വാർഡ് മെമ്പർ ബെന്നി ചെറിയാനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്ഡിപിഐ

പനമരം : 11-)o വാർഡ് മെമ്പറായ ബെന്നിചെറിയാനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ പനമരം പഞ്ചായത്ത് കമ്മിറ്റി. അഭിപ്രായ ഭിന്നതകൾ സംസാരിച്ച് തീർക്കുന്നതിന് പകരം കയ്യൂക്ക് കൊണ്ട് നേരിടുന്ന ഇത്തരം അക്രമി സംഘങ്ങൾ നാടിന് ആപത്താണെന്നും ഇത്തരക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.നിസാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അയ്യൂബ്, സെക്രട്ടറി റഹീസ്, ജോയിന്റ് സെക്രട്ടറി അസ്‌ലം, ട്രഷറർ സുലൈമാൻ ഹാജി എന്നിവർ…

Read More

എഡിഫൈസ് ഇന്ത്യ ദിദ്വിന സംസ്ഥാന ക്യാമ്പ് സമാപിച്ചു

മാനന്തവാടി:വിദ്യാർത്ഥികളുടെ പഠന മേഖലയിലും തൊഴിൽ മേഖലയിലും മാർഗനിർദേശവും പിന്തുണസഹായവും നൽകുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന ബ്രില്ല്യന്റ് ഇന്ത്യ സെന്റർ ഓഫ് എക്സലൻസും എഡിഫൈസ് ഇന്ത്യയും ചേർന്ന് മാനന്തവാടി ഡബ്ലൂ. എസ്. എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദിദ്വിന പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം എഴുത്തുകാരനും പ്രമുഖ പ്രസംഗപരിശീലകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.പി നാരായണൻ നമ്പൂതിരി, ഷാജി എൻ ജോർജ്,സജി കെ. ആർ,പി. എ ബഷീർ,ഡോ. ശ്രീകുമാർ…

Read More

എഫ് സോൺ കലോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി : കാലിക്കറ്റ് സർവകലാശാല യൂണിയൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വയനാട് ജില്ല എഫ്-സോൺ കലോത്സവ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിൽ ആരംഭിച്ച ഓഫീസ് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ അബ്ദുൽ ഗഫൂർ കാട്ടിൽ , പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. ജനുവരി 28 മുതൽ 31 വരെ നാല് ദിവസങ്ങളിലായ് പുൽപ്പള്ളി പഴശ്ശിരാജ കോളേജിലാണ് എഫ് സോൺ കലോത്സവം നടക്കുന്നത്….

Read More

മെച്ചന യുവജന വായനശാല പ്രതിഭകളെ അനുമോദിച്ചു.

കൽപ്പറ്റ:  വിവിധ മേഖലകളിൽ വിജയം നേടിയ പ്രതിഭകളെ മെച്ചന യുവജന വായനശാല ആൻഡ് അർച്ചന ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. കേരളോത്സവം, സ്കൂൾ കലോത്സവം, മിസ് വയനാട് റണ്ണർ അപ്പ് നേടിയ എ.വി. രമ്യ എന്നിവരെയാണ് അനുമോദിച്ചത്. യോഗം വാർഡ് മെമ്പർ മുരളിദാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബിന്ദു മാധവൻ മെമൻ്റോ നൽകി. ക്ലബ് പ്രസിഡൻ്റ് വി.ഡി.രാജു അധ്യക്ഷത വഹിച്ചു. എ.കെ. മോഹനൻ, പി. എസ്.ശശിധരൻ, സി.ഒ. തോമസ്, കെ.എസ്.ജോഷി ഫ്രാൻസിസ് അബ്രഹാം, ശ്യാമള മോഹനൻ , മിനി…

Read More

പുളിഞ്ഞാൽ സ്കൂൾ ചുറ്റുമതിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പുളിഞ്ഞാൽ: ജില്ലാ പഞ്ചായത്തിന്റെ പത്ത്‌ ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന പുളിഞ്ഞാൽ ഗവ.സ്കൂൾ ചുറ്റുമതിൽ പ്രവൃത്തിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശാരദ അത്തിമറ്റം, പി. ടി. എ പ്രസിഡന്റ്‌ ജബ്ബാർ സി. പി,ഹെഡ്മിസ്ട്രസ് ഉഷാകുമാരി പി.കെ ഹംജിത് എൻ.വി, ശാഹുൽ ഹമീദ് കെ , സിറാജ് എം. സി ,അധ്യാപകരായ വിനോദ്, ജിൽജിത്ത്, രാകേഷ്, ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു.

Read More

സി പി ഐ എം പുൽപ്പള്ളി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.

പുൽപ്പള്ളി: ഡിസിസി ട്രഷറർ ശ്രീ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് ജനുവരി 28 ന് ബത്തേരിയിൽ വെച്ച് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയോടനുബന്ധിച്ച് നടക്കുന്ന സി പി ഐ എം പുൽപ്പള്ളി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി. പൂതാടിയിൽ നിന്ന് തുടങ്ങുന്ന ജാഥ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ബൈജു നമ്പിക്കൊല്ലി ജാഥ ക്യാപ്റ്റനും രുഗ്മിണി സുബ്രഹ്മണ്യൻ വൈസ് ക്യാപ്റ്റനും എം എസ്…

Read More

ലഹരിക്കെതിരെ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു

വാളൽ: ലഹരിയെ അകറ്റാം നാടിനെ നൻമയിലേക്ക് നയിക്കാം എന്ന പ്രമേയത്തിൽ വാളൽ യു.പി. സ്കൂൾ കോട്ടത്തറ നൻമ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ വി. അബൂബക്കർ സ്മാരക എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള സ്കൂൾ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ആൻ്റണി ജോർജ്ജ് ട്രോഫി വിതരണം നടത്തി. പി. ടി. എ. പ്രസിഡണ്ട് സജിത്ത് കെ അധ്യക്ഷത…

Read More

വേനൽ മധുരത്തിന് വിത്ത് വിതച്ച് കുടുംബശ്രീ

  ബേങ്ക് കുന്ന്: കുടുംബശ്രീ മിഷൻ അഗ്രി ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തണ്ണി മത്തൻ കൃഷിയുടെ ജില്ലാ തല ഉദ്ഘാടനം കൽപറ്റ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാലൻ പി അധ്യക്ഷനായി.ജെ എൽ ജി കർഷകരെ തണ്ണി മത്തൻ കൃഷി ചെയ്യുന്നതിനായി പ്രോത്സാഹിപ്പിക്കുക,വിപണിയിൽ ഗുണമേന്മയുള്ള വിഷരഹിതമായ തണ്ണിമത്തന്റെ ലഭ്യത ഉറപ്പ് വരുത്തുക, കൂടുതൽ കർഷകരെ കുടുംബശ്രീ കാർഷിക മേഖലയിലേക്ക് കൊണ്ടുവരുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുക…

Read More

വികസന സെമിനാർ സംഘടിപ്പിച്ചു.

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാർ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്പിളി സുധി നിർവ്വഹിച്ചു. കരട് പദ്ധതി രേഖ ക്ഷേമകാര്യ സ്റ്റാൻറിoഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ ബാബു ഏറ്റുവാങ്ങി. കരട് പദ്ധതി അവതരണം വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജെസ്സി…

Read More

മേപ്പാടി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുട്ടിപ്പോലീസ്; കുട്ടികൾക്കായി ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു

മേപ്പാടി : മേപ്പാടി ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകളാണ് 21.01.2025 ചൊവ്വാഴ്ച അധ്യാപകർക്കൊപ്പം സ്റ്റേഷൻ സന്ദർശിച്ചത്. മേപ്പാടി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആതിര ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷംനാസ്, അരവിന്ദാക്ഷൻ, സിവിൽ പോലീസ് ഓഫീസർ ബിൻസിയ നസ്രിൻതുടങ്ങിയവർ കുട്ടികൾക്ക് സ്റ്റേഷനിലെ ദൈനം ദിന പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും ശേഷം കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലാസ്സെടുക്കുകയും ചെയ്തു. രാപകൽ വ്യത്യാസമില്ലാതെ ജനങ്ങൾക്ക്‌ വേണ്ടി ക്രമസമാധാനപാലന ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് അഭിനന്ദനങ്ങളർപ്പിച്ച വിദ്യാർത്ഥികൾ പോലീസ്…

Read More