ബീനാച്ചി – പനമരം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം : ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട റോഡായ ബീനാച്ചി – പനമരം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. 2019 ല്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച് റോഡ് പണി നാളിതുവരെയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ് ഡെവലപ്പേര്‍ഡ്‌സ് എന്ന കണ്‍സഷന്‍ കമ്പനിയാണ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരുന്നത്. എന്നാല്‍ കരാറുകാരന്റെ അനാസ്ഥ മൂലം ഗവണ്‍മെന്റ് അദ്ദേഹത്തെ ടെര്‍മിനേറ്റ് ചെയ്തിരുന്നു. 22 കിലോമീറ്റര്‍…
