ടൗണില്‍ കടകള്‍ക്ക് മുന്‍പില്‍ വെള്ളം നനയ്ക്കാനായി വാഹനം എത്തിയത്.ഈ സമയത്ത് കടയ്ക്കു മുന്നില്‍ കിടന്നിരുന്ന ഓട്ടോറിക്ഷ മാറ്റിയിടുവാന്‍ വ്യാപാരിയായ രഞ്ജിത്ത് പറയുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. മുഖത്ത് പരിക്ക് പറ്റിയ രഞ്ജിത്തിനെ ആദ്യം അമ്പലവയലെ സി എച്ച് സി യിലും, തുടര്‍ന്ന് അമ്പലവയലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി മാറ്റുകയും ചെയ്തു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ അമ്പലവയല്‍ പോലീസ്…

Read More

ഹജ്ജ് തീർത്ഥാടനത്തിന് പോവുന്നവർക്ക് വിമാന നിരക്ക് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണം: പ്രിയങ്ക ഗാന്ധി

മുക്കം: ഹജ്ജിനു പോവുന്നവർക്ക് മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവിന് പ്രിയങ്ക ഗാന്ധി എം.പി.യുടെ കത്ത്. തീർത്ഥാടനത്തിന് കോഴിക്കോട് നിന്ന് പോവുന്ന തീർത്ഥാടകർ പ്രിയങ്ക ഗാന്ധിക്ക് നൽകിയ നിവേദനം കൂടി ഉൾപ്പെടുത്തിയാണ് പ്രിയങ്കയുടെ കത്ത്. ഈ വർഷത്തെ ഹജ്ജിനായി അപേക്ഷ നൽകുമ്പോൾ വിമാന നിരക്കുകൾ സംബന്ധിച്ച് സൗദി എയർലൈൻസുമായി ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ…

Read More

പുലി ആക്രമണത്തിൽ യുവാവിന് നിസാര പരിക്ക്

കൽപ്പറ്റ റാട്ടക്കൊല്ലി എസ്റ്റേറ്റിലെ തൊഴിലാളിക്ക് പുലിയുടെ ആക്രമണത്തിൽ നിസാര പരിക്കേറ്റു മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീത് (36) നാണ് പരിക്കേറ്റത്. ഇന്ന് 12 മണിയോടെയാണ് സംഭവം. കൈക്ക് ചെറിയ പരിക്കേറ്റ വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിത്തോട്ടത്തിൽ വെച്ച് ചെറിയ ശബ്ദം കേട്ടപ്പോൾ പോയി നോക്കിയതാണ് താനെന്നും പെട്ടെന്ന് പുലി ചാടി വീണെന്നും വിനീത് പറയുന്നു. ചാടിയ പുലി കാപ്പി ചെടികൾക്ക് മുകളിലായാണ് വന്നതെന്നും ഭയന്ന് കൈ വീശിയപ്പോൾ ചെറുതായി പോറലേറ്റുമെന്നാണ് വിനീത്…

Read More

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പജന്റ് ഷോ സംഘടിപ്പിച്ചു

മാനന്തവാടി: 76-ാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വയനാട് ജില്ലാ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പജന്റ് ഷോ’വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വി.എം ബാലകൃഷ്ണ‌ൻ,എ. ഇ സതീഷ് ബാബു, ജോസ് കണ്ടത്തിൽ, മനോജ്‌ മാത്യു അനിൽകുമാർ എസ്.എസ്.കെ തുടങ്ങിയവർ സംസാരിച്ചു.

Read More

ജീവദ്യുതി-രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ പദ്ധതിയായ ‘ജീവദ്യുതി’ എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ്, വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയുമായി സഹകരിച്ചാണ് നടത്തിയത്. പ്രിൻസിപ്പൽ രമേഷ് കുമാർ എം.കെ, പി.ടി.എ പ്രസിഡന്റ് മുനീർ.സി കെ, NSS പ്രോഗ്രാം ഓഫീസർ ആദർശ് ബാബു എം പി എന്നിവരും വൊളന്റീയർ ലീഡർമാരായ അമൽ ശൈലേഷ്, വൈഗ സി പി, അജിൽ കൃഷ്ണ, സോനാ സണ്ണി എന്നിവർ ഉൾപ്പെടെയുള്ള…

Read More

കടുവ സാന്നിധ്യം സംശയിക്കുന്ന വയനാട്ടിലെ മറ്റു പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന് വനം മന്ത്രി ശശീന്ദ്രൻ

വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ ഭീതി വിതച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ജില്ലയിൽ കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റു സ്ഥലങ്ങളിൽ വനം വകുപ്പ് പ്രത്യേക സംഘം ഇന്നും നാളെയുമായി പരിശോധന തുടരുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത് മലയോര ജനതയ്ക്കും പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്കും അങ്ങേയറ്റം ആശ്വാസകരമാണ്. കടുവയെ പിടികൂടാൻ ജീവൻ അപകടത്തിൽപ്പെടുത്തിയും ആത്മാർത്ഥ ശ്രമം നടത്തിയ വനം…

Read More

പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജി കടുവ ചത്തു.

മാനന്തവാടി : പഞ്ചാരക്കൊല്ലിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ചത്തു. രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തി ഭക്ഷിച്ച നരഭോജിക്കടുവയാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. കടുവ ചത്ത വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. ഓപ്പറേഷനിടയില്‍ ദൗത്യസംഘമാണ് ചത്തനിലയില്‍ കടുവയെ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. രാധയുടെ കൊലയ്ക്ക് ശേഷം വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും തെരച്ചിലിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് നാലാംനാള്‍ പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച കടുവയുടെ മൃതദേഹം ലഭിക്കുന്നത്. ദൗത്യസംഘത്തിന്റെ നൈറ്റ് പട്രോളിംഗിനിടെ പുലര്‍ച്ചെ 2.30ഓടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ മരണകാരണം അറിയാന്‍…

Read More