മതസൗഹാർദം ഊട്ടിഉറപ്പിക്കണം: മന്ത്രി ഒ.ആർ. കേളു.

മാനന്തവാടി: മതസൗഹാർദം ഊട്ടിഉറപ്പിക്കാനും സാഹോദര്യം മുറുകെ പിടിക്കാനും സമൂഹം തയാറാകണമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. തൃശ്ശിലേരിയുടെ മത സൗഹാർദം രാജ്യത്തിന് മാതൃകയാണെന്ന് മലബാർ ഭദ്രാസനാധിവൻ ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപോലീത്ത അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തൃശ്ശിലേരിയുടെ മണ്ണ് മത സൗഹാർദത്തിൻ്റെയും മാനവ സ്നേഹത്തിൻ്റെയും മണ്ണാണെന്ന് ബിഷപ്…

Read More

മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും: മന്ത്രി എ.കെ ശശീന്ദ്രന്‍

ബത്തേരി: മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി, തോല്‍പ്പെട്ടി റെയിഞ്ച് ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനവും കുപ്പാടി ആര്‍.ആര്‍.ടി ആന്‍ഡ് വെറ്ററിനറി കോംപ്ലക്സിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവികളുടെ കടന്നാക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാവുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനും പരിഹാരമുറപ്പാക്കുക ലക്ഷ്യമിട്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. നൂതന പരീക്ഷണമെന്ന നിലയിലാണ് സോളാര്‍ ഹാങ്ങിങ്…

Read More

മാലിന്യമുക്തം നവകേരളം ജില്ലയില്‍ ജനകീയ ക്യാമ്പെയിന്‍.

കൽപ്പറ്റ : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പെയിനിന് ജില്ലയൊരുങ്ങി. ഒക്ടോബര്‍ 2 മുതല്‍ 2025 മാര്‍ച്ച് 30 വരെയാണ് ക്യാമ്പയിന്‍ നടക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടിച്ച മാതൃകകള്‍ ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാകും. ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും 4 ബ്ലോക്കുകളിലും ഉദ്ഘാടന പരിപാടികള്‍ നടക്കും. വാര്‍ഡ്തലങ്ങളിലും പ്രത്യേക പരിപാടികള്‍ നടക്കും. മലിനമായ നീര്‍ച്ചാലുകള്‍, പുഴകള്‍, കുളങ്ങള്‍ തുടങ്ങിയ ജലാശയങ്ങളുടെ നവീകരണം, മാലിന്യ കൂനകള്‍ നീക്കം…

Read More

സ്വച്ഛതാ ഹി സേവ; കൽപറ്റ ബൈപാസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

കൽപറ്റ : സ്വച്ഛ് ഭാരത് മിഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി കൽപറ്റ നഗരസഭ, നെഹ്റു യുവ കേന്ദ്ര, എൻ എം എസ് എം ഗവൺമെന്റ് കോളേജിലെ നാഷണൽ സർവീസ് സ്കീം എന്നിവരുടെ ത്തിൽ കൽപറ്റ ബൈപാസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നഗരസഭാ ചെയർമാൻ ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഡോ. കെ എം മുരളീധരൻ അധ്യക്ഷത വഹിച്ചു. എൻ…

Read More

ജില്ലയിൽ എം.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

കൽപ്പറ്റ : എം എസ്‌ എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാതല ഉദ്‌ഘാടനം നിർവ്വഹിച്ചു.അമ്പലവയൽ പഞ്ചായത്തിലെ തോമാട്ടുചാൽ യൂണിറ്റിലെ വിദ്യാർത്ഥിനിയായ ജസീല തസ്നിയാണ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ജില്ലയിലെ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങിയത്.മനഃശാസ്ത്ര സിദ്ധാന്തങ്ങൾ ഏറ്റവും വേഗം പറഞ്ഞ് ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വിദ്യാർത്ഥിനിയാണ് ജസീല. ഐക്യം, അഭിമാനം, അതിജീവനം എന്ന മുദ്രാവാക്യമുയർത്തിയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുന്നത്. നിയോജകമണ്ഡലം തല ഉദ്‌ഘാടനങ്ങൾ ഒക്ടോബർ ഒന്നിന് നടക്കും. പഞ്ചായത്ത് തല കൺവെൻഷനുകൾ ഒക്ടോബർ രണ്ട് മുതൽ നടക്കും….

Read More

പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കണം: ജനകീയ കർമ സമിതി

കൽപറ്റ: വയനാടിൻ്റെ നിലവിലെ യാത്രാ സങ്കീർണ്ണതകളെ പരിഹരിക്കാനുതകുന്നതും ലളിതവുമായ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കണമെന്ന് ജനകീയ കർമ സമിതി വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര കേരള ഗവൺമെൻ്റുകൾ പ്രസ്‌തുത റോഡ് വിഷയത്തിൽ അനുകൂലമായും സത്വരമായും ഇടപെട്ട് ഈ പാത എത്രയും വേഗം യാഥാർഥ്യമാക്കണം. പുരാതന ചുരം വഴികളെ മാത്രം ആശ്രയിച്ചു വന്ന വയനാടിന് ഹെയർപിൻ വളവുകളോ ചെങ്കുത്തായ കയറ്റിറക്കങ്ങളോ ഇല്ലാത്ത മനോഹരമായൊരു ബദൽ പാതയാണ് നിർദ്ദിഷ്ട റോഡ്. 1994 സെപ്റ്റംബർ 24 ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ…

Read More

മംഗലശ്ശേരി മാധവൻ മാസ്റ്ററെ അനുമോദിച്ചു

തരുവണ: നാലു പതിറ്റാണ്ട് കാലത്തോളം തരുവണ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും, പ്രസിഡന്റുമൊക്കെയായിരുന്ന മംഗലശ്ശേരി മാധവൻ മാസ്റ്ററെ ഭരണ സമിതി മോമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ, വൈസ് പ്രസിഡന്റ് പി.തങ്കമണി ടീച്ചർ, ഡയറക്ടർമാരായ കൊടുവേരി ഇബ്രാഹിം, ആസ്യ മൊയ്‌ദു, മുൻ പ്രസിഡന്റ് കെ.ടി.മമ്മൂട്ടി, കെ.എം.അബ്ദുള്ള ഹാജി, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ സംബന്ധിച്ചു.

Read More

ജനങ്ങളോട് മര്യാദയോടെ പെരുമാറണം; കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ.

തിരുവനന്തപുരം: കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെക്കുറിച്ച് പരാതികൾ ഉയർന്നുവരികയാണ്, ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ ഈ വിവരം പങ്കുവച്ചു. ഡ്രൈവിംഗ് സംബന്ധമായ ഉത്പന്നങ്ങളുടെയും കണ്ടക്ടർമാരുടെ ദുഷ്പ്രവൃത്തി സംബന്ധമായ പരാതികളാണ് കൂടുതലായി ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു. സ്വിഫ്റ്റ് ബസുകളുടെ ഡ്രൈവർമാരുടെ പ്രവർത്തനങ്ങൾ, അവർ ചെയ്യുന്ന ആക്ഷണങ്ങൾ സംബന്ധിച്ച് വിലയിരുത്തിയതിൽ, നിരവധി പരാതികൾ രേഖപ്പെടുത്തപ്പെട്ടതായി മന്ത്രി വ്യക്തമാക്കുന്നു. “ദിവസം മുതൽ ദിവസത്തേക്ക്, സുരക്ഷിതമായ യാത്രയ്‌ക്കായി ബസുകളിലെ ഡ്രൈവർമാരെ സംബന്ധിച്ച് കാണുന്ന അപകടങ്ങൾ ഗണ്യമായ ഭേദഗതികളുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചാം…

Read More

വയോജന ദിനാഘോഷം സംഘടിപ്പിച്ചു

ഒഴുക്കൻമൂല: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനഴ്‌സ് യൂണിയനും ഒഴുക്കൻമൂല സർഗ ഗ്രന്ഥാലയം വയോജന വേദിയും സംയുക്തമായി സംഘടിപ്പിച്ച വയോജന ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് പി.യു യൂണിറ്റ് പ്രസിഡന്റ്‌ ഇബ്രാഹിം പള്ളിയാൽ അധ്യക്ഷത വഹിച്ചു. എം ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വി. കെ ശ്രീധരൻ, കെ. കെ ചന്ദ്രശേഖരൻ, ഫ്രാൻസിസ് പി.സി,വി.ജെ ജോയ് , പി.ജെ വിൻസെന്റ്,ആർ. സുരേന്ദ്രൻ, പി. ടി ജോസ്…

Read More

അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന കൃഷ്ണന്.

കൽപ്പറ്റ :വിയന്ന മലയാളി അസോസിയേഷൻ്റെ ഈ വർഷത്തെ എക്സലൻസ് പുരസ്കാരമായ അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് പ്രവാസി വ്യവസായിയും വയനാട് വൈത്തിരി സ്വദേശിയും താജ് വയനാട് ആഡംബര ഹോട്ടലിൻ്റെ സി.എം.ഡി.യുമായ എൻ.മോഹന കൃഷ്ണന് .ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയായിരുന്നു.

Read More