അബീഷ ഷിബിയെ ആദരിച്ച

കല്‍പ്പറ്റ: സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച അബീഷ ഷിബിയെ കിസാന്‍ കോണ്‍ഗ്രസും രമേശ് ചെന്നിത്തല ബ്രിഗേഡ് ജില്ലാ കമ്മിറ്റിയും സംയുക്തമായി ആദരിച്ചു. കിസാന്‍ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബെന്നി വട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രമോദ് തൃക്കൈപ്പറ്റ അധ്യക്ഷത വഹിച്ചു. ആര്‍സി ബ്രിഗേഡ് ജില്ലാ പ്രസിഡന്റ് രോഹിത് ബോധി, കിസാന്‍ കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡന്റ് ജോണ്‍ മാതാ എന്നിവര്‍ മെമന്റോ സമ്മാനിച്ചു. ജെ.പി. ജസ്വിന്‍, ആല്‍ബര്‍ട്ട് ആന്റണി, ബീരാന്‍ ചെമ്പോത്തറ, പി.വി….

Read More

വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

പുൽപ്പള്ളി : ദാസനക്കര വിക്കലം പാതിരി വനാതിർത്തിയിലെ രാജേഷിന്റെ കൃഷിയിടത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏതാണ്ട് 20 വയസ് പ്രായം മതിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. സമീപത്തുള്ള തെങ്ങ് വൈദ്യുതി ലൈനിലേക്ക് മറിച്ചിട്ടതിനെ തുടർന്ന് ആന ഷോക്കേറ്റ് ചരിയുകയായിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി.

Read More

വഖഫ് നിയമ ഭേദഗതി മുസ്ലിംകളോടുള്ള വെല്ലുവിളി: അഡ്വ:പി.വി.സൈനുദ്ദീൻ

കൽപ്പറ്റ: കേന്ദ്ര സർക്കാറിന്റെ നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ല് ഇന്ത്യൻ മുസ്ലിംകളോടുള്ള വെല്ലുവിളിയാണെന്ന് എം എസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റും വഖഫ് ബോർഡ് മെമ്പറുമായ അഡ്വ:പി.വി.സൈനുദ്ദീൻ അഭിപ്രായപ്പെട്ടു, എം എസ് എസ് വയനാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം പ്രവാചകന്റെ കാലം മുതൽ ഇസ്ലാമിക വിശ്വാസികൾ തുടർന്ന് വരുന്ന വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം ഭരണകൂട വർഗ്ഗീയതയുടെ ഭാഗമായി ഫാസിസ്റ്റുകളെ ഏൽപ്പിക്കാനുള്ള നീക്കത്തെ സമുദായം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ…

Read More

‘തോല്‍പ്പിച്ചാല്‍ നിലവാരം കൂടുമോ’ വിദ്യാഭ്യാസ സെമിനാര്‍ നടത്തി.

ചേനംകൊല്ലി: കെബിസിടി വായനശാല ആന്‍ഡ് ക്ലബ്, ശാസ്ത്ര സാഹിത്യ പരിഷത്ത് മുട്ടില്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘തോല്‍പ്പിച്ചാല്‍ നിലവാരം കൂടുമോ’ എന്ന വിഷയത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ നടത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷാബി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ടി. രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി. സന്തോഷ് വിഷയാവതരണം നടത്തി. പി.കെ. റെജി, കെ.ജെ. യോഹന്നാന്‍, പി.വി. ഫൈസല്‍, എം.കെ. ജയിംസ്, പി. വിശ്വനാഥന്‍,…

Read More

സൃഷ്ടി ഗ്രന്ഥശാല വനിതാസംഗമം നടത്തി

കല്‍പ്പറ്റ: മുണ്ടേരി സൃഷ്ടി ഗ്രന്ഥശാല വനിതാസംഗമം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വിശാലാക്ഷി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയര്‍പേഴ്‌സണ്‍ സെലിന്‍ ഷിബു അധ്യക്ഷത വഹിച്ചു. ‘തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ വി.വി പാര്‍വതി പ്രഭാഷണം നടത്തി. സാജിദ സൈനുദ്ദീന്‍, ഗീത രാജഗോപാല്‍, ഗ്രന്ഥശാലാ പ്രസിഡന്റ് എ.കെ. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വനിതാവേദി ഭാരവാഹികളായി സാജിദ സൈനുദ്ദീന്‍(ചെയര്‍പേഴ്‌സണ്‍), സെലിന്‍ ഷിബു(വൈസ് ചെയര്‍പേഴ്‌സണ്‍), സഫിയ(കണ്‍വീനര്‍), ഗീത രാജഗോപാല്‍ (ജോയിന്റ് കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു. കെ.ആര്‍…

Read More

പുലിശല്യം: എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചു

കല്‍പ്പറ്റ: നഗരപരിധിയിലെ പെരുന്തട്ടയിലും സമീപങ്ങളിലും ശല്യം ചെയ്യുന്ന പുലിയ പിടിക്കുന്നതിനു കൂട് സ്ഥാപിച്ചു. കാടുപിടിച്ചുകിടക്കുന്ന എല്‍സ്റ്റന്‍ എസ്റ്റേറ്റിലാണ് കൂടുവച്ചത്. ടി. സിദ്ദിഖ് എംഎല്‍എയുടെ സാന്നിധ്യത്തിലാണ് കൂട് സ്ഥാപിച്ചത്. ആഴ്ചകളായി പെരുന്തട്ടയിലും പരിസരങ്ങളിലും പുലിശല്യമുണ്ട്. മുന്‍പ് പലപ്പോഴായി മൂന്നു പുലികളെ പെരുന്തട്ടയില്‍ കൂടുവച്ച് പിടിച്ചിരുന്നു.

Read More

ഡോ: കെ.എസ്.ജിസ്നയ്ക്ക് വെറ്ററിനറി ഗൈനക്കോളജിയിൽ ഡോക്ടറേറ്റ്

കൽപറ്റ: ഉത്തർ പ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വെറ്ററിനറി ഗൈനക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. കെ.എസ്.ജിസ്ന (തിരുവനന്തപുരം പാലോട് ഐ. എ. എച്ച് ആൻഡ് വി. ബി യിലെ വെറ്ററിനറി സർജൻ ആണ്). ഡോ. ശിവപ്രസാദിന്റെ ഭാര്യയും വയനാട് കുറുമ്പാലക്കോട്ട കുറ്റിയേരി ശശിധരൻ-രാഗിണി ദമ്പതികളുടെ മകളും ആണ്.

Read More

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനിടെ ലോറി ഡ്രൈവറെ അക്രമിച്ച സംഭവം; മൂന്നുപേര്‍ അറസ്റ്റിൽ

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനിടെ ലോറി ഡ്രൈവറെ അക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കട്ടിപ്പാറ ആര്യംകുളം ഉബൈദ്(23), കട്ടിപ്പാറ മലയില്‍ മുഹമ്മദ് ഷാദില്‍(23), വയനാട് മീനങ്ങാടി കൃഷ്ണഗിരി തെനക്കാട്ട് കുന്നത്ത് സഅ്ജീദ് അഫ്‌നാബ്(22) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ചുരം വ്യൂ പോയിന്റിലായിരുന്നു സംഭവം. ചുരം ഏഴാം വളവില്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്നുള്ള ഗതാഗതക്കുരുക്കിനിടെ ലോറി തെറ്റായ ദിശയില്‍ പ്രവശേിച്ച്‌ കാറിന് തടസ്സം സൃഷ്ടിച്ചുവെന്നും ഡ്രൈവര്‍ അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചായിരുന്നു അക്രമം.അഞ്ചോളം പേരാണ്…

Read More

ലോക ഹൃദയദിനം ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : കഴിഞ്ഞ ഒൻപത് വർഷത്തിലേറെയായി വയനാടിന്റെ ഹൃദയ മിടിപ്പിനൊപ്പം ചേർന്ന് നിന്ന, ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പാക്കേജുകൾ അവതരിപ്പിക്കുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 30 വരെയുള്ള ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന പ്രത്യേക പാക്കേജുകൾക്ക് നേതൃത്വം നൽകുന്നത് ഹൃദ്രോഗ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ചെറിയാൻ അക്കരപ്പറ്റി, സീനിയർ സ്‌പെഷ്യലിസ്റ്റുമാരായ ഡോ. സന്തോഷ് നാരായണൻ, ഡോ.അനസ് ബിൻ അസീസ് എന്നിവരാണ്….

Read More

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സാമൂഹിക പഠനമുറികള്‍ കൂടുതല്‍ ആകര്‍ഷകമാക്കും: ജില്ലാ വികസന സമിതി.

കൽപ്പറ്റ : പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി സാമൂഹിക പഠനമുറികള്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് പട്ടികവര്‍ഗ്ഗ-പട്ടികജാതി-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കൊഴിഞ്ഞുപോക്ക് കൂടുതലുള്ള വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് പ്രാദേശിക നിര്‍വഹണ സമിതി, കോഡിനേഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയില്‍ 56 സാമൂഹിക പഠന മുറികള്‍ ശാക്തീകരിക്കാന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍…

Read More